സൂ ചിയുടെ ഓസ്ട്രേലിയൻ ഉപദേഷ്ടാവും പട്ടാളത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്
ബാങ്കോക്ക് ∙ മ്യാന്‍മറിലെ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂ ചിയുടെ ഓസ്ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവ് ഷോൺ ടേണലിനെ പട്ടാളം പിടിച്ചു വച്ചിരിക്കുന്നതായി റിപ്പോർട്ട്. Suu Kyi, Myanmar Coup, Sean Turnell, Professor Of Economics At Macquarie University In Sydney, Malayala Manorama, Manorama Online, Manorama News

ബാങ്കോക്ക് ∙ മ്യാന്‍മറിലെ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂ ചിയുടെ ഓസ്ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവ് ഷോൺ ടേണലിനെ പട്ടാളം പിടിച്ചു വച്ചിരിക്കുന്നതായി റിപ്പോർട്ട്. ടേണൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
‘നിങ്ങള്‍ ഉടൻ വിവരം അറിയുമെന്ന് കരുതുന്നു. എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. എന്തോ കുറ്റം ചാർത്തിയിട്ടുണ്ട്. എന്താണെന്ന് അറിയില്ല. ഞാൻ നന്നായി ഇരിക്കുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല’ – ചിരിക്കുന്ന ഇമോജി സഹിതം റോയിട്ടേഴ്സിന് ടേണൽ സന്ദേശം അയച്ചു. തുടർന്ന് അദ്ദേഹത്തെ ബന്ധപ്പെടാനായില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കി.
നവംബർ എട്ടിലെ തിരഞ്ഞെടുപ്പിൽ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എൽഡി) വൻ വിജയം നേടിയിരുന്നു. ഇതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു പട്ടാളം അട്ടിമറി നടത്തിയത്. അട്ടിമറിക്കുശേഷം ഒരു വിദേശ പൗരൻ അറസ്റ്റിലാകുന്നത് ആദ്യമായാണു റിപ്പോർട്ട് ചെയ്യപ്പെടുന്നതും.
വിഷയത്തിൽ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. സിഡ്നി മക്‌ക്വൈർ സർവകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം പ്രഫസറാണ് ടേണൽ. ഇദ്ദേഹമാണ് വർഷങ്ങളായി സൂ ചിക്ക് സാമ്പത്തിക നയങ്ങളെക്കുറിച്ച് ഉപദേശം നൽകിയിരുന്നത്.
English Summary: Australian Adviser To Aung San Suu Kyi, Sean Turnell, "Being Detained"