എൽഎൻജി കുതിപ്പിനൊരുങ്ങി ഖത്തർ; 2030നകം ഉൽപാദനത്തിൽ ഒന്നാമത്
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം | Qatar | Qatar Petroleum | North Field East Project | NFE | LNG | Manorama Online
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം | Qatar | Qatar Petroleum | North Field East Project | NFE | LNG | Manorama Online
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം | Qatar | Qatar Petroleum | North Field East Project | NFE | LNG | Manorama Online
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം. കയറ്റുമതിക്കൊപ്പം ഉൽപാദനത്തിലും ലോക നമ്പർ വൺ ആകുകയാണു ലക്ഷ്യം. കയറ്റുമതിയിൽ ഒന്നാമതാണെങ്കിലും ഉൽപാദനത്തിൽ യുഎസിനും റഷ്യയ്ക്കും ഇറാനും കാനഡയ്ക്കും പിന്നിലാണിപ്പോൾ.
എൽഎൻജി കയറ്റുമതി രംഗത്ത് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ഓസ്‌ട്രേലിയയ്ക്കുള്ള മറുപടിയുമാണ് കഴിഞ്ഞ ദിവസം ഖത്തർ പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ 2026 ൽ ഖത്തറിന്റെ പ്രതിവർഷ ഉൽപാദനം 7.7 കോടി ടണ്ണിൽനിന്ന് 11 കോടി ടണ്ണായി ഉയരും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരായി മാറും ഖത്തർ. 2030ൽ ആഗോള വാതക ഉപയോഗം 58 കോടി ടണ്ണാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അഞ്ചിലൊന്നും നിറവേറ്റുന്ന രാജ്യമായി മാറും ഗൾഫിലെ കുഞ്ഞൻ രാജ്യമായ ഖത്തർ.
4 വർഷത്തിനകം പദ്ധതി തുടങ്ങും
2025ന്റെ അവസാന പാദത്തിൽ ‘നോർത്ത് ഫീൽഡ് ഈസ്റ്റ്’ പദ്ധതിയിൽ ഉൽപാദനം തുടങ്ങാനാണു ലക്ഷ്യമിടുന്നത്. 2027ൽ പദ്ധതി പൂർണശേഷി കൈവരിക്കുമെന്ന് ഖത്തർ പെട്രോളിയത്തിന്റെ സിഇഒയും ഖത്തർ ഊർജമന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. 2027ൽ പദ്ധതിയുടെ രണ്ടാംഘട്ടവും ലക്ഷ്യമിടുന്നു. ഇതിലൂടെ പ്രതിവർഷ ഉൽപാദനം 1.26 കോടി ടണ്ണായി ഉയർത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. 128 രാജ്യങ്ങളിലേക്കായി 7.7 കോടി ടൺ എൽഎൻജി കയറ്റുമതി ചെയ്യുന്ന ഖത്തറിന്റെ തൊട്ടു പിന്നിലായി ഓസ്ട്രേലിയയുണ്ട് (7.5 കോടി ടൺ). യുഎസ് (3.3 കോടി ടൺ), മലേഷ്യ ( 2.6 കോടി ടൺ), റഷ്യ (2.9 കോടി ടൺ) എന്നിങ്ങനെയാണു കയറ്റുമതിയിലെ മറ്റു മുൻനിരക്കാർ.
2000ൽ പ്രകൃതിവാതകത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയതോടെ 18,000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഓസ്ട്രേലിയ ഈ മേഖലയിൽ നടത്തിയത്. യുഎസും പുതിയ പദ്ധതികൾക്കു തുടക്കമിട്ടു. എന്നാൽ ഉൽപാദനച്ചെലവ് ഏറ്റവും കുറവ് എന്നതാണ് ഖത്തറിന്റെ മെച്ചം. അതുകൊണ്ടുതന്നെ വിപണി വില എത്ര കുറഞ്ഞാലും ഖത്തറിന്റെ ഉൽപാദനത്തെ ബാധിക്കില്ല. കൂടുതലും ദീർഘകാല കരാറുകളായതിനാൽ അതിന്റെ മെച്ചവുമുണ്ട്. നിലവിൽ എൽഎൻജി വില റെക്കോർഡ് ഉയരത്തിലാണ്.
പാടങ്ങൾ വികസിപ്പിക്കാൻ ഇറാനും
രാജ്യാന്തര വിപണിയിൽ ലഭ്യമാകുന്ന എൽഎൻജിയുടെ 31 ശതമാനവും നൽകുന്നത് ഖത്തറാണ്. ദ്രവീകൃതമല്ലാത്ത പ്രകൃതി വാതക (ഡ്രൈ നാചുറൽ ഗ്യാസ്) കയറ്റുമതിയിൽ ആഗോളതലത്തിൽ ഖത്തറിന് രണ്ടാം സ്‌ഥാനമാണ്. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ പ്രകൃതിവാതക കയറ്റുമതിയിൽ 2014ൽ രണ്ടാം സ്‌ഥാനത്തെത്തിയത്.
ഇറാനോടു ചേർന്നു കിടക്കുന്ന ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ ഒട്ടേറെ പ്രകൃതിവാതക പാടങ്ങളുണ്ട്. ഇതിനോടു ചേർന്നുള്ള ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലെ പാടങ്ങൾ വികസിപ്പിക്കാൻ ഫ്രാൻസ് കമ്പനി ടോട്ടലുമായി നേരത്തേ കരാറിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ പാടങ്ങളിൽനിന്നുള്ള ഉൽപാദനം വർധിപ്പിക്കാൻ ഖത്തറും തീരുമാനിച്ചത്.
ഇന്ത്യയിലേക്ക് 85 ലക്ഷം ടൺ
രണ്ട് ദീർഘകാല കരാറുകളിലായി 85 ലക്ഷം ടൺ എൽഎൻജിയാണ് പ്രതിവർഷം ഖത്തർ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നത്. ഖത്തറിലെ റാസ് ഗ്യാസുമായി 25 വർഷത്തെ ദീർഘകാല കരാറാണ് പെട്രോനെറ്റ് എൽഎൻജിക്കുള്ളത്. ഇത് 2028 വരെയാക്കി ദീർഘിപ്പിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഗെയിൽ ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷൻ എന്നിവയ്ക്കാണു പെട്രോനെറ്റ് എൽഎൻജി വിതരണം ചെയ്യുന്നത്.
English Summary: Qatar Petroleum to invest on the North Field East Project (NFE) the world’s largest LNG project ever