Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ?: വിമർശനവുമായി ടി. പദ്മനാഭൻ

deepa-nishanth-t-padmanabhan ദീപ നിശാന്ത്, ടി. പദ്മനാഭൻ (ഫയൽ ചിത്രങ്ങൾ)

കോഴിക്കോട് ∙ കവിതാ മോഷണ വിവാദത്തിൽപ്പെട്ട സഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ എഴുത്തുകാരൻ ടി. പദ്മനാഭൻ. ദീപ കവിത മോഷ്ടിച്ചെന്ന വാർത്ത കേട്ടു ദുഃഖം തോന്നി.

കുട്ടികളെ പഠിപ്പിക്കാൻ അവർക്കു യോഗ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യോഗത്തിൽ പദ്മനാഭൻ വിമർശി‌ച്ചു.

യുവകവി എസ്. കലേഷിന്റെ കവിതയാണു സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ മാസികയിൽ ദീപ പ്രസിദ്ധീകരിച്ചത്. വിവാദമായതിന്റെ പശ്ചാത്തലത്തിൽ ദീപ ഖേദം പ്രകടിപ്പിച്ചിരുന്നു. താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും എം.ജെ. ശ്രീചിത്രനാണ് കവിത തന്നതെന്നും പിന്നീട് ദീപ നിശാന്ത് വെളിപ്പെടുത്തിയിരുന്നു.