ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി; സന്തോഷമെന്ന് സമസ്ത
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സര്‍ക്കാരിന്‍റെ അഭിപ്രായം മാറിയതില്‍ സന്തോഷമെന്ന് സമസ്ത പ്രതികരിച്ചു. ഇനിയും പലതും തിരുത്താനുണ്ട്. മുപ്പതിന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍....Samastha, Samastha manorama news, Samastha Gender neutral uniform

തിരുവനന്തപുരം∙ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സര്‍ക്കാരിന്‍റെ അഭിപ്രായം മാറിയതില്‍ സന്തോഷമെന്ന് സമസ്ത പ്രതികരിച്ചു. ഇനിയും പലതും തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങൾ സംസാരിക്കുമെന്നും സമസ്ത നേതാക്കൾ അറിയിച്ചു.
അതേസമയം, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കരടു രേഖയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസം സംബന്ധിച്ച നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയിരുന്നു. ആരെയും ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.
English Summary: Samastha on gender neutral uniform