Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിന് യുവതീപ്രവേശവുമായി ബന്ധമില്ല; സുരേന്ദ്രനോടു ക്രൂരത: വെള്ളാപ്പള്ളി നടേശൻ

Vellappally Natesan

ആലപ്പുഴ∙ വനിതാ മതിലും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധമില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണു വനിതാമതില്‍. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിണറായി വിളിച്ചു എന്ന കാരണത്തില്‍ ചര്‍ച്ചയില്‍ പോകാതിരിക്കേണ്ട കാര്യമില്ല. എന്നാല്‍ കെ.സുരേന്ദ്രനോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്നതു ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയോഗം കൗണ്‍സില്‍ യോഗത്തില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നതടക്കം ചര്‍ച്ചയാകും.

മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്. ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക.