ന്യൂഡൽഹി∙ കർണാടകയിലെ കോൺഗ്രസ് വിജയ ശിൽപ്പിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനിൽ കനുഗോലു കേരളത്തിൽ കോൺഗ്രസിനായി തന്ത്രംമെനയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം സുനിൽ കനുഗോലു കേരളത്തിലേക്കെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കർണാടകയിലെ കോൺഗ്രസ് വിജയ ശിൽപ്പിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനിൽ കനുഗോലു കേരളത്തിൽ കോൺഗ്രസിനായി തന്ത്രംമെനയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം സുനിൽ കനുഗോലു കേരളത്തിലേക്കെത്തുന്നത്. കേരളത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി രണ്ടാഴ്ചയ്‌ക്കകം 20 മണ്ഡലങ്ങളെക്കുറിച്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചുവെന്നാണ് വിവരം. മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സമർപ്പിക്കുക. കേരളത്തിന്റെ പ്രചരണചുമതല എൽപ്പിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

ഇന്നലെയാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിലേക്കു കനുഗോലുവിനെ ക്ഷണിച്ചത്. ഇതിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. 

ADVERTISEMENT

കർണാടക സ്വദേശിയായ സുനിൽ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്താനും പങ്കുവഹിച്ചു. തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.

English Summary: Political Strategist Sunil Kanugolu to Kerala to help Congress