പ്രക്ഷോഭകർക്ക് 20 വർഷം വരെ തടവ്: മ്യാൻമറിൽ സൈന്യത്തിന്റെ മുന്നറിയിപ്പ്
യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭം നടത്തുന്നവർ 20 വർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. അട്ടിമറിക്കു നേതൃത്വം നൽകിയ നേതാക്കളെ അധിക്ഷേപിക്കുകയും അവർക്കെതിരെ..Myanmar

യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭം നടത്തുന്നവർ 20 വർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. അട്ടിമറിക്കു നേതൃത്വം നൽകിയ നേതാക്കളെ അധിക്ഷേപിക്കുകയും അവർക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നവർക്ക് ദീർഘമായ തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് സൈന്യം വ്യക്തമാക്കി.
ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതിനു പിന്നാലെ സൈന്യത്തിന്റെ വെബ്സൈറ്റിലാണ് പുതിയ നിയമം സംബന്ധിച്ച് പ്രഖ്യാപനം വന്നത്. നിരോധനം ലംഘിച്ച് പ്രധാന നഗരങ്ങളിലെല്ലാം വൻറാലികൾ തുടരുകയാണ്. സൈന്യം തടങ്കലിലാക്കിയ ഓങ് സാൻ സൂ ചിയെയും മറ്റ് നേതാക്കളെയും വിട്ടയയ്ക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ പ്രക്ഷോഭം.
എന്നാൽ സൂ ചിയുടെ റിമാൻഡ് കാലാവധി ബുധനാഴ്ച വരെ സൈന്യം നീട്ടി. തിങ്കളാഴ്ച സൂ ചിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിദേശത്തുനിന്നു അനധികൃതമായി ആറ് വോക്കി ടോക്കികൾ ഇറക്കുമതി ചെയ്തെന്ന് ആരോപിച്ചാണ് സൂ ചിയെ കസ്റ്റഡിയിൽ എടുത്തത്.
ഈ മാസം 1നാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.
English Summary: Myanmar coup: Protesters face up to 20 years in prison under new law