ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’ മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’ ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു.

ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’ മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’ ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’ മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’ ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’

മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’. ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു. 

‘ദ് സെർപന്റ്’ സീരീസിൽ ചാൾസ് ശോഭരാജാവായി വേഷമിട്ട തഹർ റഹീമും മെറിയായി വേഷമിട്ട ജെന്ന കോൾമാനും. ചിത്രം: Netflix
ADVERTISEMENT

 

‘ദ് സെർപന്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ ഒരു രംഗമാണിത്. അതിലെ ഞെട്ടിക്കുന്ന, ഭയപ്പെടുത്തുന്ന ഒരുപാട് രംഗങ്ങളിലൊന്നു മാത്രം. വെറുമൊരു ഫിക്‌ഷനൽ കഥയായിരുന്നില്ല ദ് സെർപന്റിന്റേത്. 1970കളിൽ ഏഷ്യയെ വിറപ്പിച്ച ഒരു ക്രിമിനലിന്റെ യഥാർഥ കഥ. ബിക്കിനി കില്ലർ എന്നു കുപ്രസിദ്ധനായ ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാൾസ് ശോഭരാജിന്റെ കഥ. വർഷങ്ങളുടെ തടവിനു ശേഷം, നേപ്പാളിലെ ജയിലിൽനിന്ന് അയാൾ മോചിതനാകുമ്പോൾ ഒരിക്കൽക്കൂടി ലോകം ഞെട്ടുകയാണ്. അത്രയേറെ കൊടുംക്രൂരമായ കൊലപാതകങ്ങളാണ് ചാൾസിനു മേൽ ചുമത്തപ്പെട്ടിരുന്നത്. എന്നാൽ പല കേസിലും തെളിവുകളില്ലാതെ അയാൾ രക്ഷപ്പെട്ടു. ഇടയ്ക്കെപ്പോഴോ സംഭവിച്ച പിഴവുകള്‍ പക്ഷേ അയാൾക്ക് ജയിലിലേക്കുള്ള വഴി തുറന്നു. കഠ്മണ്ഡുവിലെ ജയിലിൽനിന്ന് 19 വർഷത്തെ തടവിനു ശേഷം ചാൾസ് മോചിതനാകുമ്പോൾ ആ വിഷ സർപ്പത്തിന്റെ കഥ വീണ്ടും ഫണമുയർത്തുകയാണ്. കനേഡിയൻ പൗരനായ ലോറന്റിനെയും അമേരിക്കൻ പൗരത്വമുള്ള കോണി ജോയുടെയും കൊലപാതകത്തിനാണ് ശോഭരാജിന് ഇരട്ട ജീവപര്യന്തം ലഭിച്ചത്. 20 വർഷത്തെ ജീവപര്യന്തം പൂർത്തിയാക്കും മുന്‍പേ പ്രായം പരിഗണിച്ചും ജയിലിലെ നല്ല നടപ്പു കാരണവുമാണ് ശിക്ഷ ഇളവു ചെയ്തു കിട്ടിയത്. ഫ്രഞ്ചു പൗരനായ ശോഭരാജിനെ ആ രാജ്യത്തേക്ക് 15 ദിവസത്തിനകം അയയ്ക്കാനും നേപ്പാൾ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. 

 

‘ദ് സെർപന്റ്’ സീരീസിൽ കോണി ജോ ആയി വേഷമിട്ട നടി ഡാഷ നെക്രസോവ. ചിത്രം: Netflix

∙ ചാൾസിന്റെ സ്വർഗം, നരകവും!

ADVERTISEMENT

 

അരാജകത്വം അതിന്റെ ഏറ്റവും കാൽപനികമായ വേഷമണിഞ്ഞ 1970കൾ. ഹിപ്പികളാണ് അതിനെ മനോഹരമാക്കിയതും, ചിലപ്പോഴൊക്കെ അസ്വസ്ഥമാക്കിയതും. എന്തിനാണിങ്ങനെ മറ്റുള്ളവർക്കു വേണ്ടി പണിയെടുത്ത് മരിക്കുന്നതെന്നു ചിന്തിച്ച വലിയൊരു വിഭാഗം, മനസ്സു മാറി കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി ലോകം ചുറ്റാനിറങ്ങിയ നാളുകൾ. യാത്ര ചെയ്യുന്ന ഓരോ ഇഞ്ചും ഇടവും മനസ്സിലാക്കിയായിരുന്നു ഹിപ്പികളുടെ സഞ്ചാരം. എന്തിനാണിത്ര ധൃതിയെന്ന് അവർ ലോകത്തോടു ചോദിച്ചുകൊണ്ടേയിരുന്നു. കിട്ടിയ വാഹനങ്ങളിൽ യാത്ര ചെയ്തു, തോന്നിയ ഇടങ്ങളിൽ ഉറങ്ങി, കണ്ടവരെല്ലാമായി കൂട്ടായി, ചിലപ്പോഴൊക്കെ ഒരുമിച്ചു യാത്രകളായി. 

 

ചാൾസിനെ പാർപ്പിച്ചിരുന്ന നേപ്പാളിലെ സെൻട്രല്‍ ജയിലിനു മുന്നിലെ പൊലീസ് കാവൽ. ചിത്രം: REUTERS/Navesh Chitrakar

ഇന്ത്യയും നേപ്പാളും അഫ്ഗാനുമെല്ലാം ഉൾപ്പെടെയുള്ള തെക്കനേഷ്യയായിരുന്നു ഹിപ്പികളുടെ പ്രധാന ലക്ഷ്യം. അവരിൽ പലരും എവിടേക്കു പോയി, എവിടെ മരിച്ചു, ഇനി തിരിച്ചു വരുമോ.. ചോദ്യങ്ങൾ ഒരുപാടാണ് അക്കാലത്ത് ചുറ്റിലും നിറഞ്ഞത്. യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്ന ആ ഹിപ്പിക്കൂട്ടങ്ങളെയും യൂറോപ്പിൽനിന്നെത്തിയ ടൂറിസ്റ്റുകളെയും കമിതാക്കളെയുമെല്ലാമായിരുന്നു ചാള്‍സ് ശോഭരാജ് ലക്ഷ്യമിട്ടത്. തായ്‌ലൻഡ് കേന്ദ്രീകരിച്ച് കാമുകിക്കൊപ്പമായിരുന്നു അയാളുടെ ജീവിതം. സ്വന്തമായി ഒരു ആഡംബര പാർപ്പിട സമുച്ചയമുണ്ട് അയാൾക്ക്. അവിടെ എപ്പോഴും പാർട്ടിയും ഡാൻഡും ഡ്രഗ്സുമാണ്. ഹിപ്പികളുടെ സ്വർഗഭൂമി. പക്ഷേ നരകത്തീയിലേക്കാണ് എടുത്തു ചാടുന്നതെന്ന് അവരിൽ പലരും മനസ്സിലാക്കിയിരുന്നില്ലെന്നു മാത്രം.

ADVERTISEMENT

 

∙ ക്രൈം യാത്രയുടെ ഫ്രഞ്ച് തുടക്കം

 

1944 ഏപ്രിൽ ആറിന് വിയറ്റ്നാമിലെ സായ്ഗോണിലായിരുന്നു ചാൾസ് ശോഭരാജിന്റെ ജനനം. ഇന്നത്തെ ഹോ ചി മിൻ സിറ്റി. അന്ന് ഫ്രഞ്ച് ഇന്തോചൈനയുടെ ഭാഗമായിരുന്നു സായ്ഗോൺ. തെക്കുകിഴക്കനേഷ്യയിലെ ഫ്രാൻസിന്റെ അധിനിവേശ പ്രദേശങ്ങളായിരുന്നു ഫ്രഞ്ച് ഇന്തോചൈന എന്നറിയപ്പെട്ടിരുന്നത്. ലാവോസും കംബോഡിയയുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇന്തോചൈനയുടെ തലസ്ഥാനമാകട്ടെ സായ്ഗോണും. അവിടെ ഒരു സാധാരണ തയ്യൽ തൊഴിലാളിയായിരുന്നു ചാൾസിന്റെ പിതാവ് ശോഭ്‌രാജ് ഹത്ചന്ദ് ബാനോനി. സായ്ഗോൺ സ്വദേശിനിയായിരുന്നു മാതാവ് ട്രാൺ ലൊവാങ് ഫുൻ. ഒരു ഷോപ്പിലെ ജീവനക്കാരി.

 

ഒട്ടും നല്ലൊരു കുട്ടിക്കാലമായിരുന്നില്ല ചാൾസിന്റേത്. അമ്മയും അച്ഛനും ചാൾസിന്റെ ചെറുപ്പത്തിൽത്തന്നെ വേർപിരിഞ്ഞു. അക്കാലത്ത് സായ്ഗോണിൽ ക്യാംപ് ചെയ്തിരുന്ന ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനുമായി ചാൾസിന്റെ അമ്മ അടുപ്പത്തിലായി. അദ്ദേഹത്തിനൊപ്പം ഇരുവരും ഫ്രാൻസിലേക്കു വൈകാതെ വിമാനം കയറി. ചാൾസ് ഫ്രഞ്ച് പൗരനായി. അർധസഹോദരൻ ജനിച്ചതോടെ ഫ്രാൻസിലെ വീട്ടിലും ചാൾസിന് ദുരിതകാലമായിരുന്നു. അരക്ഷിതമായ കുട്ടിക്കാലവും കൗമാരവും അയാളെ ചെന്നെത്തിച്ചത് കുറ്റകൃത്യങ്ങളുടെ ലോകത്തും. അങ്ങനെ പത്തൊൻപതാം വയസ്സിൽ ആദ്യമായി പൊലീസ് സ്റ്റേഷൻ കയറി. മോഷണക്കുറ്റമായിരുന്നു. പിന്നാലെ തടവുശിക്ഷ. 

 

ജയിലിൽ വച്ചാണ് അയാൾ ഫെലിക്സ് ഡി എസ്കോഞ്ഞെയെന്ന ജയിൽ ജീവനക്കാരനെ പരിചയപ്പെടുന്നത്. ആ ബന്ധം അതീവ ദൃഢമായി. ജയിലിൽനിന്നിറങ്ങിയ ചാൾസ് ഫെലിക്സിന്റെ റൂംമേറ്റ് ആകുന്നിടം വരെയെത്തി ബന്ധം. ഫെലിക്സിലൂടെയാണ് ഫ്രാൻസിലെ വരേണ്യ വർഗവുമായി, ധനാഢ്യന്മാരുമായി ചാൾസ് ബന്ധം സ്ഥാപിക്കുന്നത്. അവരെ കേന്ദ്രീകരിച്ച് തട്ടിപ്പും ആരംഭിച്ചു. തന്റെ അസാധാരണ വ്യക്തിപ്രഭാവം ഉപയോഗിച്ച് ഏതൊരാളെയും പറ്റിക്കാൻ അയാൾക്ക് എളുപ്പം സാധിച്ചു; പൊലീസ് കേസിൽനിന്നെല്ലാം ഒരു പാമ്പിനെപ്പോലെ പുളഞ്ഞിറങ്ങി രക്ഷപ്പെടാനും. അങ്ങനെയാണ് ‘സെർപന്റ്’ അഥവാ വിഷസർപ്പമെന്ന വിശേഷണവും (വഞ്ചകനെന്നും) ചാൾസിനു ലഭിച്ചത്. ചെറിയ തട്ടിപ്പുകളുമായിട്ടായിരുന്നു ചാൾസിന്റെ യൗവനം കടന്നു പോയത്. അക്കാലത്ത് ഷാന്റൽ എന്ന പെൺകുട്ടിയുമായി അയാൾ ഇഷ്ടത്തിലുമായി. അതിനിടെ ഒരു വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 1970കളിൽ ജയിൽമോചിതനായതിനു പിന്നാലെ ഷാന്റലിനെ വിവാഹം ചെയ്ത ചാൾസ് അവരുമായി ബോംബെയിലേക്ക് കടന്നു. 

ചാൾസ് ശോഭരാജുമായി ബന്ധപ്പെട്ട് ബാങ്കോക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തകൾ.

 

‘ദ് സെർപന്റ്’ സീരീസിൽ തെരേസ നോൾട്ടനെ കൊലപ്പെടുത്താനായി കടൽതീരത്തെത്തിക്കുന്ന സീനിൽനിന്ന്. ചിത്രം: Netflix

∙ പാസ്‌പോർട്ട് കൃത്രിമത്തിന്റെ രാജാവ്

 

കിഴക്കൻ യൂറോപ്പിലൂടെയായിരുന്നു യാത്ര. അതിനുള്ള രേഖകൾ ഒപ്പിച്ചെടുക്കാൻ ചാൾസിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഹിപ്പികളെയും പശ്ചാത്യ ടൂറിസ്റ്റുകളെയുമെല്ലാം പറ്റിച്ച് അവരുടെ പാസ്‌പോർട്ട് തട്ടിയെടുത്ത് അതിലെ ഫോട്ടോ മാറ്റിയായിരുന്നു തട്ടിപ്പ്. ഇന്ത്യയിൽ ഒരു ജ്വല്ലറി മോഷണത്തിനിടെ ചാൾസിനെ പിടികൂടിയെങ്കിലും രക്ഷപ്പെട്ടു. പിന്നീട് കാബൂളിലും ഇറാനിലുമെല്ലാം ഷാന്റലുമായി ചാൾസ് കറങ്ങി. പിടിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായവുമായി ഷാന്റലുണ്ടായിരുന്നു. ജയിലിലാകുമ്പോഴെല്ലാം കഠിനമായ രോഗമാണെന്ന് അഭിനയിച്ച് ആശുപത്രിയിലെത്തുകയാണ് ചാൾസിന്റെ തന്ത്രത്തിന്റെ ആദ്യപടി. അവിടെവച്ച് തടവുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടും. അഫ്ഗാനിൽ അതാണു സംഭവിച്ചത്. എന്നാൽ ഒരു ഘട്ടത്തിൽ ഷാന്റലിനു മനസ്സിലായി–ഇനിയും ചാൾസിനൊപ്പം നിന്നാൽ ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ടി വരും. അതോടെ അവർ ഇറാനില്‍നിന്ന് ഫ്രാൻസിലേക്കു കടന്നു. ഇറാനിൽതന്നെ ചാൾസ് പൊലീസിന് ഒറ്റുകൊടുക്കുന്ന ഘട്ടം വരെയെത്തിയെന്ന് ഷാന്റൽ പിന്നീട് പറഞ്ഞിട്ടുണ്ട്. ജീവനുംകൊണ്ടാണ് അവർ ഫ്രാന്‍സിലെ മാതാപിതാക്കളുടെ അടുത്തേക്കു രക്ഷപ്പെട്ടെത്തിയത്. ചാൾസ്–ഷാന്റൽ ദമ്പതികൾക്ക് മൂന്നു കുട്ടികളുമുണ്ട്. 

ഹെർമൻ ക്നിപ്പൻബെർഗ്.

 

‘ദ് സെർപന്റ്’ സീരീസിൽ മെറിയായി വേഷമിട്ട ജെന്ന കോൾമാൻ. ചിത്രം: Netflix

ഇറാനിൽനിന്ന് ചാൾസ് രക്ഷപ്പെട്ടത് വ്യാജ യാത്രാരേഖകൾ സംഘടിപ്പിച്ചായിരുന്നു. അതിനോടകം പത്തിലേറെ ടൂറിസ്റ്റുകളുടെ പാസ്പോർട്ടിൽ ചാൾസ് കൃത്രിമം കാണിച്ചിരുന്നു. കിഴക്കൻ യൂറോപ്പിലും മധ്യപൗരസ്ത്യ ദേശത്തുമെല്ലാം ആ വ്യാജപാസ്പോർട്ടുകളുപയോഗിച്ച്, പല പേരുകളിൽ അയാൾ വിലസി. പക്ഷേ ആ പാസ്പോർട്ടുകളിൽ പലതിനും ചോരയുടെ മണമുണ്ടെന്നു ലോകം തിരിച്ചറിയാൻ പിന്നെയും വൈകി. ഷാന്റൽ പോയതോടെ ചാൾസ് ഒറ്റയ്ക്കായൊന്നുമില്ല. അർധ സഹോദരനായ ആന്ദ്രെയ്ക്കൊപ്പമായി പിന്നെ അയാളുടെ തട്ടിപ്പെല്ലാം. അതിനിടെ ഏതൻസിൽ വച്ച് ഇരുവരും അറസ്റ്റിലായി. ചാൾസ് ഒരുവിധം രക്ഷപ്പെട്ടു. പക്ഷേ ആന്ദ്രെ ഏതാനും വർഷത്തെ ജയിൽ ശിക്ഷയിൽ കുരുങ്ങി. ചാൾസ് രക്ഷപ്പെട്ടെത്തിയത് തായ്‌ലൻഡിലായിരുന്നു. അക്കാലത്ത് കള്ളന്മാർക്കും കള്ളക്കടത്തുകാർക്കും സുഖകരമായി ജീവിക്കാൻ എല്ലാ ‘സൗകര്യ’വും ഒരുക്കിയിരുന്ന രാജ്യം. പൊലീസ് സ്റ്റേഷനുകൾ പോലും അഴിമതിയുടെ കൂത്തരങ്ങായിരുന്ന നാളുകൾ. അവിടെ അയാള്‍ക്കൊപ്പം ഒരു കൂട്ടുകാരി കൂടിയുണ്ടായിരുന്നു. മെറി ആന്ദ്രെ ലെക്ലെർക് എന്ന ഫ്രഞ്ച്–കനേഡിയൻ വനിത. യാത്രയ്ക്കിടയിൽ പരിചയപ്പെട്ടു പ്രണയത്തിലായതാണ്. ചാൾസിന്റെ അസാധാരണമായ വ്യക്തിത്വത്തിൽ ആകൃഷ്ടയായി, അതിൽ വീണലിഞ്ഞു പോയവൾ.

 

∙ തായ്‌ലൻഡിലെ തട്ടിപ്പു സാമ്രാജ്യം

 

ചാൾസ് ശോഭരാജ് 1997 ഫെബ്രുവരി 11ന് ഡൽഹി കോടതിയിൽ ഹാജരായപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രം: DOUGLAS E. CURRAN / DEC / FL / AFP

തായ്‌ലൻഡിൽ മെറിയുടെ സഹായത്തോടെയായിരുന്നു ടൂറിസ്റ്റുകളെയും ഹിപ്പികളെയും ചാള്‍സ് കുടുക്കിയത്. കൊല്ലാൻ വരെ തയാറായി അജയ്ചൗധരി എന്ന ഇന്ത്യൻ കൂട്ടാളിയെയും അയാൾക്കു കിട്ടി. അലൻ ഗോട്ടിയർ എന്നായിരുന്നു തായ്‌ലൻഡിലെ ചാൾസിന്റെ യഥാർഥ പേര്. ടൂറിസ്റ്റുകൾക്കും ഹിപ്പികൾക്കും തങ്ങളുടെ പാർപ്പിട സമുച്ചയത്തിൽ താമസസൗകര്യമൊരുക്കിയായിരുന്നു ചാൾസിന്റെ തട്ടിപ്പ്. അവർക്കാവശ്യമുള്ളതെല്ലാം ചാൾസും മെറിയും നൽകിയിരുന്നു. പണം പോലും പലപ്പോഴും നൽകി. എന്നാൽ ഭക്ഷണത്തിനു പോലും കണക്കു പറഞ്ഞ് ചാൾസ് തങ്ങളെ ആ സമുച്ചയത്തിൽ അടിമകളാക്കുകയായിരുന്നെന്ന് പിന്നീടാണ് പലരും അറിഞ്ഞത്. മാത്രവുമല്ല, ഡിസെൻട്രിയുടെ മരുന്നാണെന്നു പറഞ്ഞ് പലർക്കും ശരീരത്തിൽ രൂക്ഷഫലങ്ങളുണ്ടാകുന്ന രാസക്കൂട്ടാണ് ചാൾസ് നൽകിയത്. അതു കഴിച്ച് കുഴഞ്ഞു വീണു കിടന്നവരെ ചാൾസും മെറിയും ‘ശുശ്രൂഷിച്ചു’. മരുന്നായി നല്‍കിയതും ഈ രാസക്കൂട്ടും പ്രത്യേക ഗുളികകളും തന്നെ.

 

ചാൾസ് ശോഭരാജ് 1997 ഫെബ്രുവരി 11ന് ഡൽഹി കോടതിയിൽ ഹാജരായപ്പോൾ. ചിത്രം: DOUGLAS E. CURRAN / DEC / FL / AFP

അപരിചിതമായ നാട്ടിൽ തങ്ങളെ രക്ഷിച്ച മാലാഖമാരായിട്ടാണ് പല ടൂറിസ്റ്റുകളും ചാൾസിനെയും മെറിയെയും കണ്ടത്. എന്നാൽ സ്വന്തം ആവശ്യത്തിനു വേണ്ടി അവരെ ഉപയോഗപ്പെടുത്തുകയാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. അതിനോടകം പലരും ചാൾസിനെ സ്വന്തം പാസ്‌പോർട്ടും മറ്റ് രേഖകളും സൂക്ഷിക്കാനായി ഏൽപിച്ചിരുന്നു. അതിലെല്ലാം സ്വന്തം ഫോട്ടോയും മെറിയുടെ ചിത്രവും ചേർത്ത് ലോകം മുഴുവൻ ഇരുവരും സഞ്ചരിച്ചു. രത്നക്കൽ വ്യാപാരികളായിട്ടായിരുന്നു യാത്ര മുഴുവൻ. ചിലപ്പോഴൊക്കെ ലഹരിക്കടത്തും. ഇരുവരുടെയും പാസ്‌പോർട്ടിലെ യഥാർഥ വ്യക്തികളിൽ പലരെയും അതിനോടകം ചാൾസും കൂട്ടാളി അജയും കൊലപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടും പണവും ആഭരണങ്ങളുമെല്ലാം തട്ടിയെടുക്കാൻ പല ടൂറിസ്റ്റുകൾക്കും വിഷം നൽകാൻ പോലും ചാൾസ് തയാറായി. ചിലരെ ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തി. തീകൊളുത്തി തെളിവുകളില്ലാതാക്കി. എല്ലാം കണ്ട് കണ്ണടച്ച്, നിശബ്ദമായി എല്ലാറ്റിനും കൂട്ടായി മെറിയും. 

 

∙ ജീവനോടെ തീയിട്ടു ആ കമിതാക്കളെ...

നിഹിത ബിശ്വാസ്. ചിത്രം: PRAKASH MATHEMA / AFP

 

1975ലാണ് ചാൾസ് ആദ്യത്തെ കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. യുഎസിൽനിന്നുള്ള തെരേസ നോൾട്ടൻ എന്ന പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഒരു കുളത്തിൽ ബിക്കിനി മാത്രം ധരിച്ച നിലയിലായിരുന്നു തെരേസയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ അമിതമായി ലഹരിവസ്തുക്കളുണ്ടായിരുന്നു. ലഹരിക്ക് അടിമയായ വിദേശയുവതി രാത്രി നീന്തലിനിടെ ശരീരം തളര്‍ന്നു മരിച്ചു എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് അത് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്നു തെളിഞ്ഞത്. അവിടെനിന്നാണ് ‘ബിക്കിനി കില്ലറി’ലേക്കുള്ള ചാൾസിന്റെ പ്രയാണം ആരംഭിക്കുന്നത്. 

 

വിറ്റാലി ഹക്കിം എന്ന ചെറുപ്പക്കാരനായിരുന്നു അടുത്ത ഇര. തായ്‌ലൻഡിലെ പട്ടായയിൽ ചാൾസിന്റെ റിസോർട്ടിലേക്കുള്ള വഴിയിൽ കത്തിച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കാമുകനായ ഹക്കിമിന്റെ മരണമന്വേഷിച്ച് തായ്‌ലൻഡിലെത്തിയ സ്റ്റെഫാനി ഷാൽമേൻ കാരുവും ചെന്നെത്തിയ ചാൾസിന്റെ റിസോർട്ടിലായിരുന്നു. വൈകാതെ അവരുടെയും മൃതദേഹം ഒരു കുളത്തിൽനിന്നു കണ്ടെടുത്തു. അവരുടെയും വേഷം ബിക്കിനിയായിരുന്നു. തെരേസയുടെ മരണത്തിനു സമാനമായിരുന്നു സ്റ്റെഫാനിയുടെയും. അക്കാലത്തുതന്നെയാണ് രണ്ട് ഡച്ച് കമിതാക്കളെയും ചാൾസ് കൊലപ്പെടുത്തി കത്തിച്ചു കളയുന്നത്. ആ സംഭവമാണ് അയാളെ പിൽക്കാലത്ത് എന്നന്നേക്കുമായി ഇരുമ്പഴിക്കുള്ളിലാക്കാൻ കാരണമായതും.

 

ഡച്ച് വിദ്യാർഥികളായ ഹെന്‍ക് ബിൻറ്റാൻജയും (29) കോക്കി ഹെംകെറും (25) ചാൾസിനെ ഹോങ്കോങ്ങില്‍ വച്ചാണു പരിചയപ്പെടുന്നത്. ഇരുവരെയും അയാൾ തായ്‌ലൻഡിലേക്കു ക്ഷണിച്ചു. അവിടേക്കെത്തിയ ഇരുവർക്കും ചാൾസ് സ്വാഗതമോതിയത് തന്റെ വിഷ രാസക്കൂട്ട് നൽകിയായിരുന്നു. ഇരുവരും നാളുകളോളം തളർന്നു കിടന്നു. അപ്പോഴെല്ലാം ശുശ്രൂഷിച്ച് മെറി ഒപ്പം നിന്ന് ഇരുവരുടെയും വിശ്വാസം പിടിച്ചു പറ്റി. ആയിടയ്ക്കാണ് സ്റ്റെഫാനി റിസോർട്ടിലെത്തുന്നത്. ഹെൻകിനെയും കോക്കിയെയും സ്റ്റെഫാനി കണ്ടാലുള്ള പ്രശ്നമോർത്താണ് ഇരുവരെയും ഒഴിവാക്കാനായി രാത്രിയിൽ പുറത്തെത്തിച്ച് കൊലപ്പെടുത്തിയത്. 1975 ഡിസംബറിലായിരുന്നു അത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറാണ് പിന്നീട് കണ്ടെത്തിയത്, ഇരുവരുടെയും ശ്വാസകോശത്തിൽ പുകയുണ്ടായിരുന്നു. ജീവനോടെയായിരുന്നു ഇരുവരെയും ചാൾസും അജയും കത്തിച്ചത്.

 

∙ ചാൾസിനു പിന്നാലെ നിഴലു പോലെ അയാൾ

 

വൈകാതെതന്നെ ഈ കൊലപാതകങ്ങളുടെയെല്ലാം സംശയത്തിന്റെ മുന ചാള്‍സിലേക്ക് എത്തുക തന്നെ ചെയ്തു. കൊല്ലപ്പെട്ട പലരെയും അവസാനമായി കണ്ടത് ചാള്‍സിന്റെ പാർപ്പിട സമുച്ചയത്തിലായിരുന്നു. ഇത് ചാൾസിന്റെ സുഹൃത്തുക്കളെ വരെ സംശയാലുക്കളാക്കി. പലരും തായ്‌ലൻഡിൽനിന്നു ജീവനും കൊണ്ട് രക്ഷപ്പെട്ടു. ഡിസംബർ 18നാണ് ഡച്ച് കമിതാക്കളുടെ മൃതദേഹം കണ്ടെത്തുന്നത്. കാണാതായ രണ്ട് ഓസ്ട്രേലിയൻ ടൂറിസ്റ്റുകളുടേതാണ് ആ മൃതദേഹമെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു. അതിനോടകം ചാൾസും മെറിയും അജയും നേപ്പാളിലേക്കു കടന്നിരുന്നു. അവിടെ വച്ചാണ് ലോറന്റിനെയും കോണി ജോയെയും കൊലപ്പെടുത്തിയത്. അവരുടെ കൈവശമുണ്ടായിരുന്ന വിലയേറിയ റൂബി കല്ലുകള്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം. തലനാരിഴയ്ക്കാണ് ആ കൊലപാതകക്കേസിൽനിന്ന് ചാൾസ് രക്ഷപ്പെട്ടത് (പിന്നീട് അയാളെ എന്നന്നേക്കുമായി കുടുക്കിയതിനും ഈ കേസിനു പങ്കുണ്ട്). 

 

അതേസമയം ചാൾസ് ഭയന്നതു പോലെ തായ്‌ലൻഡിൽ ഒന്നും സംഭവിച്ചില്ല. വിദേശ ടൂറിസ്റ്റുകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലർ ഇറങ്ങിയിട്ടുണ്ടെന്ന വാർത്ത പരന്നാൽ അതോടെ, ടൂറിസം മുഖ്യവരുമാനമായ തായ്‌ലൻഡിന്റെ കാര്യം കഷ്ടത്തിലാകും. അതിനാൽത്തന്നെ പൊലീസ് പോലും ഇത്തരം സംഭവങ്ങളെ അജ്ഞാത മൃതദേഹങ്ങളെന്ന് എഴുതിത്തള്ളുകയായിരുന്നു. എന്നാൽ ചാൾസ് പോലുമറിയാതെ അയാൾക്കു പിന്നാലെ ഒരാളുണ്ടായിരുന്നു. തായ്‌ലൻഡിലെ ‍ഡച്ച് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥൻ ഹെർമൻ ക്നിപ്പെൻബർഗ്. മകളെ കാണാനില്ലെന്ന ഡച്ച് ദമ്പതിമാരുടെ ഒരു കത്തിൽനിന്നാണ് ഹെർമന്റെ അന്വേഷണം ആരംഭിക്കുന്നത്. അയാളുടെ അന്വേഷണം ചെന്നെത്തിയതാകട്ടെ കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങളിലും. ഓസ്ട്രേലിയൻ ടൂറിസ്റ്റുകളല്ല, അത് ഡച്ച് കമിതാക്കളാണെന്ന് ഹെർമൻ തിരിച്ചറിഞ്ഞു. ഫൊറൻസിക് പരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു.

 

ആ മൃതദേഹം കണ്ടെത്തിയതു മുതൽ ഹെർമൻ നടത്തിയ അന്വേഷണങ്ങളെല്ലാം വിരൽ ചൂണ്ടിയത് ചാൾസിന്റെ പാർപ്പിട സമുച്ചയത്തിലേക്കായിരുന്നു. രഹസ്യങ്ങളുടെ കൂടാരമാണ് ആ വീടെന്ന് അയാൾ തിരിച്ചറിഞ്ഞു. ചാൾസിന്റെ പാർപ്പിട സമുച്ചയത്തിലെ ഫ്രഞ്ചുകാരി നദീന്റെ സഹായത്തോടെ അയാൾ ഒരു കാര്യം കൂടി മനസ്സിലാക്കി. ചാൾസ് ആ സമുച്ചയം വിൽക്കാൻ പോവുകയാണ്. അതിനു മുൻപ് അവിടെ ഒരു റെയ്ഡ് നടത്താൻ ഹെർമനു സാധിച്ചു. ഞെട്ടിക്കുന്ന തെളിവുകളാണ് ലഭിച്ചത്. കാണാതായ, കൊല്ലപ്പെട്ട ഒട്ടേറെ ടൂറിസ്റ്റുകളുടെ പാസ്‌പോർട്ടും മറ്റു രേഖകളുമുണ്ടായിരുന്നു അവിടെ. മയക്കിക്കിടത്താൻ ഉപയോഗിക്കുന്ന കിലോക്കണക്കിന് മരുന്നുകളും ഗുളികകളും കണ്ടെടുത്തു. പക്ഷേ അപ്പോഴേക്കും ചാൾസും മെറിയും മലേഷ്യയിലേക്കു കടന്നിരുന്നു. അവർക്കൊപ്പം അജയ്‌യും ഉണ്ടായിരുന്നു. എന്നാൽ അജയ്‌യെ അവസാനമായി ചാൾസിനൊപ്പം കണ്ടത് മലേഷ്യയിലായിരുന്നു. അയാൾ പിന്നീട് എവിടേക്കു പോയെന്നത് ഇന്നും അറിയാത്ത രഹസ്യമാണ്. തന്റെ രഹസ്യങ്ങൾ പുറംലോകമറിയാതിരിക്കാൻ അയാളെ ചാൾസ് കൊലപ്പെടുത്തിയെന്നാണ് ഇന്നും പരക്കെ വിശ്വസിക്കുന്ന കഥ.

 

∙ ഇന്ത്യൻ ജയിലഴികൾക്കുള്ളിൽ...

 

മലേഷ്യയിൽനിന്ന് ഇന്ത്യയിലേക്കായിരുന്നു ചാൾസ് കടന്നത്. അവിടെ ഫ്രഞ്ചുകാരനായ ഴാങ്–ലുക് സോളമനെ കൊലപ്പെടുത്തിയായിരുന്നു തുടക്കം. കവർച്ചയ്ക്കിടെ സോളമനെ മയക്കാൻ ലഹരിമരുന്ന് നൽകിയതാണ് ചാൾസ്. പക്ഷേ ഡോസ് കൂടി അയാൾ മരിക്കുകയായിരുന്നു. ഇന്ത്യയിൽവച്ച് ബാർബറ, മെറി എലൻ എന്നീ യുവതികളെക്കൂടി ചാൾസിന് തട്ടിപ്പിനു കൂട്ടായി ലഭിച്ചു. കയ്യിലുള്ളതെല്ലാം ഏതാണ്ട് അവസാനിച്ച അവസ്ഥയിലായിരുന്നു ചാൾസ്. അറ്റകൈ പ്രയോഗമെന്ന നിലയിൽ ഒരു ഫ്രഞ്ച് ടൂറിസ്റ്റ് സംഘത്തെ തട്ടിപ്പുകാട്ടി പറ്റിക്കാൻ ചാള്‍സ് ശ്രമിച്ചു. വിദ്യാർഥികളുടെ സംഘത്തിന്റെ പണമെല്ലാം കൈകാര്യം ചെയ്തത് ഒരാളായിരുന്നു. അയാളിൽനിന്ന് പണം തട്ടിയാൽ എളുപ്പത്തിൽ യൂറോപ്പിലേക്കു കടക്കാൻ. അതിന് ഒരു ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തിൽ സംഘത്തിനൊപ്പം ചാൾസ് കയറിപ്പറ്റി. ഡിസെൻട്രിക്കുള്ള മരുന്നെന്നു പറഞ്ഞ് അവർക്കും ചാൾസ് നൽകിയത് തന്റെ രഹസ്യ മരുന്നായിരുന്നു.

 

പക്ഷേ ആ പദ്ധതി അതിദയനീയമായി പരാജയപ്പെട്ടു. മരുന്നിന്റെ ഡോസ് കൂടി പല കുട്ടികളും ഛർദിച്ചു വീണു. പണം തട്ടിയെടുത്തുള്ള ഓട്ടത്തിനിടെ ചാൾസും കൂട്ടാളികളും അറസ്റ്റ് ചെയ്യപ്പെട്ടു, തിഹാർ ജയിലിലുമായി. ചാൾസിനു പക്ഷേ അവിടെയും സുഖജീവിതമായിരുന്നു. ഏതാനും പൊലീസുകാർക്ക് തന്റെ കയ്യിലുണ്ടായിരുന്ന വിലയേറിയ കല്ലുകൾ നൽകിയായിരുന്നു ടിവിയും നല്ല ഭക്ഷണവും ഉൾപ്പെടെ പല സുഖസൗകര്യങ്ങളും ജയിലിൽ അയാൾ നേടിയെടുത്തത്. പൊലീസിനെ പല രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്തും അയാൾ തനിക്കു വേണ്ടതെല്ലാം നേടിയെടുത്തു. ബാർബറയും മെറി എലനും ജയിലിൽ വച്ചു തന്നെ മരിച്ചു. ചാൾസിന് 12 വർഷത്തെ ശിക്ഷയാണ് ലഭിച്ചത്. ആ സമയത്താണ്, 1984ൽ, മെറിക്ക് കാൻസർ സ്ഥിരീകരിച്ചത്. ആരോഗ്യം പരിഗണിച്ച് അവരെ സ്വദേശമായ കാനഡയിലേക്കു തിരിച്ചയച്ചു. അധികം താമസിയാതെ മരിക്കുകയും ചെയ്തു. എന്നാൽ അതിനു മുന്നോടിയായി നിർണായകമായ മൊഴികൾ ചാൾസിനെതിരെ അവർ പൊലീസിനു നൽകിയിരുന്നു. ചാൾസിനെതിരെയുള്ള പല കേസുകളിലും തുമ്പുണ്ടായത് ആ മൊഴികളിലൂടെയായിരുന്നു. അയാൾക്കൊപ്പം നിഴലു പോലെ എന്നുമുണ്ടായിരുന്ന മെറിയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട ആവശ്യവും പൊലീസിന് ഉണ്ടായിരുന്നില്ല. 

 

∙ രക്ഷപ്പെടാനൊരു ‘തായ് തന്ത്രം’

 

ഇന്ത്യയിലെ 12 വർഷത്തെ ശിക്ഷയ്ക്കു ശേഷവും തനിക്ക് രക്ഷയില്ലെന്ന് അതിനോടകം ചാള്‍സ് തിരിച്ചറിഞ്ഞിരുന്നു. കാരണം, പുറത്ത് തായ്‌ലൻഡ് പൊലീസ് അറസ്റ്റ് വാറണ്ടുമായി കാത്തിരിപ്പുണ്ട്. അതിലേക്ക് വഴിവെട്ടിയതും ഹെർമന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളായിരുന്നു. ചാള്‍സിനെതിരെ തെളിവുകൾ തേടിയുള്ള യാത്ര ഹെർമന്റെ  കുടുംബജീവിതത്തെ പോലും താളം തെറ്റിച്ചിരുന്നു. അത്രയേറെ ഭ്രാന്തമായിട്ടായിരുന്നു അയാൾ ചാൾസിനു വേണ്ടി വല വിരിച്ചത്. എന്നാൽ തിഹാറിലെ തടവിന്റെ പത്താം വർഷത്തിൽ ചാൾസ് തന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചു. ജയിലിലുള്ളവർക്കും കാവൽക്കാർക്കുമെല്ലാം അന്ന് അയാളൊരു പാർട്ടി നൽകി. ഉറക്കഗുളികയിട്ട ഭക്ഷണമായിരുന്നു എല്ലാവർക്കും നൽകിയത്. സുഖമായി ചാൾസ് ജയിൽ ചാടി. പക്ഷേ ഗോവയിൽ വച്ച് അയാളെ പൊലീസ് പിടികൂടി. വീണ്ടും 10 വർഷത്തെ ശിക്ഷ. 

 

അന്ന് ചാൾസ് പിടികൊടുത്തതാണെന്നതാണു സത്യം. 1997 ഫെബ്രുവരി 17നാണ് പിന്നീട് ഇയാൾ ജയിൽ മോചിതനാകുന്നത്. ചാൾസ് ലക്ഷ്യമിട്ടതു പോലെ അതിനോടകം അയാൾക്കെതിരെയുള്ള മറ്റു കേസുകളിലെ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല തായ്‌ലൻഡ് പൊലീസിന്റെ അറസ്റ്റ് വാറണ്ടിന്റെ കാലാവധിയും കഴിഞ്ഞു. അന്ന് ഡല്‍ഹിയിൽനിന്ന് ജയിൽ ചാടിയില്ലായിരുന്നെങ്കിൽ ചാൾസിനെ ഇന്ത്യ തായ്‌ലൻഡിന് കൈമാറുകയും അവിടെ അയാൾക്കു വധശിക്ഷ വരെ ലഭിക്കുകയും ചെയ്തേനെ. ഫ്രാൻസിലേക്കു തിരിച്ചെത്തിയ ചാൾസ് സ്വന്തം കുപ്രസിദ്ധി വിറ്റ് കാശാക്കുന്നതാണ് പിന്നീട് കണ്ടത്. പല മാധ്യമങ്ങളിൽനിന്നും ലക്ഷക്കണക്കിനു ഡോളർ വാങ്ങി അഭിമുഖങ്ങൾ നൽകിയായിരുന്നു തുടക്കം. അയാളുടെ ജീവിതകഥ പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളുമായി.

 

∙ പുറത്തിറങ്ങുമോ രഹസ്യങ്ങൾ?

 

തനിക്കെതിരെയുള്ള കേസുകളിലെ തെളിവുകളെല്ലാം നഷ്ടമായത് ചാൾസിനെ വല്ലാത്തൊരു ആനന്ദാവസ്ഥയിലെത്തിച്ചിരുന്നു. ഒരിക്കൽ താൻ കുറ്റകൃത്യങ്ങൾ നടത്തി വിഹരിച്ച നേപ്പാളിലെത്തി, അവിടെ സ്വതന്ത്രമായി നടക്കുന്നതിൽ അയാൾ ആനന്ദം കണ്ടെത്തിയത് അങ്ങനെയാണ്. 2003ലാണ് അയാള്‍ നേപ്പാളിലെത്തിയത്. പക്ഷേ സ്വതന്ത്രവിഹാരം അധികം നീണ്ടില്ലെന്നു മാത്രം. തായ്‍ലൻഡിലെ ഡച്ച് കമിതാക്കളുടെ മരണത്തിൽ ചാൾസിനുള്ള പങ്ക് അതിനോടകം ഹെർമൻ തെളിവുകള്‍ സഹിതം കണ്ടെത്തിയിരുന്നു. ചാൾസിനെ പൂട്ടാൻ അതുതന്നെ ധാരാളമായിരുന്നു. മാത്രവുമല്ല, മെറിയുടെ മരണമൊഴിയിലൂടെ ലോറന്റിന്റെയും കോണി ജോയുടെയും കൊലപാതകത്തിൽ ചാൾസിനുള്ള പങ്കും വ്യക്തമായിരുന്നു. അങ്ങിനെ 1975ലെ കൊലപാതകങ്ങൾക്ക് 2005ൽ നേപ്പാളിൽ ചാൾസിന് ശിക്ഷ വിധിച്ചു. വീണ്ടും ജീവപര്യന്തം. 2010ലും 2014ലും ഓരോ വിധി കൂടി വന്നതോടെ ചാൾസിന്റെ ഇനിയുള്ള ജീവിതം തടവറയിലാകുമെന്ന് ഉറപ്പായി.

 

ഇന്ത്യക്കാരി നിഹിത ബിശ്വാസിനെ ചാൾസ് ജയിലിൽ വച്ച് വിവാഹം െചയ്തുവെന്ന വാർത്തയും അക്കാലത്ത് പുറത്തുവന്നു. 2008ലായിരുന്നു അത്. ചാൾസിന്റെ അഭിഭാഷകന്റെ മകളായിരുന്നു നിഹിത. തന്നേക്കാൾ നാൽപതിലേറെ വയസ്സിനു ഇളയ പെൺകുട്ടിയെ ചാൾസ് വിവാഹം ചെയ്തത് വലിയ വാർത്തയുമായി. എന്നാല്‍ നേപ്പാൾ ജയിൽ അധികൃതർ അത് വ്യാജവാർത്തയാണെന്നാണു പറഞ്ഞത്. ഇപ്പോൾ 78 വയസ്സായി ചാൾസിന്. നേപ്പാളിലെ ജയിലിൽ ജീവിതം അവസാനിക്കുമെന്നു കരുതിയിരിക്കെയാണ് അയാൾക്കു മുന്നിൽ തടവറയുടെ വാതിൽ തുറന്നത്. 

 

ഒരു ഡസനിലേറെപ്പേരെ ചാൾസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം. അതിൽപ്പോലും പലതിനും തെളിവു ലഭിച്ചിട്ടില്ല. അപ്പോൾപ്പിന്നെ, ഇന്നും ലോകമറിയാതെ എവിടെയോ മറഞ്ഞിരിക്കുന്ന മരണ രഹസ്യങ്ങളുടെ കാര്യം പറയാനുണ്ടോ? താനൊരിക്കലും നല്ല ആൾക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ചാൾസിന്റെ വിചിത്രന്യായം. തട്ടിപ്പുകാരെയും ലഹരിക്കടത്തുകാരെയുമാണത്രേ കൊലപ്പെടുത്തിയത്. എത്ര പേരെ ചാൾസ് കൊലപ്പെടുത്തിയിട്ടുണ്ടെന്ന സത്യം കൂടിയാണ് ഇപ്പോൾ അയാൾക്കൊപ്പം ജയിലിനു പുറത്തേക്കിറങ്ങുന്നത്. എല്ലാം തുറന്നുപറയുമോ ചാൾസ്? പഴയ സ്വഭാവം തന്നെ തുടരുകയാണെങ്കിൽ, വരുംനാളുകളിൽ ചാൾസിന്റെ കുപ്രസിദ്ധ കഥകൾ വലിയ എക്സ്ക്ലുസിവ് വാർത്തകളായി ലോകത്തിനു മുന്നിലെത്തുമെന്നതും ഉറപ്പ്.

 

English Summary: Life Story of the Bikini Killer, The Serpent-Charles Sobhraj