ന്യൂഡൽഹി∙ വനിത സംവരണ ബില്ലിന്മേലുള്ള ചർച്ചക്കിടെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ തലത്തിലെ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ വാഗ്‍വാദം. കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ ഒബിസി വിഭാഗത്തിൽ നിന്നും മൂന്നുേപർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വനിത സംവരണ ബില്ലിന്മേലുള്ള ചർച്ചക്കിടെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ തലത്തിലെ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ വാഗ്‍വാദം. കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ  ഒബിസി വിഭാഗത്തിൽ നിന്നും മൂന്നുപേർ മാത്രമാണുള്ളതെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഈ കാര്യം ഞെട്ടലോടെയാണു മനസിലാക്കിയതെന്നു രാഹുൽ സഭയിൽ പറഞ്ഞു. ഇതിനോടു കടുത്ത ഭാഷയിലായിരുന്നു അമിത് ഷാ പ്രതികരിച്ചത്.

രാജ്യത്തിനു ഒബിസി വിഭാഗത്തിൽ നിന്നുള്ള പ്രധാനമന്ത്രിയെ നൽകിയത് ബിജെപിയാണെന്നാണ് ഒബിസി വിഭാഗത്തെ പ്രതിനിധീകരിച്ചു സംസാരിക്കുന്നെന്നു വാദിക്കുന്നവരോടു പറയാനുള്ളതെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. ‘‘സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണു ഒബിസി വിഭാഗത്തിൽ നിന്നുള്ളുവെന്ന് എന്റെ സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു. സെക്രട്ടറിമാരല്ല, സർക്കാരാണു രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹത്തിന് ആരു മനസിലാക്കി കൊടുക്കും? ബിജെപിയിൽ 29% എംപിമാരും ഒബിസി വിഭാഗത്തിൽ നിന്നാണെന്നു നിങ്ങളോട് പറയാൻ ഞാനാഗ്രഹിക്കുകയാണ്. നിങ്ങൾക്ക് ഒരു താരതമ്യം നടത്തണമെന്നുണ്ടെങ്കിൽ, ഞങ്ങളുടെ അടുത്തേക്ക് വരു’’–അമിത് ഷാ പറഞ്ഞു. 

ADVERTISEMENT

English Summary: Amit Shah respond to Rahul Gandhi' s remark on OBC representation in bureaucrats in government