തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരുമാസം കൂടി സാവകാശം. മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരുമാസം കൂടി സാവകാശം. മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത്  കാര്‍ഡെടുക്കാന്‍ ഒരുമാസം കൂടി സാവകാശം. മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്. നിബന്ധനകളെല്ലാം പാലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡെന്ന ലക്ഷ്യം കൈവരിക്കാനായില്ല. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

റസ്റ്ററന്റ്– സംഘടനാ പ്രതിനിധികളുടെ അഭ്യർഥന മാനിച്ചാണ് ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇനി സാവകാശം നൽകില്ലെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

ഹെല്‍ത്ത് കാര്‍ഡു കിട്ടാൻ ടൈഫോയിഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വാക്സീന്‍ ലഭ്യമല്ല. സ്വകാര്യ മേഖല കൊള്ളവില ഈടാക്കി വാക്സീന്‍ വിൽപന നടത്തുന്ന കാര്യം പുറത്തുവന്നിരുന്നു. വാക്സീന്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കാനായിട്ടില്ല. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

English Summary: Dead Line for Health Card Extended Again