തൂക്കുസഭ വരികയാണെങ്കിൽ സ്വന്തം കയ്യിലുള്ള സീറ്റു വച്ച് വിലപേശാൻ വരെ തക്കം പാർത്തിരുന്നു മായാവതി എന്നതും അണിയറ രഹസ്യമാണ്. യുപിയിൽ നാലു തവണ മുഖ്യമന്ത്രിയായ മായാവതി ശക്തയായ വനിതാ നേതാവും ഇന്ത്യൻ ദലിത് സമൂഹത്തിന്റെ അടയാളവുമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് അവരെങ്ങനെ കരകയറുമെന്നതിനെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കു പോലും കൃത്യമായൊരു നിഗമനത്തിലെത്താനാവുന്നില്ല.. Mayawati

തൂക്കുസഭ വരികയാണെങ്കിൽ സ്വന്തം കയ്യിലുള്ള സീറ്റു വച്ച് വിലപേശാൻ വരെ തക്കം പാർത്തിരുന്നു മായാവതി എന്നതും അണിയറ രഹസ്യമാണ്. യുപിയിൽ നാലു തവണ മുഖ്യമന്ത്രിയായ മായാവതി ശക്തയായ വനിതാ നേതാവും ഇന്ത്യൻ ദലിത് സമൂഹത്തിന്റെ അടയാളവുമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് അവരെങ്ങനെ കരകയറുമെന്നതിനെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കു പോലും കൃത്യമായൊരു നിഗമനത്തിലെത്താനാവുന്നില്ല.. Mayawati

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂക്കുസഭ വരികയാണെങ്കിൽ സ്വന്തം കയ്യിലുള്ള സീറ്റു വച്ച് വിലപേശാൻ വരെ തക്കം പാർത്തിരുന്നു മായാവതി എന്നതും അണിയറ രഹസ്യമാണ്. യുപിയിൽ നാലു തവണ മുഖ്യമന്ത്രിയായ മായാവതി ശക്തയായ വനിതാ നേതാവും ഇന്ത്യൻ ദലിത് സമൂഹത്തിന്റെ അടയാളവുമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് അവരെങ്ങനെ കരകയറുമെന്നതിനെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കു പോലും കൃത്യമായൊരു നിഗമനത്തിലെത്താനാവുന്നില്ല.. Mayawati

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. യുപിയിൽ നിർണായക ശക്തിയാവും എന്ന അകാശവാദവും വെറും വാക്കായി. നാലു പതിറ്റാണ്ടിനിടെ യുപിയിൽ നവശക്തിയായി കുതിച്ചുയർന്ന പ്രസ്ഥാനം, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. മറ്റു സംസ്ഥാനങ്ങളിലും കാര്യമായി ഒരു നേട്ടവുമുണ്ടാക്കാൻ കഴിയാതെ പോയതോടെ ദേശീയ രാഷ്ട്രീയത്തിലും സ്വാധീനം നഷ്ടമാവുകയാണ് ബിഎസ്പിയ്ക്കും പാർട്ടി അധ്യക്ഷ മായാവതിയ്ക്കും.

ഇക്കഴിഞ്ഞ ജനുവരിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണ് പലരും ഓർക്കുന്നത്–‘ബഹൻജി ഇപ്പോഴും പുറത്തിറങ്ങാൻ മടിച്ച് ഇരിക്കുകയാണ്. തിരഞ്ഞെടുപ്പാണ് നടക്കുന്നത്, പക്ഷേ ഇപ്പോഴും അവരെ മാത്രം പ്രചാരണത്തിനു കാണാനില്ല. ബഹൻജി ഇപ്പോൾത്തന്നെ പേടിച്ചു പോയെന്നാണു തോന്നുന്നത്..’ എന്നായിരുന്നു ഷായുടെ വാക്കുകൾ. അതിനു മറുപടിയുമായി മായാവതി വൈകാതെതന്നെ പ്രചാരണരംഗത്തു വന്നെങ്കിലും, തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് ബിഎസ്‌പി അധ്യക്ഷയുടെ അവസ്ഥ.

മായാവതി
ADVERTISEMENT

അകാലി ദളുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും പഞ്ചാബിൽ നേടാനായത് ഒരു സീറ്റു മാത്രം. ഉത്തരാഖണ്ഡിൽ ബിഎസ്പിക്ക് കിട്ടിയത് രണ്ട് സീറ്റ്. മണിപ്പൂരിലും ഗോവയിലും സാന്നിധ്യം പോലുമുണ്ടായില്ല. യുപിയിൽ 12.7 ശതമാനം വോട്ടു കിട്ടിയെങ്കിലും അതൊന്നും സീറ്റു നേടാൻ പര്യാപ്തമായിരുന്നില്ല. ബിജെപിയും എസ്പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറിയ തിരഞ്ഞെടുപ്പിൽ വെറും കാഴ്ചക്കാരാവാനേ ബിഎസ്പിക്കും കോൺഗ്രസിനുമായുള്ളൂ.

ഫലപ്രഖ്യാപനം പൂർത്തിയാവുമ്പോൾ യുപി നിയമസഭയിൽ ബിഎസ്പി സാന്നിധ്യം റസാര മണ്ഡലത്തിൽനിന്നു വിജയിച്ച ഉമാശങ്കർ സിങ് മാത്രമാണ്. ബിഎസ്പിയുടെ തട്ടകമായി കുതിച്ചുയർന്ന ഉത്തർപ്രദേശിൽ കനത്ത തിരിച്ചടിയാണ് മായാവതി നേരിട്ടതെന്ന് ഇതിൽ‌നിന്നു തന്നെ വ്യക്തം. യുപിയിൽ തൂക്കുസഭ വരികയാണെങ്കിൽ സ്വന്തം കയ്യിലുള്ള സീറ്റു വച്ച് വിലപേശാൻ വരെ തക്കം പാർത്തിരുന്നു മായാവതി എന്നതും അണിയറ രഹസ്യമാണ്.

ചിത്രം: MONEY SHARMA / AFP

യുപിയിൽ നാലു തവണ മുഖ്യമന്ത്രിയായ മായാവതി ശക്തയായ വനിതാ നേതാവും ഇന്ത്യൻ ദലിത് സമൂഹത്തിന്റെ അടയാളവുമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് അവരെങ്ങനെ കരകയറുമെന്നതിനെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കു പോലും കൃത്യമായൊരു നിഗമനത്തിലെത്താനാകുന്നില്ലെന്നതാണു യാഥാർഥ്യം.

തുടക്കം 1253 വോട്ടിൽനിന്ന്!

ADVERTISEMENT

1984ൽ ആണ് കാൻഷിറാം ബഹുജൻ സമാജ് പാർട്ടിക്ക് രൂപം നൽകിയത്. അധഃസ്ഥിത ജനതയുടെ മുന്നേറ്റം ലക്ഷ്യമിട്ടു തുടങ്ങിയ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹത്തിന്റെ സഹായിയായി മായാവതി ഉണ്ടായിരുന്നു. മായാവതിയെ മുൻനിർത്തി, കാൻഷിറാം പിന്നിൽനിന്നു ചരടുവലിച്ചാണ് നിർണായക രാഷ്ട്രീയ പ്രസ്ഥാനമായി ബിഎസ്പിയെ മാറ്റിയത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നാലുതവണ അധികാരത്തിലെത്താൻ കഴിഞ്ഞ അതുല്യ വ്യക്തിയായി മായാവതി വളർന്നതാണ് ചരിത്രം. എന്നാൽ യുപിക്കു പുറമേ മിക്ക സംസ്ഥാനങ്ങളിലും യൂണിറ്റുകളുണ്ടായെങ്കിലും ഒന്നാ രണ്ടോ എംഎൽഎമാരെ നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം നടത്താൻ എങ്ങുമായില്ല.

അലഹബാദിലെ ബിഎസ്‌പി.തിരഞ്ഞെടുപ്പുറാലിയിലെ കാഴ്‌ച. ചിത്രം: SANJAY KANOJIA / AFP

1985ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിഎസ്പി ആദ്യമായി മത്സരിച്ചത്. മത്സരിച്ച ഏക സീറ്റിൽ കിട്ടിയത് വെറും 1253 വോട്ട് മാത്രം. എന്നാൽ, അവിടെ നിന്നാണ് യുപിയിലെ നിർണായക  പ്രസ്ഥാനമായി വളർന്നത്. അടുത്ത അഞ്ചു വർഷം മികച്ച പ്രവർത്തനത്തിലുടെ പാർട്ടിക്ക് അടിത്തറ പാകാൻ കാൻഷിറാമിനും മായാവതിക്കുമായി. ഇതിനിടെ പഞ്ചാബിലും ഡൽഹിയിലും ഹരിയാനയിലും സാന്നിധ്യമറിയിച്ച പാർട്ടി, മധ്യപ്രദേശിലും രാജസ്ഥാനിലും ശ്രദ്ധിക്കപ്പെടുന്ന പാർട്ടിയായി. എന്നാൽ എവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

1989 ആയപ്പോഴേക്കും യുപിയിൽ ചലനം സൃഷ്ടിക്കാൻ ബിഎസ്പിക്കു കഴിഞ്ഞു. ആ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ രണ്ടും പഞ്ചാബിൽ ഒരു സീറ്റും നേടിയാണ് ബിഎസ്പിയുടെ കുതിപ്പിന്റെ തുടക്കം. പാർട്ടിയുടെ ആദ്യ എംപിയായി യുപിയിലെ ബിജനോറിൽ വിജയിച്ച യുവനേതാവ് മായാവതിയും ഉണ്ടായിരുന്നു. 372 സീറ്റിൽ മത്സരിച്ച് 13ൽ വിജയിച്ചാണ് ബിഎസ്പി യുപി നിയമസഭയിലേക്കും കടന്നത്. 90 സീറ്റിൽ കെട്ടിവച്ച പണവും തിരിച്ചുപിടിച്ച് 9.31 ശതമാനം വോട്ടുമായി നടത്തിയ ഉജ്വല പോരാട്ടം മറ്റു പാർട്ടികളുടെ കണ്ണു തുറപ്പിച്ചു.

1991ലും 367 സീറ്റിൽ മത്സരിച്ച് 12 ഇടത്ത് വിജയിച്ച് യുപിയിലാകെ സാന്നിധ്യമുള്ള പ്രസ്ഥാനമായി ബിഎസ്‌പി മാറി. 9.44 ശതമാനമായി വോട്ടു വിഹിതം. 1993 ആയപ്പോഴേക്കും ബിഎസ്പിയെ തേടി മറ്റു പാർട്ടികൾ എത്തിത്തുടങ്ങി. ജനതാദൾ വിട്ട് സമാജ് വാദിയായി മാറിയ മുലായം സിങ് ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി. 164 സീറ്റിൽ പൊരുതിയ ബിഎസ്‌പി 67 സീറ്റിൽ വിജയം കുറിച്ചു. 1996ലെ തിരഞ്ഞെടുപ്പിൽ തേടി വന്നത് കോൺഗ്രസാണ്. 296 സീറ്റിൽ പൊരുതിയ ബിഎസ്പി 67 സീറ്റിൽ വിജയം ആവർത്തിച്ചു. 108 ലക്ഷം വോട്ടുമായി 19.64 ശതമാനമായി വോട്ടു വിഹിതം. 2002ൽ ഒറ്റയ്ക്ക് പൊരുതിയ ബിഎസ്പി 98 സീറ്റിൽ വിജയിച്ച് മുഖ്യ പ്രതിപക്ഷമായി.

മുലായം സിങ് യാദവ്,അഖിലേഷ് യാദവ്, മായാവതി.
ADVERTISEMENT

2007 ആയപ്പോഴേക്കും മായാവതി യുപി രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി. 405ൽ 206 സീറ്റിൽ വിജയിച്ച് (158 ലക്ഷം വോട്ടും 30.43 ശതമാനവും) ഒറ്റയ്ക്ക് അധികാരത്തിലേക്കു കയറിയ മായാവതി, കാലാവധി പൂർത്തിയാക്കിയെങ്കിലും ബിഎസ്പിയുടെ യുപിയിലെ തകർച്ചയുടെ തുടക്കവുമായിരുന്നു ഭരണം. പിന്നീടുള്ള യുപിയിലെ പ്രകടനം ഓരോ തവണയും മോശമാവുകയായിരുന്നു. 2012ലെ തിരഞ്ഞെടുപ്പിൽ 25.91% വോട്ടു നേടിയിട്ടും 80 സീറ്റിലേക്ക് ബിഎസ്പി ചുരുങ്ങിയപ്പോൾ 224 സീറ്റുമായി മുലായം അധികാരം പിടിച്ചു. എന്നാൽ 2017ൽ ബിജെപിയുടെ കുതിച്ചു ചാട്ടത്തിൽ ബിഎസ്പി നിഷ്പ്രഭമായിപ്പോയി. 22.23 ശതമാനം വോട്ട് നേടിയെങ്കിലും വെറും 19 സീറ്റിലേക്കൊതുങ്ങിയ പാർട്ടി, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അടിത്തറ ചോർന്ന് ഇപ്പോഴത്തെ ഒരു സീറ്റിലേക്ക് ചുരുങ്ങി.

ലോക്‌സഭയിലേക്ക് 1989ൽ മൂന്നു സീറ്റു നേടിയ പാർട്ടി 1991ലും 3 സീറ്റ് നേടി. എന്നാൽ 1996 ആയപ്പോഴേക്കും നില മെച്ചപ്പെട്ടു. 11 പേരെ ലോക്സഭയിലെത്തിക്കാൻ കഴിഞ്ഞു. 1998ൽ അഞ്ചും 1999ൽ 14 പേരെയും വിജയിപ്പിച്ചു. 2004 ആയപ്പോൾ ഇത് 19 ആയി ഉയർന്നു. എറ്റവുമധികം പേരെ ജയിപ്പിച്ചത് 2009ൽ ആണ്– 21 പേർ. എല്ലാവരും യുപിയിൽ നിന്നുതന്നെ എന്നതും പ്രത്യേകതയാണ്. അതേസമയം, 201 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാതെ ലോക്സഭയിൽനിന്നുതന്നെ പുറത്തായതാണ് ബിഎസ്പിയുടെ ചരിത്രം.

മായാവതി.

ബിജെപി ചരിത്ര വിജയം നേടിയ തിരഞ്ഞെടുപ്പിൽ യുപിയിൽ 19.8 ശതമാനം വോട്ടു നേടിയിട്ടും ആരെയും ജയിപ്പിക്കാൻ കഴിയാതെ പോയി. 2019ൽ സമാജ്‌വാദിയുമായി സഖ്യമുണ്ടാക്കി. 10 സീറ്റിൽ ജയം നേടി ഒരിക്കൽക്കൂടി ലോക്സഭയിൽ സാന്നിധ്യമറിയിച്ച് ഉദിച്ചുയരാനും ബിഎസ്പി ക്കായി. എന്നാൽ, തുടർന്ന് എസ്പിയുമായി ഒത്തു പോകാനില്ലെന്ന് മായാവതി പ്രഖ്യാപിച്ചതോടെയാണ് ബിഎസ്പി വീണ്ടും ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്

തകർച്ച, യുപിക്ക് പുറത്തും

1991ൽ പഞ്ചാബിൽനിന്ന് ഒന്നും മധ്യപ്രദേശിൽ നിന്നും യുപിയിൽ നിന്നും ഓരോ അംഗങ്ങളുമായാണ് ബിഎസ്പിയുടെ ലോക്സഭയിലെ രണ്ടാം വരവ്. പിന്നീട് 2014 വരെ മിക്ക ലോക്സഭയിലും പാർട്ടിക്ക് അംഗങ്ങളുണ്ടായിരുന്നു. യുപി ക്കു പുറമേ, മധ്യപ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ ,ഡൽഹി, ഛത്തീസ്ഗഡ്, ബിഹാർ, ഹിമാചൽ, ഹരിയാന, ജാർഖണ്ഡ്, കർണാടക നിയമസഭകളിൽ പലപ്പോഴായി എംഎൽഎമാരെ സൃഷ്ടിക്കാൻ ബിഎസ്പിക്കായിട്ടുണ്ട്

1992ൽ പഞ്ചാബിൽ ഒൻപതംഗങ്ങളെ വരെ ജയിപ്പിച്ച ബിഎസ്പി 1997ൽ ഒരാളിലേക്ക് ചുരുങ്ങി. തുടർന്ന്എല്ലാ തിര‍ഞ്ഞെടുപ്പിലും അഞ്ചു ശതമാനം വരെ വോട്ടു നേടിയ പാർട്ടിക്ക് ഒരിക്കലും വിജയമുണ്ടായില്ല. ഇത്തവണ അകാലി ദളുമായുണ്ടാക്കിയ സഖ്യമാണ് ഒരംഗത്തെ സമ്മാനിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ആറുപേരെ വരെ ജയിപ്പിച്ചിട്ടുള്ള ബിഎസ്പിക്ക് ഉത്തരാഖണ്ഡിൽ എല്ലാ തിരഞ്ഞെടുപ്പിലും ഒരാളെയെങ്കിലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

യുപി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ഹെലികോപ്ടറിൽ മടങ്ങാനൊരുങ്ങുന്ന മായാവതി. ചിത്രം: SANJAY KANOJIA / AFP

ദക്ഷിണേന്ത്യയിൽ കർണാടകയിലാണ് ബിഎസ്പിക്ക് ഒരു സീറ്റ് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബിഹാറിലും ജാർഖണ്ഡിലും ഛത്തീഗഡിലും ഒറ്റപ്പെട്ട വിജയങ്ങൾ ബിഎസ്പിക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഒരിടത്തും ഒരു ശക്തിയാവാൻ കഴിയാതെ പോയി. 1990ൽ മധ്യപ്രദേശിലാണ് യുപിക്കു പുറത്ത് ബിഎസ്പി യുടെ ആദ്യ നിയമസഭാ ജയം; രണ്ടു സീറ്റിൽ. എന്നാൽ 1992ൽ പഞ്ചാബിൽ ഒൻപത് സീറ്റ് നേടി എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് ഡൽഹിയിലും ഹിമാചലിലും സീറ്റ് നേടിയ പാർട്ടി, ബിഹാറിലും രാജസ്ഥാനിലും ഹരിയാനയിലും ജാർഖണ്ഡിലും ജയിച്ച് സീറ്റുകൾ നേടി.

മധ്യ പ്രദേശിൽ 1998ൽ 10 സീറ്റു വരെ നേടി. 2008ൽ ഏഴും 2018ൽ രണ്ടു സീറ്റുമാണ് നേടിയത്. ബിഹാറിൽ കഴിഞ്ഞ തവണ ജയിച്ചയാൾ ജനതാദൾ യുവിൽ കുടിയേറി. രാജസ്ഥാനാനിൽ 2018ൽ ജയിച്ച ആറ് പേർ കോൺഗ്രസിലേക്ക് പോയതോടെ ബിഎസ്പി ഘടകം തന്നെ ഇല്ലാതായി. കേരളം, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിവായി മത്സരിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിക്കാനായിട്ടില്ല .

കോൺഗ്രസുമായും ബിജെപിയുമായും സഖ്യമുണ്ടാക്കിയിട്ടുള്ള ഏക പ്രസ്ഥാനമാണ് ബിഎസ്പി. തങ്ങൾക്ക് ആരോടും രാഷ്ട്രീയ തൊട്ടുകൂടായ്മ ഇല്ലെന്ന പ്രഖ്യാപനമാണ് സമാജ് വാദിയുമായും സഖ്യമുണ്ടാക്കിയതു വഴി മായാവതി പ്രഖ്യാപിച്ചത്. യുപിയിൽ കോൺഗ്രസിന്റെ തകർച്ചയിൽനിന്ന് ഊർജം നേടിയ ബിഎസ്പി 1995, 1997, 2002 വർഷങ്ങളിൽ അധികാരത്തിലേറി, മായാവതി മുഖ്യമന്ത്രിയായി. പിന്നീട് 2007ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി യുപി ഭരിച്ച മായാവതിക്കു മുന്നിൽ ഭാവി ചോദ്യചിഹ്നമാവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു വർഷവും ബാക്കി നിൽക്കെ, മായാവതിയുടെ വ്യക്തി പ്രഭാവത്തിൽ മാത്രമൊതുങ്ങുന്ന ബിഎസ്പിക്ക് ഇത് രാഷ്ട്രീയ അസ്തമയമാണോ എന്ന ചിന്തയിലാണ് രാഷ്ട്രീയ നിരീക്ഷകർ. അതേസമയം, ഒരിക്കൽ കൂടി ഒരങ്കത്തിനു കഴിയുമോ എന്ന ആശങ്കയിലാണ് അണികൾ.

English Summary: Mayawati's Fall in Uttar Pradesh; What is Next for BSP?