കാലത്ത് പത്രം വന്നാൽ എല്ലാ പത്രങ്ങളും വായിക്കും. ഒരാൾ വായിക്കും മറ്റുള്ളവർ കേൾക്കും. എല്ലാ പത്രങ്ങളും വായിക്കുക പതിവായിരുന്നു. ഒരാൾ ഉച്ചത്തിൽ വായിച്ചു കൊടുക്കും. മറ്റുള്ളവർ അതു കേട്ടുകൊണ്ടു ജോലി ചെയ്യും. ഞാൻ ജോലി ചെയ്തിരുന്ന കേന്ദ്രത്തിൽ 60 തൊഴിലാളികൾ ഉണ്ടായിരുന്നു. അവിടെ ഞാൻ തന്നെയാണ് ജോലിയിൽനിന്നു വിടും... KK Narayanan . Reading Day

കാലത്ത് പത്രം വന്നാൽ എല്ലാ പത്രങ്ങളും വായിക്കും. ഒരാൾ വായിക്കും മറ്റുള്ളവർ കേൾക്കും. എല്ലാ പത്രങ്ങളും വായിക്കുക പതിവായിരുന്നു. ഒരാൾ ഉച്ചത്തിൽ വായിച്ചു കൊടുക്കും. മറ്റുള്ളവർ അതു കേട്ടുകൊണ്ടു ജോലി ചെയ്യും. ഞാൻ ജോലി ചെയ്തിരുന്ന കേന്ദ്രത്തിൽ 60 തൊഴിലാളികൾ ഉണ്ടായിരുന്നു. അവിടെ ഞാൻ തന്നെയാണ് ജോലിയിൽനിന്നു വിടും... KK Narayanan . Reading Day

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്ത് പത്രം വന്നാൽ എല്ലാ പത്രങ്ങളും വായിക്കും. ഒരാൾ വായിക്കും മറ്റുള്ളവർ കേൾക്കും. എല്ലാ പത്രങ്ങളും വായിക്കുക പതിവായിരുന്നു. ഒരാൾ ഉച്ചത്തിൽ വായിച്ചു കൊടുക്കും. മറ്റുള്ളവർ അതു കേട്ടുകൊണ്ടു ജോലി ചെയ്യും. ഞാൻ ജോലി ചെയ്തിരുന്ന കേന്ദ്രത്തിൽ 60 തൊഴിലാളികൾ ഉണ്ടായിരുന്നു. അവിടെ ഞാൻ തന്നെയാണ് ജോലിയിൽനിന്നു വിടും... KK Narayanan . Reading Day

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീഡിപ്പണി ചെയ്തിരുന്ന കാലത്ത് തൊഴിലാളികൾക്ക് ഏറെക്കാലം പത്രങ്ങളും ആനുകാലികങ്ങളും വായിച്ചു കൊടുത്തിരുന്നു മുൻ എംഎൽഎ കെ.കെ.നാരായണൻ. ബീഡിക്കമ്പനികളെ അനൗപചാരിക സർവകലാശാല എന്നാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായ നാരായണൻ വിശേഷിപ്പിക്കുന്നത്. പഴയകാല ബീഡിത്തൊഴിലാളികൾ കാര്യമായി ഔപചാരിക വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവരെ വിജ്ഞാന കുതുകികളാക്കിയത് ബീഡിക്കമ്പനിയിലെ വായനയാണെന്നും നാരായണൻ പറയുന്നു. ഈ വായനദിനത്തിൽ ബീഡിക്കമ്പനികളിലെ വായനയെ ഓർത്തെടുക്കുകയാണ് കെ.കെ.നാരായണൻ...

ഒരാൾ വായിക്കും മറ്റുള്ളവർ കേൾക്കും

ADVERTISEMENT

അരനൂറ്റാണ്ടു മുൻപാണ് ഞാൻ സാധു ബീഡി കമ്പനിയുടെ പെരളശ്ശേരി ശാഖയിൽ പണിക്കു കയറുന്നത്. അന്ന് വയസ്സ് 12. വീട്ടിലെ ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. അക്കാലത്ത് ധാരാളം ബീഡിക്കമ്പനികളുണ്ടായിരുന്നു നാട്ടിൽ. പെരളശ്ശേരി പഞ്ചായത്തിൽ മാത്രം 3800 തൊഴിലാളികളുണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ വലിയ പങ്കുവഹിച്ചവരായിരുന്നു ബീഡി തൊഴിലാളികൾ. ബീഡി കമ്പനികളിലെ വായനയായിരുന്നു അതിന്റെ അടിസ്ഥാനം.

കെ.കെ.നാരായണൻ

കാലത്ത് പത്രം വന്നാൽ എല്ലാ പത്രങ്ങളും വായിക്കും. ഒരാൾ വായിക്കും മറ്റുള്ളവർ കേൾക്കും. എല്ലാ പത്രങ്ങളും വായിക്കുക പതിവായിരുന്നു. ഒരാൾ ഉച്ചത്തിൽ വായിച്ചു കൊടുക്കും. മറ്റുള്ളവർ അതു കേട്ടുകൊണ്ടു ജോലി ചെയ്യും. ഞാൻ ജോലി ചെയ്തിരുന്ന കേന്ദ്രത്തിൽ 60 തൊഴിലാളികൾ ഉണ്ടായിരുന്നു. അവിടെ ഞാൻ തന്നെയാണ് ജോലിയിൽനിന്നു വിടും വരെ വായന നടത്തിയിരുന്നത്. 1981ൽ സിപിഎം നിർദേശത്തെ തുടർന്നാണ് ബീഡിപ്പണി മതിയാക്കിയത്. 22 വർഷം ബീഡിക്കമ്പനിയിൽ ജോലി ചെയ്തു. ആ സമയമങ്ങളിലെല്ലാം വായിച്ചു.

പത്രങ്ങൾക്കു പിന്നാലെ പുസ്തകങ്ങൾ

കാലത്ത് പത്രങ്ങളെല്ലാം വായിച്ചു കഴിഞ്ഞാൽ നല്ല പുസ്തകങ്ങൾ വായിച്ചു കൊടുക്കുകയെന്നതും ശീലമായി. ലോകപ്രശസ്തമായ പുസ്തകങ്ങളാണ് വായനയ്ക്കായി സംഘടിപ്പിച്ചിരുന്നത്. മാക്സിം ഗോർക്കിയുടെ അമ്മ ബീഡിപ്പണിയെടുത്തു കൊണ്ടാണു വായിച്ചത്. ബീഡി തെറുക്കാനുള്ള ഇലയും പുകയിലയും നൂലുമെല്ലാം മടിയിലുള്ള മുറത്തിലുണ്ടാകും. അതിനോടൊപ്പം പുസ്തകവും വയ്ക്കും. ബീഡി തെറുത്തുകൊണ്ടു തന്നെ ഉച്ചത്തിൽ വായിക്കും. ജോലിയിൽ വേഗം അൽപം കുറയുമെങ്കിലും വായന നടക്കും. നൂറുകണക്കിനു പുസ്തകങ്ങൾ അങ്ങനെ ബീഡിക്കമ്പനിയിൽ വായിച്ചിരുന്നു.

ADVERTISEMENT

ചില ഹരം പിടിപ്പിക്കുന്ന നോവലുകളാണെങ്കിൽ ജോലി ഉപേക്ഷിച്ചു വായിക്കാൻ സഹപ്രവർത്തകർ നിർബന്ധിക്കും. നമ്മൾ ചെയ്യേണ്ട ജോലി കൂടി അവർ ചെയ്തു തരും. അങ്ങനെയാണ് പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം വായിച്ചത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ, വയലാർ രാമവർമ, പി.ഭാസ്കരൻ തുടങ്ങിയവരുടെ കവിതകളെല്ലാം വായിച്ചു. ഉറൂബ്, എംടി, തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റെക്കാട്, കാമ്പിശേരി കരുണാകരൻ തുടങ്ങിയവരുടെ പുസ്തകങ്ങളും കിട്ടിയിരുന്നു. എസ്.കെയുടെ ഒരു ദേശത്തിന്റെ കഥ ഖണ്ഡശയായി ഒരു വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സമയത്തുതന്നെ വായന നടന്നു. പിന്നീട് പുസ്തകം ഇറങ്ങിയപ്പോഴും അതുകൊണ്ടുവന്ന് കമ്പനിയിൽ ഉച്ചത്തിൽ വായിച്ചിരുന്നു.

അനൗദ്യോഗിക സർവകലാശാല

പുസ്തകങ്ങൾ ലൈബ്രറികളിൽനിന്നു സംഘടിപ്പിച്ചാണ് വായിക്കാൻ എത്തിച്ചിരുന്നത്. തൊഴിലാളികൾ വലിയ വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. അക്കാലത്തെ വായനയാണ് ബീഡിത്തൊഴിലാളികളെ ജ്ഞാനികളാക്കിയത്. ഏതു വിഷയത്തെ കുറിച്ചു ചോദിച്ചാലും അവർക്കതിൽ അടിസ്ഥാനപരമായ അറിവുകളെങ്കിലും ഉണ്ടായിരിക്കും. ആ നിലയിലേക്ക് അവരെ എത്തിച്ചത് വായന തന്നെയാണ്. ഇതുപോലൊരു അനുഭവം വേറെ എവിടെയും ഉണ്ടാവില്ല. സത്യം പറഞ്ഞാൽ ബീഡിക്കമ്പനികൾ അനൗദ്യോഗിക സർവകലാശാലകളായിരുന്നു. വായനശാലകളിൽനിന്ന് നമ്മൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളാണ് ബീഡിക്കമ്പനികളിൽ വായിക്കുക. അത്തരം വായന എന്നിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്നത്തെ ഒരു പൊതുപ്രവർത്തകൻ എന്ന അവസ്ഥ വന്നത് അതുകൊണ്ടാണ്. അല്ലെങ്കിൽ വഴി മറ്റൊന്നാകുമായിരുന്നു. വായന എന്നെത്തന്നെ മാറ്റിയിട്ടുണ്ട്.

വീട്ടിലുണ്ട് ലൈബ്രറി

ADVERTISEMENT

1200 പുസ്തകമുണ്ട് വീട്ടിലെ ശേഖരത്തിൽ. അതിൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ടായിരുന്നു. നൂറിലേറെ പുസ്തകങ്ങൾ ഒരു വായനശാലയ്ക്കു നൽകി. ഇപ്പോൾ ഉച്ചവരെ വായിക്കും. രണ്ടോ മൂന്നോ പത്രം, ആനുകാലികങ്ങൾ, അതു കഴിഞ്ഞ് പുസ്തകങ്ങൾ എന്നതാണു ക്രമം. എനിക്ക് ഭക്ഷണത്തെക്കാൾ വായനയോടാണു താൽപര്യം. ഇപ്പോഴും പുസ്തകം എവിടെ കണ്ടാലും വായിക്കും. മുൻകൂർ പണം അടച്ച പുസ്തകങ്ങൾ വരാനുണ്ട്. എംഎൽഎ ആയിരുന്നപ്പോൾ 20,000 രൂപ വരെ പുസ്തകം വാങ്ങാൻ കിട്ടുമായിരുന്നു. അത് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങി.

കെ.കെ.നാരായണൻ പുസ്തകശേഖരത്തിനരികെ. ചിത്രം: സമീർ എ.ഹമീദ്

ആ വായന പി.എൻ.പണിക്കർ കേട്ടു

പെരളശ്ശേരി ഹൈസ്കൂളിനു തൊട്ടു മുന്നിലാണ് എകെജി വായനശാല. അതിനപ്പുറം ടിവിഎസ് ഗ്രൂപ്പിന്റെ ബീഡിക്കമ്പനിയിൽ ഒരു തൊഴിലാളി ഉച്ചത്തിൽ വായിക്കുമായിരുന്നു. ആ വായനയുടെ ശബ്ദം റോഡിലും എത്തും. ബീഡിത്തൊഴിലാളിയുടെ വായന അവിടത്തെ തൊഴിലാളികളുടെ കാതിൽ മാത്രമല്ല എത്തിയിരുന്നത്. സമീപത്തെ കടകളിലുള്ളവരും റോഡിലൂടെ പോകുന്നവരുമെല്ലാം കേൾക്കും. ഒരു ദിവസം ലൈബ്രറി കൗൺസിൽ ഭാരവാഹിയായിരുന്ന പി.എൻ. പണിക്കർ ആ വഴി വന്നു. ഞാൻ അക്കാലത്ത് എകെജി വായനശാലയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. പണിക്കർ വരുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു. പണിക്കർ കാർ ഇറങ്ങി വരുമ്പോൾ ബീഡിക്കമ്പനിയിലെ വായന കേട്ടു. അദ്ദേഹം അവിടെ കുറച്ചു നേരം നിന്ന് വായന ശ്രദ്ധിച്ചു. വായനക്കാരനെ വിളിച്ചു വരുത്തി സംസാരിച്ചു. ഒരു മൈക്ക് വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി.

പി.എൻ.പണിക്കർ

കവി കേട്ട കവിത

ഒരു ദിവസം ബീഡിക്കമ്പനിയിൽ വാരികയിൽ വന്ന കവിത ഉച്ചത്തിൽ വായിക്കുകയാണ്. കമ്പനിയുടെ താഴെക്കൂടി നടന്നു പോവുകയായിരുന്ന കുറിയ ഒരു മനുഷ്യൻ അതുകേട്ട് അവിടെ നിന്നു. ഉടനെ കമ്പനിയിലേക്കു കയറി വന്നു. നിങ്ങൾ വായിച്ച കവിത ഏതാണെന്ന് അറിയുമോ? അദ്ദേഹം ചോദിച്ചു. ചിലെയിലെ ജീവിതാവസ്ഥയെ കുറിച്ചു പറയുന്ന ഒരു കവിതയായിരുന്നു അത്. അക്കാര്യം അദ്ദേഹത്തോടു പറഞ്ഞു. ഞാനാണ് എം.എൻ.കുറുപ്പ്. ഞാനാണത് എഴുതിയത്, ഒന്നുകൂടി വായിക്കൂ എന്നു പറഞ്ഞു. വീണ്ടും വായിച്ചു കൊടുത്തു. മരിക്കുന്നതു വരെ എം.എൻ. കുറുപ്പുമായി നല്ല ബന്ധത്തിലായിരുന്നു.

കമ്പനികളില്ല, വായനയും

ബീഡിക്കമ്പനികളിലെ വായന ഇപ്പോൾ സജീവമല്ല. ബീഡി വ്യവസായം തന്നെ തകർന്നു. ജോലിക്കാരുടെ എണ്ണം കുറഞ്ഞു. വളരെ കുറച്ചു പേരെ ഈ രംഗത്തുള്ളൂ. കണ്ണൂർ ജില്ലാ സഹകരണ ബാ‍ങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എകെ.ജി ആശുപത്രി പ്രസിഡന്റ്, സിപിഎം പെരളശ്ശേരി ലോക്കൽ സെക്രട്ടറി, എടക്കാട് ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 29 കൊല്ലം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗമാണ്. ധർമടം നിയമസഭാ മണ്ഡലം രൂപീകരിച്ച കൊല്ലം എംഎൽഎയായി. പിന്നീട് പിണറായി വിജയനു വേണ്ടി പിറ്റേ തവണ മാറി. ഭാര്യ: സുശീല. മക്കൾ സുനീഷ്, ഷാജേഷ്.

ഇപ്പോഴത്തെ വായന

വീട്ടിലിരുന്ന് ഉച്ചവരെ വായനതന്നെയാണ് ഇപ്പോഴും. എവിടെയും പോകാനില്ലെങ്കിൽ ഉച്ചകഴിഞ്ഞും വായിക്കും. വായനയുടെ ലോകം വേറെതന്നെയാണ്. അത് വല്ലാത്തൊരു അനുഭൂതിയാണ്. ബീഡിക്കമ്പനികളിൽ പണ്ട് ഉച്ചത്തിലായിരുന്നു വായിച്ചിരുന്നതെങ്കിൽ ഇപ്പോൾ വായിക്കുന്നത് നിശ്ശബ്ദമായാണ്.

English Summary: Former MLA KK Narayanan Remembering Good Old Days of Reading