ളാഹ∙ ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 19 പേർക്കു പരുക്ക്. ചെന്നൈയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണു മറിഞ്ഞത്. പരുക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു. ളാഹ വലിയവിളയ്ക്കു സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്കു മറിയുകയായിരുന്നു.