വാഷിങ്ടന്‍∙ വൈറ്റ് ഹൗസ് തെറ്റായി അവകാശപ്പെടരുതെന്ന് എതിരാളിയായ ജോ ബൈഡനോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ | Latest News, Malayalam News, Malayala Manorama, Manorama Online,US Presidential Election, Donald Trump, Joe Biden,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ വൈറ്റ് ഹൗസ് തെറ്റായി അവകാശപ്പെടരുതെന്ന് എതിരാളിയായ ജോ ബൈഡനോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ട്രംപിന്റെ ട്വീറ്റ്. ''ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം തെറ്റായി അവകാശപ്പെടരുത്. എനിക്കും അതിനു കഴിയും. നിയമനടപടികള്‍ ആരംഭിക്കുന്നതേയുള്ളൂ'- ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.

ADVERTISEMENT

തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചുവെന്നു ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പെന്‍സില്‍വേനിയയിലും വ്യക്തമായ ലീഡ് സ്വന്തമാക്കിയതോടെ ബൈഡന്‍ വിജയം ഏറെക്കുറേ ഉറപ്പാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ട്രംപിനെ പിന്തള്ളി വ്യക്തമായ ലീഡാണ് ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ സ്വന്തമാക്കിയിരിക്കുന്നത്. 

അനധികൃത ബാലറ്റുകള്‍ ചൂണ്ടിക്കാട്ടി ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സുപ്രീംകോടതിയിലെത്തുന്നതോടെ തിരഞ്ഞെടുപ്പ് ഫലം സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. പെന്‍സില്‍വേനിയയും അവിടുത്തെ 20 ഇലക്ടറല്‍ വോട്ടുകളും മതിയാവും എഴുപത്തേഴുകാരനായ ബൈഡന് വൈറ്റ് ഹൗസിന്റെ പടി ചവിട്ടിക്കയറാന്‍.

ADVERTISEMENT

ഇവിടെ 96 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡന് 14,500 വോട്ടിന്റെ ലീഡാണുള്ളത്. ബൈഡന്‍ സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ തുറന്ന സ്‌റ്റേജും മറ്റും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

English Summary: Biden "Should Not Wrongfully Claim" Presidency, Tweets Donald Trump

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT