Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല; ഇന്ത്യയ്ക്കും നൽകരുത്: ഷാഹിദ് അഫ്രീദി

Shahid-Afridi

ലണ്ടൻ∙ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉപദേശവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു. 

രാജ്യത്തെ ഐക്യത്തോടെ നിലനിർത്തുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. വിഘടന വാദികളില്‍നിന്നു സംരക്ഷിക്കാനും സാധിക്കുന്നില്ല. കശ്മീരിൽ ജനങ്ങൾ‌ മരിക്കുന്നതു കാണുമ്പോൾ വേദനയുണ്ട്. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല. അതുപോലെ ഇന്ത്യയ്ക്കും നൽകരുത്. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കുക– താരം ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല കശ്മീർ വിഷയത്തിൽ പ്രതികരണവുമായി അഫ്രീദി രംഗത്തെത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനായി കശ്മീരിൽ നിരപരാധികള്‍ക്കു നേരെ വെടിയുതിർക്കുകയാണെന്നു കഴിഞ്ഞ ഏപ്രിലിൽ അഫ്രീദി സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നു. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ‌ വിഷയത്തിൽ‌ ഇടപെടാത്തത് എന്താണെന്നും താരം അന്നു ചോദിച്ചിരുന്നു.