‘ഉപേന്ദ്ര സിങ്ങിനെ ഉപേന്ദ്ര കുശ്‍വാഹയാക്കിയത് നിതീഷ് കുമാറാണ്, അത് മറക്കരുത്’, ബിഹാറിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വടംവലികൾക്കിടയിൽ ജെഡി(യു) സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്‍വാഹ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ തുടങ്ങി ബിഹാർ ജന്മം നൽകിയ നേതാക്കളുടെ തലപ്പൊക്കമില്ലെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളാണ് ഉപേന്ദ്ര കുശ്‍വാഹ. അദ്ദേഹം തുറന്നുവിടാനൊരുങ്ങുന്ന കുടത്തിൽ നിന്ന് ബിഹാറിലെ അടുത്ത രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടായേക്കാം. എന്നാൽ 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2025–ലെ നിയമസഭാ തിരഞ്ഞെടുപ്പും ഉള്ളതിനാൽ കുശ്‍വാഹ സമുദായം എങ്ങനെയായിരിക്കും ഇത്തരമൊരു പൊട്ടിത്തെറിയെ സമീപിക്കുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും ആലോചിക്കുന്നുണ്ട്. ബിഹാറിനു മേൽ മൂടി നിൽക്കുന്ന രാഷ്ട്രീയ കാർമേഘങ്ങൾ എപ്പോഴായിരിക്കും പെയ്തൊഴിയുക എന്നു മാത്രമേ ഇനി അറിയാനുള്ളൂ. അതിനായി ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ആർജെഡിയുണ്ട്, അവസരം നോക്കി അടിക്കാൻ കാത്തിരിക്കുന്ന ബിജെപിയുണ്ട്, നിതീഷ് കുമാറിന്റെ ഭാവി ദേശീയ രാഷ്ട്രീയത്തിലോ എന്നറിയാത്തതിനാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ജെഡി(യു)ക്കാരുണ്ട്. അതായത്, കുശ്‍വാഹ ജെഡി(യു) വിടുമോ എന്ന ചോദ്യം ബിഹാറിന്റെ ആകെ രാഷ്ട്രീയത്തെക്കുടി ബാധിക്കുന്നതാണ് എന്നർഥം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ രാജി വച്ചു പോകൂ എന്ന് നിതീഷ്; അങ്ങനെ പോകില്ലെന്ന് കുശ്‍വാഹ

ADVERTISEMENT

ജെഡി(യു)വിൽ നിതീഷ് കുമാറും ബാക്കി പാർട്ടി നേതാക്കളും ഒരു വശത്തും ഉപേന്ദ്ര കുശ്‍വാഹ മറ്റൊരു വശത്തുമായുള്ള രാഷ്ട്രീയ പോരാട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പാർട്ടി ദേശീയ എക്സിക്യൂട്ടിവ് വിളിക്കണമെന്നാണ് കുശ്‍വാഹയുടെ ആവശ്യം. തന്നെക്കുറിച്ച് നിരവധി കാര്യങ്ങൾ ഈ ദിവസങ്ങളിൽ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് എന്നുമാണ് അദ്ദേഹത്തിന്റെ പരാതി. യോഗം ചേർന്നു കഴിഞ്ഞാൽ ഏതു വിധത്തിലാണ് പാർട്ടി ദുർബലമായതെന്ന് വ്യക്തമാക്കാൻ പറ്റും.

നിതീഷ് കുമാർ, തേജസ്വി യാദവ് (PTI)

എന്നാൽ നിതീഷ് കുമാറിന്റെ കീഴിൽ പാർട്ടി വളരെ ശക്തമാണെന്നാണ് ജെഡി(യു) സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്‍വാഹ പറയുന്നത്. 75 ലക്ഷം അംഗങ്ങൾ ഇപ്പോൾ പാർട്ടിക്കുണ്ട്. ഒന്നുമില്ലാതിരുന്നിടത്തു നിന്ന് കുശ്‍വാഹയെ കൈപിടിച്ചുയർത്തിയത് നിതീഷ് കുമാറാണ്. എന്നാൽ അദ്ദേഹത്തെ നിരന്തരം ചതിക്കുകയായിരുന്നു കുശ്‍വാഹ. എന്നിട്ട് ഇപ്പോൾ പാർട്ടിയുടെ താത്പര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കുശ്‍വാഹയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ രാജി വയ്ക്കുകയാണ് വേണ്ടത്. ഇന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് വാദിക്കുന്ന കുശ്‍വാഹയെ നിതീഷ് കുമാറാണ് പ്രതിപക്ഷ നേതാവാക്കിയത്, രാജ്യസഭയിലേക്കും ലജിസ്ലേറ്റീവ് കൗൺസിലിലേക്കും അയച്ചത്, ജെഡി(യു)വിന്റെ പാർലമെന്ററി പാർട്ടി നേതാക്കിയത് എന്ന് ഓർമ വേണം. പക്ഷേ എന്നൊക്കെ പാർട്ടിയിൽ ചേർന്നിട്ടുണ്ടോ അന്നൊക്കെ ആ പാർട്ടിയെ ദുർബലപ്പെടുത്താനാണ് കുശ്‍വാഹ ശ്രമിച്ചിട്ടുള്ളത്.

അതേ സമയം, കുശ്‍വാഹ പറയുന്നത് രണ്ടു തവണയും നിതീഷ് കുമാർ തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ്. ‘എന്നാൽ ഇത്തവണ ഞാൻ പുറത്തു പോകുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയെ രക്ഷിക്കാൻ അവസാന ശ്വാസം വരെ ശ്രമിക്കും. ഈ പാർട്ടിയിൽ എനിക്കും ഒരു പങ്കുണ്ട്. 2009–ലാണ് നിതീഷ് കുമാർ ആദ്യം എന്നെ വിളിക്കുന്നത്. പിന്നീട് 2020–ലും വിളിച്ചു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തേജസ്വി യാദവ് നിതീഷ് കുമാറിനെ നിയമസഭയിൽ വ്യക്തിപരമായി ആക്രമിച്ചു. അദ്ദേഹം ആകെ നിരാശനായിരുന്നു. അന്ന് ഞാനാണ് തേജസ്വിക്കെതിരെ ട്വീറ്റ് ചെയ്തത്. ഇതു കഴിഞ്ഞപ്പോഴാണ് ജെഡി(യു)വിൽ ചേരാനും പാർട്ടിയെ ശക്തിപ്പെടുത്താനും നിതീഷ് കുമാർ പറയുന്നത്. എന്നാൽ ഞാൻ പാർട്ടിയിൽ ചേർന്നതിനു ശേഷം അദ്ദേഹം എന്ന വിളിച്ചിട്ടില്ല’, കുശ്‍വാഹ ഇങ്ങനെ മനസ്സു തുറക്കുന്നു.

∙ നിതീഷ് നടത്തിയ ജ്ഞാനസ്നാനം

നിതീഷ് കുമാർ, ഉപേന്ദ്ര കുശ്‌വാഹ.
ADVERTISEMENT

ഉപേന്ദ്ര കുശ്‍വാഹയെക്കുറിച്ച് ഉമേഷ് കുശ്‍വാഹ പറ‍ഞ്ഞതിൽ കാര്യമുണ്ട്. കാരണം, വമ്പൻ രാഷ്ട്രീയ ലീഗിൽ ഹരിശ്രീ കുറിച്ചു തുടങ്ങിയ ഉപേന്ദ്ര സിങ് എന്ന പയ്യനെ ഉപേന്ദ്ര കുശ്‍വാഹ എന്ന് പേരുമാറ്റി ‍‍‍ജ്ഞാനസ്നാനം ചെയ്തെടുത്തത് നിതീഷ് കുമാറാണ്. തുടർന്ന് നിതീഷിനെ ഗുരുവായിക്കണ്ടാണ് കുശ്‍വാഹ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ പടവുകളും കടന്നു പോയതും.

ബിഹാറിലെ മറ്റു സോഷ്യലിസ്റ്റ് നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ എന്നിവരെ പോലെ ജയപ്രകാശ് നാരായൺ കളരിയിലാണ് ഉപേന്ദ്ര കുശ്‍വാഹയും തുടക്കം കുറിച്ചത്. പിന്നീട് ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പുരി ഠാക്കുറിന്റെ വത്സലശിഷ്യനായി. പഠനകാലത്തിനും ശേഷം കുശ്‍വാഹ കുറച്ചുകാലം അധ്യാപകനായി. പിന്നീട് 1980–കളുടെ മധ്യത്തോടെയാണ് കുശ്‍വാഹ ലോക്ദളിൽ ചേരുന്നത്. അദ്ദേഹത്തിന്റെ സീനിയറായിരുന്ന നിതീഷ് കുമാർ അന്ന് ആദ്യത്തെ തവണ എംഎൽഎയാണ്. നിതീഷിന്റെ രാഷ്ട്രീയ ജീവിതത്തിലെ നല്ല ഗുണങ്ങളെല്ലാം കുശ്‍വാഹ പകർത്താൻ തുടങ്ങിയത് അവിടെ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആ സമയത്താണ് ഉപേന്ദ്ര സിങ്ങിന്റെ പേര് ഉപേന്ദ്ര കുശ്‌വാഹ എന്ന് മാറ്റാൻ നിതീഷ്‍ നിർദേശിക്കുന്നത്. ബിഹാർ രാഷ്ട്രീയത്തിൽ മുന്നേറാൻ ജാതി എത്രത്തോളം സഹായിക്കും എന്നതിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന നിതീഷിന്റെ ഉപദേശം കുശ്‍വാഹ സ്വീകരിച്ചു.

∙ ബിഹാർ രാഷ്ട്രീയത്തിലെ ‘ലവ–കുശ’ന്മാർ

ലാലു പ്രസാദ് യാദവ്. Photo: @laluprasadrjd/ Twitter

ബിഹാർ ജനസംഖ്യയിൽ ഏഴു ശതമാനത്തോളം വരുന്നതാണ് കുശ്‍വാഹ അഥവാ കൊയ്റി എന്നും കോറി എന്നും വിളിക്കപ്പെടുന്ന സമുദായം. പരമ്പരാഗതമായി കൃഷിക്കാരാണ് കോറികൾ. കൃഷിയിൽ തന്നെ പച്ചക്കറി, പഴവർഗങ്ങൾ, നിലക്കടല പോലുള്ളവ കൃഷി ചെയ്യുന്ന ഇവർ ശ്രീരാമന്റെ മക്കളിലെ ‘കുശ’ ആയാണ് കരുതപ്പെടുന്നത്. ‘ലവ’യാണ് നിതീഷ് കുമാറിന്റെ സമുദായമായ കുർമികൾ. ഈ സമുദായവും പ്രാഥമികമായി കൃഷിക്കാരാണ്. യാദവർ കഴിഞ്ഞാൽ ബിഹാറിലെ പ്രബലമായ രണ്ട് ഒബിസി വിഭാഗങ്ങളാണ് കുർമികളും കോറികളും. ഇതിൽ കുർമികളും കോറികളും ഒരേ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നതു കൊണ്ട് തന്നെ തിര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പരസ്പരം സഹായിക്കാറുണ്ട്.

ADVERTISEMENT

നിതീഷ് കുമാറിന്റെ സന്തത സഹചാരിയായതോടെ കുശ‍്‍വാഹയുടെ രാഷ്ട്രീയ ജീവിതത്തിലും കുതിപ്പുകൾ കണ്ടുതുടങ്ങി.

2000–ത്തിലാണ് കുശ‍്‍‍വാഹ ആദ്യമായി എംഎൽഎ ആകുന്നത്, സമതാ പാർട്ടി കൂടി ലയിച്ചതോടെ ജെഡി(യു) ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും കുശ്‍വാഹയെ നിതീഷ് കുമാർ പ്രതിപക്ഷ നേതാവാക്കുകയും ചെയ്തു. എന്നാൽ നിതീഷിന്റെ ചിറകിനടിയിൽ ഒതുങ്ങാൻ കുശ്‍വാഹ തയാറായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ മുറുകിയതോടെ 2007–ൽ നിതീഷ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പുറത്തു പോയ കുശ്‍വാഹ രാഷ്ട്രീയ സമതാ പാർട്ടി രൂപീകരിച്ചു. പക്ഷേ ഗതി പിടിക്കാതിരുന്നതോടെ 2009–ൽ വീണ്ടും നിതീഷിനടുത്തെത്തി. കുശ്‍വാഹയെ അദ്ദേഹം രാജ്യസഭയിലേക്കയച്ചു. പക്ഷേ, കുശ്‍വാഹ പതിവു പോലെ നിതീഷുമായി വീണ്ടും ഉടക്കി. 2013–ൽ പുറത്തു പോയ കുശ്‍വാഹ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) രൂപീകരിച്ചു.

നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞാ വേദിയിൽ (Photo - Twiitter/@yadavtejashwi)

നിതീഷ് എൻഡിഎ വിട്ട് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന സമയമായിരുന്നു ഇത്. കുശ്‍വാഹ ബിജെപിയുമായി സഖ്യമുണ്ടാക്കി. 2014–ൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ച മൂന്നു സീറ്റിലും വിജയം. കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി പദവിയും അദ്ദേഹത്തെ തേടിയെത്തി. രാഷ്ട്രീയ കരിയറിലെ ഉന്നതിയിൽ. 2015–ൽ ബിഹാർ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയപ്പോൾ കുശ്‍വാഹയ്ക്ക് പ്രതീക്ഷ നിലനിർത്താനായില്ല. മത്സരിച്ച 23 സീറ്റിൽ മൂന്നെണ്ണത്തിൽ മാത്രം ജയം. 2017–ൽ നിതീഷ് കുമാർ ബിജെപി സഖ്യത്തിലേക്ക് മടങ്ങി വന്നതോടെ കുശ്‍വാഹയുടെ പ്രാധാന്യവും കുറഞ്ഞു. അതിനു മുമ്പു തന്നെ കുശ്‍വാഹയെ ബിജെപി തഴഞ്ഞു തുടങ്ങിയിരുന്നു എന്ന് പറയുന്നവരും ഉണ്ട്. കാര്യമായ തിരഞ്ഞെടുപ്പ് നേട്ടം അദ്ദേഹത്തെക്കൊണ്ട് തങ്ങൾക്കുണ്ടാകില്ലെന്ന് മനസിലായതോടെയായിരുന്നു ഇത്. താനുൾപ്പെടെയുള്ള ചെറിയ ഘടകകക്ഷികളോട് ആവശ്യമായ കൂടിയാലോചനകൾ നടത്തുന്നില്ല എന്ന് പറഞ്ഞിരുന്ന കുശ്‍വാഹ തുടക്കം മുതൽ തന്റെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2019–ൽ കുശ്‍വാഹയ്ക്ക് സീറ്റുകളാണ് ബിജെപി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം എൻഡിഎ വിട്ടു. ആർജെഡിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് മത്സരിച്ചെങ്കിലും പ്രതിപക്ഷ കക്ഷികളാരും ആ തിര‍ഞ്ഞെടുപ്പിൽ നിലംതൊട്ടില്ല. 2020–ലെ ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പ് കുശ്‍വാഹ ആർജെഡി സഖ്യവും വിട്ട് മൂന്നാം മുന്നണി രൂപീകരിച്ചെങ്കിലും കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. ആ തിരഞ്ഞെടുപ്പിൽ പക്ഷേ ജെഡി(യു)വിന് 43 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 14–ഓളം സീറ്റുകളിൽ കുശ്‍വാഹയുടെ സ്ഥാനാർഥികൾ നിതീഷിന്റെ സ്ഥാനാർഥികളുടെ വോട്ടുകൾ വിഭജിപ്പിച്ചു. ഇതോടെ നീതീഷ് കുശ്‍വാഹയെ വീണ്ടും തിരിച്ചു വിളിച്ച് ലജിസ്ലേറ്റിവ് കൗൺസിൽ അംഗമാക്കുകയും ജെഡി(യു) പാർലമെന്ററി ബോർഡ് ചെയർമാനാക്കുകയും ചെയ്തു. പക്ഷേ, ജെഡി(യു)വിൽ കുശ്‍വാഹ വീണ്ടും അസ്വസ്ഥതകൾ വിതച്ചു കൊണ്ടിരിക്കുകയാണ്.

∙ നോട്ടം ആ കസേര, പക്ഷേ...

നിതീഷ് കുമാർ ക്ഷുഭിതനായപ്പോള്‍. (വിഡിയോ ദൃശ്യം. ട്വിറ്റർ, എഎൻഐ)

നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് പോവുകയോ, സജീവരാഷ്ട്രീയം അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ അദ്ദേഹം ഒഴി‍ഞ്ഞു പോകുന്ന ബിഹാർ മുഖ്യമന്ത്രി കസേരയായിരുന്നു കുശ്‍വാഹയുടെ നോട്ടം. അതുകൊണ്ടു തന്നെ ബിഹാറിൽ മന്ത്രിസഭാ വികസനം നടക്കുമ്പോൾ നിതീഷിന്റെ പിൻ‌ഗാമിയായി തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് കുശ്‍വാഹ മുന്നോട്ടു വച്ചത്. എന്നാൽ തേജസ്വി യാദവായിരിക്കും തന്റെ രാഷ്ട്രീയ പിൻഗാമി എന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുള്ള നിതീഷ് കുമാർ, ഇത് ഉറപ്പിക്കുന്ന വിധത്തിൽ വീണ്ടും പ്രസ്താവന നടത്തി. ഒപ്പം, തനിക്ക് കീഴിൽ തേജസ്വിയല്ലാതെ മറ്റൊരു ഉപമുഖ്യമന്ത്രി ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരിക്കുകയും പിന്നീട് ആർജെഡി–കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാവുകയും ഒടുവിൽ തന്റെ പാർട്ടിയായ ആർഎൽഎസ്പിയെ ജെഡി(യു)വിൽ ലയിപ്പിക്കുകയും ചെയ്ത ഉപേന്ദ്ര കുശ്‍വാഹയുടെ മോഹങ്ങൾ ഇതോടെ തകർന്നു.

വൈകാതെ തന്നെ കുശ്‍വാഹ നിതീഷ് കുമാറിനും ജെഡി(യു)വിനും എതിരായി രംഗത്തെത്തി. പാർട്ടി ക്ഷയിച്ചു പോയെന്നും ശക്തിപ്പെടുത്താൻ മറ്റു നടപടികൾ വേണമെന്നുമാണ് അദ്ദേഹം പറയുന്നത്. നിതീഷിനു ചുറ്റും പാർട്ടിയെ സ്നേഹിക്കുന്നവർ ഇല്ലെന്നും അടുത്ത കാലത്ത് പാർട്ടിയിൽ വന്ന ചിലരുടെ പിടിയിലാണ് അദ്ദേഹമെന്നും കുശ്‍വാഹ ആരോപിക്കുന്നു. ആർജെഡിയുമായി അദ്ദേഹം ഉണ്ടാക്കിയിരിക്കുന്ന ‘രഹസ്യ കരാർ’ വെളിപ്പെടുത്തണമെന്ന ആവശ്യവും കുശ്‍വാഹ മുന്നോട്ടു വച്ചിട്ടുണ്ട്. തന്നെയും പാർട്ടിയേയും വെല്ലുവിളിച്ച് രംഗത്തെത്തിയതോടെ കുശ്‍വാഹ രാജി വച്ചൊഴിയണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ഇത്തവണ ഒഴിയില്ലെന്നും പാർട്ടി വിടില്ലെന്നുമാണ് കുശ്‍വാഹ പ്രസ്താവിച്ചിരിക്കുന്നത്.

∙ സ്വത്തിന്റെ ഭാഗം ചോദിച്ച് കുശ്‍വാഹ

നിതീഷ് കുമാർ.

കുശ്‍വാഹ പാർട്ടിയിൽ നിന്ന് പുറത്തു പോകുമോ അതോ അദ്ദേഹത്തെ പുറത്താക്കുമോ എന്നതായിരിക്കും വരും ദിവസങ്ങളിൽ സംഭവിക്കുക. ബിജെപി നേതൃത്വവുമായി കുശ്‍വാഹ കൂടിക്കാഴ്ച നടത്തുന്ന വിവരങ്ങളേ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ താൻ ബിജെപിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ആർഎസ്എൽപി എന്ന പഴയ പാർട്ടി പുനരുജ്ജീവിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയാകാനാണ് അദ്ദേഹം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതിനിടെയാണ് പാർട്ടിയിൽ നിന്ന് രാജി വയ്ക്കാൻ നിതീഷ് കുമാർ അദ്ദേഹത്തോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ പരമ്പരാഗതമായ ‘പിതൃസ്വത്തി’ൽ തന്റെ വിഹിതം കിട്ടാതെ പോകാൻ പറ്റില്ലെന്നാണ് കുശ്‍വാഹ പറയുന്നത്. ‘മുതിർന്നവർ പറയുന്നത് കേട്ട് ഇളയവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ പരമ്പരാഗതമായി കിട്ടിയ സ്വത്ത് മുഴുവൻ മുതിർന്നവർ കൈയടക്കുകയും ചെയ്യും. അതുകൊണ്ട് എനിക്ക് അവകാശപ്പെട്ട സ്വത്തിന്റെ ഭാഗം കിട്ടാതെ പോകാൻ പറ്റില്ലല്ലോ’ എന്നാണ് കുശ്‍വാഹ ട്വീറ്റ് ചെയ്തത്.

തന്നോട് ഇനി കുശ്‍വാഹയുടെ കാര്യം ചോദിക്കരുതെന്നാണ് നിതീഷ് കുമാർ പറയുന്നത്. സ്വന്തം നിലയ്ക്ക് വന്നു, എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചു. ധാരാളം അവസരങ്ങൾ നൽകി. ഇത്രയധികം സ്നേഹവും അടുപ്പവുമെല്ലാം ഉണ്ടായിട്ടും ഇപ്പോഴുള്ള പെരുമാറ്റത്തിൽ എനിക്ക് അദ്ഭുതം തോന്നുന്നു’, എന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ.

ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാർ ആർജെഡിക്കും കോൺഗ്രസിനുമൊപ്പം പോയതിനു പിന്നിലുള്ള കരാർ എന്താണ് എന്നാണ് കുശ്‍വാഹ ചോദിക്കുന്നത്. തേജസ്വി ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് ആർജെ‍ഡി നേതാക്കൾ കുറച്ചു നാളുകളായി പറയുന്നുണ്ട്. അന്നു മുതൽ കുശ്‍വാഹ ഈ വിഷയത്തിൽ നിതീഷിനോട് ചോദ്യങ്ങൾ ആരായുന്നുണ്ട്. ആർ‌ജെഡിയുടെ പിന്തുണ സ്വീകരിക്കുന്നിതിെന തുടക്കം മുതൽ കുശ്‍വാഹ എതിർത്തിരുന്നു.

∙ പുറത്താക്കിയാലും ഇല്ലെങ്കിലും തലവേദന

അതേ സമയം, കുശ്‍വാഹയുമായുള്ള ഉരസൽ ശക്തിപ്പെടുമ്പോഴും അദ്ദേഹത്തെ പുറത്താക്കാൻ നിതീഷ് കുമാർ ഒരുങ്ങുമോ എന്നാണ് ബിഹാറിലെ മറ്റ് രാഷ്ട്രീയ കക്ഷികൾ ഉറ്റു നോക്കുന്നത്. കാരണം, ഡിസംബറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിൽ രണ്ടിലും ബിജെപി ജയിച്ചിരുന്നു. കുശ്‍വാഹ സമുദായത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളാണ് ഇവ. എന്നാൽ സമുദായത്തിന്റെ വോട്ട് ബിജെപിയിലേക്കാണ് പോയത് എന്നതു കൊണ്ടാണ് ഗോപാൽഗഞ്ചിലേയും കുർഹനിയിലേയും സീറ്റുകൾ പരാജയപ്പെട്ടത് എന്നാണ് ജെഡി(യു) വിശ്വസിക്കുന്നത്.

കുശ്‍വാഹ സമുദായത്തെ ഒപ്പം നിർത്താൻ ബിജെപിയും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അടുത്തിടെ പാർട്ടിയിലെ യുവ നേതാവും കുശ്‍വാഹ സമുദായക്കരനുമായ സമ്രാട്ട് ചൗധരിക്ക് കിട്ടുന്ന പരിഗണന തന്നെ ഇതിന്റെ തെളിവാണ്. ഇപ്പോൾ ലജിസ്ലേറ്റിവ് കൗൺസിലിൽ പ്രതിപക്ഷ നേതാവാണ് സമ്രാട്ട്.

ഇപ്പോൾ നിതീഷ് കുമാർ കുശ്‍വാഹയെ പുറത്താക്കിയാൽ സമുദായം കുറെക്കൂടി ജെഡി(യു)വിൽ നിന്ന് അകലും. ബിജെപിയുമായുള്ള ചങ്ങാത്തത്തിന്റെ പേരിൽ ജെഡി(യു)വിൽ നിന്നു പുറത്താക്കപ്പെട്ട ഒരു കാലത്ത് നിതീഷിന്റെ വിശ്വസ്തനായിരുന്ന ആർസിപി സിങ്ങും കുശ്‍വാഹയ്ക്കൊപ്പം ചേർന്നേക്കും.

English Summary: Nitish Kumar Upendra Kushwaha Rift strengthens; Political Turnaround in Bihar? 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT