കെ. കൃഷ്ണൻകുട്ടി മന്ത്രി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ

കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.

തിരുവനന്തപുരം∙ ജനതാദളി(എസ്)ന്റെ പുതിയ ജലവിഭവ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ.

തുടർന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേറ്റു. ചിറ്റൂർ എംഎൽഎയാണ് കെ. കൃഷ്ണൻകുട്ടി. ചിറ്റൂരിൽനിന്നുള്ള പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചു.