ചർച്ചയിൽ ഉറപ്പു ലഭിച്ചു; എൽജിഎസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു
തിരുവനന്തപുരം∙ എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലൻ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചത്... | lgs rank holders strike | rank holders strike | Kerala PSC Rank Holders Protest | Manorama Online

തിരുവനന്തപുരം∙ എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലൻ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചത്. വാച്ച്മാൻമാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും ഇൗ ഒഴിവുകൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകിയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുമെന്നും മന്ത്രി ഉറപ്പുപറഞ്ഞതായി ഉദ്യോഗാർഥികൾ പറഞ്ഞു. മിനിറ്റ്സ് വന്നാലുടൻ സമരം നിർത്തി മടങ്ങുമെന്നും മന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും ഉദ്യോഗാർഥികള്‍ പറഞ്ഞു. അതേസമയം, സിപിഒ ഉദ്യോഗാർഥികളുടെ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാർഥികൾ പറഞ്ഞു.
English Sumamry: LGS rank holders withdraw strike