വാട്സാപ്പും ഗൂഗിൾ മീറ്റും സൂമും വേണ്ട: കേന്ദ്രം; ‘രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗിക്കും’
ആലപ്പുഴ ∙ ഔദ്യോഗിക ആശയവിനിമയത്തിന് വാട്സാപ്പും ടെലഗ്രാമും, വിഡിയോ യോഗങ്ങൾക്ക് ഗൂഗിൾ മീറ്റും സൂമും ഉപയോഗിക്കരുതെന്നുള്ള കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം സംസ്ഥാനത്തിനു ബാധകമാകുമോ? ...Central Government | Social Media Apps | Manorama News

ആലപ്പുഴ ∙ ഔദ്യോഗിക ആശയവിനിമയത്തിന് വാട്സാപ്പും ടെലഗ്രാമും, വിഡിയോ യോഗങ്ങൾക്ക് ഗൂഗിൾ മീറ്റും സൂമും ഉപയോഗിക്കരുതെന്നുള്ള കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം സംസ്ഥാനത്തിനു ബാധകമാകുമോ? ഇവ സംസ്ഥാന സർക്കാരും ഔദ്യോഗിക ആവശ്യങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര നിർദേശത്തിൽ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നിട്ടേ അതേപ്പറ്റി ചിന്തിക്കാനാകൂ എന്നാണ് ഐടി വകുപ്പ് അധികൃതർ പറയുന്നത്.
ഇത്തരം ആപ്പുകൾ സ്വകാര്യ കമ്പനികളുടേതാണെന്നും, ഔദ്യോഗിക രഹസ്യങ്ങൾ ഇവ വഴി പങ്കുവച്ചാൽ ചോർന്നേക്കാമെന്നും, രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവയ്ക്കു പകരം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. മാർഗരേഖ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണെങ്കിലും സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒട്ടേറെ പഴുതുകൾ ഉണ്ടെന്നു കണ്ടെത്തി ഇന്റലിജൻസ് വിഭാഗമാണ് മുന്നറിയിപ്പു നൽകുകയും മാർഗനിർദേശങ്ങൾ തയാറാക്കുകയും ചെയ്തത്. ഇതനുസരിച്ച് എല്ലാ മന്ത്രാലയങ്ങളോടും അടിയന്തര നടപടിയെടുക്കാൻ കേന്ദ്രം നിർദേശിച്ചു.
കേന്ദ്രം പറയുന്നത്
∙ രഹസ്യ സ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈമാറാൻ വാട്സാപും ടെലഗ്രാമും പോലുള്ള ആപ്പുകൾ ഉപയോഗിക്കരുത്.
∙ ആമസോൺ അലക്സ, ആപ്പിൾ ഹോംപോഡ്, ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയവയും പാടില്ല.
∙ ഈ ആപ്പുകളുടെ സെർവറുകൾ സ്വകാര്യ കമ്പനികളുടേതാണ്. ഇവയിൽ ലഭ്യമാകുന്ന വിവരങ്ങൾ രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്തേക്കാം.
പകരം ചെയ്യേണ്ടത്
∙ വർക്ക് ഫ്രം ഹോം സമയത്ത് ഇ – ഓഫിസ് സംവിധാനം മാത്രം ഉപയോഗിക്കണം.
∙ വീടുകളിലെ കംപ്യൂട്ടർ സംവിധാനവും ഓഫിസ് നെറ്റ്‌വർക്കും തമ്മിൽ ബന്ധിപ്പിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ തയാറാക്കിയ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കാം.
∙ വിഡിയോ യോഗങ്ങൾക്ക് ഡിപ്പാർട്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിന്റെ (സി–ഡാക്) സംവിധാനം മാത്രം ഉപയോഗിക്കണം. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയവ പാടില്ല.
English Summary : Is Central government restriction on using social networks apply for state government?