ന്യൂഡൽഹി∙ കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും ആധാരമാക്കി രചിച്ച ‘ഗുരുപൗർണമി’ കാവ്യസമാഹാരത്തിനാണ് അംഗീകാരം. സി.രാധാകൃഷ്ണൻ, എം.മുകുന്ദൻ, ഡോ.എം.എം.ബഷീർ എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ.
7 കാവ്യസമാഹാരങ്ങൾക്കും 6 നോവലുകൾക്കും 6 ചെറുകഥകൾക്കും 3 സാഹിത്യവിമർശന ഗ്രന്ഥങ്ങൾക്കും 2 ലേഖന സമാഹാരങ്ങൾക്കുമാണ് ഇക്കുറി പുരസ്കാരം. ഇംഗ്ലിഷ് ഭാഷയിലെ പുരസ്കാരം മലയാളിയായ അനീസ് സലിമിനാണ്. ദി ബ്ലൈൻഡ് ലേഡീസ് ഡിസന്റസ് എന്ന നോവലിനാണു പുരസ്‌കാരം.