‘ഫാക്ട്’ കണ്ടെത്താൻ ഇനി ശ്രീറാം വേണ്ട; സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ
തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്കറാണ് പുതിയ അംഗം... PRD, Sriram Venkitaraman IAS, Fact Checking, Malayala Manorama, Manorama Online, Manorama News

തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്കറാണ് പുതിയ അംഗം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
ഒക്ടോബർ ആദ്യവാരമാണ് ശ്രീറാമിനെ സമിതിയില്‍ അംഗമാക്കിയത്. നിലവിൽ ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് കോവിഡ് കാലത്തെ വ്യാജവാർത്തകൾ കണ്ടെത്താൻ പിആർഡി ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്.
പിആർഡി സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികളുണ്ട്. സൈബർ സെക്യൂരിറ്റി വിദഗ്ധൻ, ഫാക്ട് ചെക്കിങ് വിദഗ്ധൻ, സൈബർ ഡോം ഫൊറൻസിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. സർക്കാരിനെതിരെയുള്ള വാർത്തകൾ വ്യാജമെന്ന് മുദ്രകുത്തുന്ന ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടി വിവാദമായിരുന്നു.
English Summary: Sriram Venkitaraman Removed from the PRD Fact Checking Committee