‘100 കോടിയിലേറെ ഇന്ത്യക്കാരുടെ വിശ്വാസം’: മൂഡീസിന്റെ ആധാർ വിമർശനം തള്ളി കേന്ദ്രം
ന്യൂഡൽഹി ∙ ഇന്ത്യയിലെ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സ്വകാര്യതാ–സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയ രാജ്യാന്തര റേറ്റിങ് ഏജൻസി മൂഡീസിന് എതിരെ കേന്ദ്ര സർക്കാർ. മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നു സർക്കാർ വ്യക്തമാക്കി. ആധാറിലെ

ന്യൂഡൽഹി ∙ ഇന്ത്യയിലെ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സ്വകാര്യതാ–സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയ രാജ്യാന്തര റേറ്റിങ് ഏജൻസി മൂഡീസിന് എതിരെ കേന്ദ്ര സർക്കാർ. മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നു സർക്കാർ വ്യക്തമാക്കി.
ആധാറിലെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആയിരുന്നു മൂഡീസിന്റെ അവകാശവാദം. രാജ്യത്തു ബാങ്കിങ്, സർക്കാർ സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത സേവനം ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക തകരാർ കാരണം പലപ്പോഴും ആധാർ സേവനം തടസ്സപ്പെടുന്നതായും മൂഡീസ് ആരോപിച്ചിരുന്നു.
മൂഡീസ് റിപ്പോർട്ടിനെ ആധാർ അതോറിറ്റി (യുഐഡിഎഐ) തള്ളിക്കളഞ്ഞു. ‘‘ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റൽ മേൽവിലാസ സംവിധാനമായ ആധാറിനെതിരെ തെളിവില്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ അവകാശവാദങ്ങളാണ് ഏജൻസി നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ 100 കോടിയിലേറെ ഇന്ത്യക്കാരാണ് ആധാറിൽ വിശ്വാസം പ്രകടിപ്പിച്ചത്.
ഇത്രയുമേറെ ജനം വിശ്വാസം രേഖപ്പെടുത്തിയ മേൽവിലാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ സ്വന്തം താൽപര്യങ്ങൾക്കായി ഏജൻസി അവഗണിച്ചിരിക്കുകയാണ്. രാജ്യാന്തര നാണ്യനിധി, ലോകബാങ്ക് തുടങ്ങിയ ആഗോള സംഘടനകൾ ആധാറിനെ പ്രകീർത്തിച്ചിരുന്നു. സമാന സംവിധാനം നടപ്പാക്കുന്നതിനു കാര്യങ്ങൾ മനസ്സിലാക്കാൻ ഒട്ടേറെ രാജ്യങ്ങൾ യുഐഡിഎഐയെ സമീപിച്ചിട്ടുമുണ്ട്.’’– കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കി.
English Summary: "Over A Billion Indians...": Centre Counters Moody's Aadhaar Criticism