‘ഷെട്ടറും സാവദിയും വഞ്ചകർ, ജനം പാഠം പഠിപ്പിക്കും; ബിജെപി 125–130 സീറ്റ് നേടും’
ബെംഗളൂരു ∙ കർണാടകയിൽ 125–130 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടി നേതൃത്വം പരിഗണിക്കുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ

ബെംഗളൂരു ∙ കർണാടകയിൽ 125–130 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടി നേതൃത്വം പരിഗണിക്കുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘‘ഹുബ്ബള്ളി–ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടറിന് ഇക്കുറി കടുത്ത മത്സരമാകും. മകനും കർണാടക ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയ്ക്കു ശിക്കാരിപുര മണ്ഡലത്തിനു പുറത്തും ജനസ്വീകാര്യതയുണ്ട്. പ്രധാനപ്പെട്ട 80 മണ്ഡലങ്ങളിലാണു ഞാൻ പ്രചാരണത്തിനു പോകുന്നത്.
ജഗദീഷ് ഷെട്ടറിന്റെ ഭാര്യയ്ക്കു സീറ്റ് നൽകാമെന്നു ബിജെപി വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ഫോണിലൂടെ ഷെട്ടറെ വിളിക്കുകയും രാജ്യസഭാംഗമാക്കാമെന്നും പിന്നീട് കേന്ദ്രമന്ത്രിയാക്കാമെന്നും പറയുകയുമുണ്ടായി. അദ്ദേഹമതു നിരസിച്ചു. എന്തായാലും ഇത്തവണ ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ ഷെട്ടറിനു പ്രയാസപ്പെടേണ്ടിവരും.
കഴിഞ്ഞദിവസം കെ.എസ്.ഈശ്വരപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നു. ഇതു മോദിയുടെ മഹത്വമാണു കാണിക്കുന്നത്. അവസരങ്ങൾ അവസാനിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് ഈശ്വരപ്പയോടു മോദി പറഞ്ഞത്. നേതൃത്വത്തിന്റെ ഇത്തരം ഉറപ്പുകളിൽ ബിജെപിക്കാരെല്ലാം ആഹ്ലാദത്തിലാണ്. ജഗദീഷ് ഷെട്ടറും ലക്ഷ്മൺ സാവദിയും പാർട്ടിയെ വഞ്ചിച്ചു. അവരെ ജനങ്ങൾ പാഠം പഠിപ്പിക്കും.
72 പുതുമുഖങ്ങൾക്കാണു ബിജെപി അവസരം നൽകിയത്. ഇവരിൽ 50 ശതമാനത്തിലേറെ സ്ഥാനാർഥികളും വിജയിക്കുമെന്ന് ഉറപ്പാണ്. മണ്ഡലങ്ങളിലെ സ്വീകാര്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർഥികളാക്കിയത്. ബിജെപി അധികാരത്തിൽ വന്നാൽ, നിരാശരാകുന്ന ഒരുപാട് കോൺഗ്രസ് നേതാക്കൾ ഞങ്ങളുടെ കൂടെ ചേരും. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമ്പോൾ, ‘ഓപ്പറേഷൻ കമല’ പോലുള്ള നീക്കങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല’’– യെഡിയൂരപ്പ വ്യക്തമാക്കി.
English Summary: Karnataka Elections: Tough for 'Cheater' Shettar to Win; BJP Will Get 125-130 Seats, Says Yediyurappa