‘ലിസിന്റെ ഫോൺ ഹാക്ക് ചെയ്‌തു, ചാറ്റ് ചോർത്തി; പിന്നിൽ പുട്ടിന്റെ ഏജന്റുമാർ?’
ലണ്ടൻ ∙ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. വിദേശകാര്യമന്ത്രിയായി പ്രവർത്തിക്കുമ്പോഴാണ്

ലണ്ടൻ ∙ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. വിദേശകാര്യമന്ത്രിയായി പ്രവർത്തിക്കുമ്പോഴാണ് ഹാക്കിങ് നടന്നതെന്നും, പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു വേണ്ടി പ്രവർത്തിച്ച ഏജൻസിയാണെന്നു സംശയിക്കുന്നതായും രാജ്യാന്തര മാധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു.
ലിസ് ട്രസിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാർടെങ്ങുമായി നടത്തിയ സ്വകാര്യ സംഭാഷണവും ബ്രിട്ടന്റെ സഖ്യകക്ഷികളുമായി നടത്തിയ രഹസ്യ ചർച്ചകളുടെ വിശദാംശങ്ങളും ഹാക്കർമാർ ചോർത്തിയെന്നാണു സംശയം. ക്വാസി ക്വാർടെങ് പിന്നീട് ബ്രിട്ടന്റെ ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ ലിസ് ട്രസ് മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തു.
യുക്രെയ്‌ൻ– റഷ്യ യുദ്ധത്തെ കുറിച്ച് വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും ചോർത്തിയ സന്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്ന സൂചനകളും പുറത്തുവന്നു. അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസണും കാബിനറ്റ് സെക്രട്ടറി സൈമണും ഈ വിവരങ്ങൾ മറച്ചു വയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നതിനു പിന്നാലെ ബ്രിട്ടിഷ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പാർട്ടിയിൽ 2 മാസത്തോളം നീണ്ട പ്രചാരണങ്ങൾക്കു ശേഷമാണു ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് സ്ഥാനമേറ്റത്. പരിഷ്കരിച്ച നയങ്ങൾ സാമ്പത്തിക മേഖലയെ നിലംപരിശാക്കിയതോടെ ധനമന്ത്രിയെ പുറത്താക്കി സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ അധികാരമേറ്റ് 45–ാം ദിവസം ലിസ് രാജിവയ്ക്കുകയായിരുന്നു.
English Summary: Liz Truss's Phone Was Hacked By Vladimir Putin's Agents: Report