ടെൽ അവീവ്∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക. വീടുവീടാന്തരം കയറി നടത്തുന്ന ആക്രമണത്തിനു വലിയ വില നൽകേണ്ടി വരുമെന്നാണ് മുൻ യുഎസ് ഡിഫൻസ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായിരുന്ന ലിയോൺ പനേറ്റ പ്രതികരിച്ചത്.

ടെൽ അവീവ്∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക. വീടുവീടാന്തരം കയറി നടത്തുന്ന ആക്രമണത്തിനു വലിയ വില നൽകേണ്ടി വരുമെന്നാണ് മുൻ യുഎസ് ഡിഫൻസ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായിരുന്ന ലിയോൺ പനേറ്റ പ്രതികരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെൽ അവീവ്∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക. വീടുവീടാന്തരം കയറി നടത്തുന്ന ആക്രമണത്തിനു വലിയ വില നൽകേണ്ടി വരുമെന്നാണ് മുൻ യുഎസ് ഡിഫൻസ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായിരുന്ന ലിയോൺ പനേറ്റ പ്രതികരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെൽ അവീവ്∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക. വീടുവീടാന്തരം കയറി നടത്തുന്ന ആക്രമണത്തിനു വലിയ വില നൽകേണ്ടി വരുമെന്നാണ് മുൻ യുഎസ് ഡിഫൻസ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായിരുന്ന ലിയോൺ പനേറ്റ പ്രതികരിച്ചത്. ഗാസയിലെ ഹമാസിനെ തരിപ്പണമാക്കാൻ ഇസ്രയേൽ തീരുമാനിച്ചുവെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസ സിറ്റിയിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള ക്യാംപിലെ കെട്ടിടങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതിന്റെ ദൃശ്യം (Photo by Yahya HASSOUNA / AFP)

അതിനിടെ അടിയന്തര സർക്കാർ രൂപീകരിക്കാൻ ഇസ്രയേൽ നടപടി സ്വീകരിച്ചു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, നാഷനൽ യൂണിറ്റി പാർട്ടി ലീഡർ ബെന്നി ഗാന്റ്സ് എന്നിവർ ചേർന്നാണ് സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. യുദ്ധം നിയന്ത്രിക്കുന്നതിനു പ്രത്യേകം ക്യാബിനറ്റും രൂപീകരിക്കും. മുൻ പ്രതിരോധ മന്ത്രികൂടിയായ ഗാന്റ്സ് നെതന്യാഹുവിനും നിലവിലെ പ്രതിരോധ മന്ത്രിയായ യോവ് ഗാലന്റിനൊപ്പം ചേർന്നാണ് ‘വാർ മാനേജ്മെന്റ് ക്യാബിനറ്റ്’ രൂപീകരിക്കുക. എന്നാൽ പ്രതിപക്ഷ നേതാവായ യൈർ ലാപിഡ് സർക്കാരിൽ ചേരുന്നതിനെക്കുറിച്ച് സൂചന നൽകിയിട്ടില്ല.          

ADVERTISEMENT

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കുമെന്നും 2004ൽ ഇറാഖിലെ ഫലൂജയിലുണ്ടായ തെരുവു യുദ്ധത്തിന് സമാനമായിരിക്കും ഗാസയിൽ അരങ്ങേറുകയെന്നും യുഎസ് സൈനിക വിദഗ്ധർ നിരീക്ഷിക്കുന്നു. ഇസ്രയേൽ ആക്രമണം നടത്തിയാൽ തീർച്ചയായും ഗാസയിലെ ആളുകൾ ചെറുത്തു നിൽക്കും. ഇതു വലിയ രക്തച്ചൊരിച്ചിലിനു വഴിവയ്ക്കും. ഗാസയ്ക്ക് പിടിച്ചുനിൽക്കാൻ അയൽ രാജ്യങ്ങൾ സഹായ ഹസ്തം നീട്ടും. അങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. ഗാസയുടെ തെരുവുകൾ രക്തച്ചാലുകളായി മാറുമെന്നും ഇവർ വിലയിരുത്തുന്നു. നമ്മുടെ ശത്രുക്കളോടു നമ്മൾ ചെയ്യാൻ പോകുന്നത് തലമുറകളോളം പ്രതിഫലിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്.

ഇസ്രയേൽ ഗാസ അതിർത്തിയിൽ പെട്രോളിങ് നടത്തുന്ന ഹെലികോപ്റ്റർ (Photo by JACK GUEZ / AFP)

വലിയതെന്തോ ചെയ്യാൻ ഇസ്രയേൽ പദ്ധതിയിടുന്നുണ്ട് എന്നു തന്നെയാണു കരുതുന്നതെന്നു നിരീക്ഷകർ വിലയിരുത്തുന്നു. കര, കടൽ, ആകാശം എന്നീ മൂന്നു മാർഗങ്ങളിലൂടെയും ആക്രമണം നടത്തിയേക്കാം. മൂന്നു ലക്ഷം സൈനികരെയാണു ഗാസ മുനമ്പിനു സമീപത്തേക്കായി ഇസ്രയേൽ എത്തിക്കുന്നത്. എന്നാൽ ഇസ്രയേലിനെ ഈ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കാൻ അറബ് രാജ്യങ്ങൾക്കു സാധിക്കുമോ എന്നതും നിരീക്ഷകർ ഉറ്റുനോക്കുന്നു. ഇസ്രയേലിന്റെ നടപടി രാജ്യാന്തര തലത്തിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കും. അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുദ്ധം ഉടലെടുത്തത്.

ഗാസ അതിർത്തിക്കടുത്ത് ഇസ്രയേലി സൈനികർ (Photo by Menahem KAHANA / AFP)
ADVERTISEMENT

വിദേശികളുൾപ്പെടെ നൂറുകണക്കിനാളുകളെ ബന്ദികളായി പിടിച്ചുകൊണ്ടുപോയതാണ് ഇസ്രയേലിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ഗാസയിലെ വീടുകൾ ആക്രമിച്ചാൽ തടവിലാക്കപ്പെട്ടവർ കൊല്ലപ്പെടുമെന്നാണു ഹമാസിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും ബന്ദികളാക്കിയവരിൽ ഓരോരുത്തരെ യാതൊരു മുന്നറിയിപ്പുമില്ലാതെ കൊല്ലും എന്നാണ് ഹമാസ് വ്യക്തമാക്കിയത്.

ഗാസ സിറ്റിയിലെ തുറമുഖത്ത് ഇസ്രയേലിൽ നിന്നുള്ള ബോംബാക്രമണത്തിൽ ഷെല്ലുകൾ പതിക്കുന്നു (Photo by MAHMUD HAMS / AFP)

ഇതിനിടെയാണു ലബനനിൽനിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണമുണ്ടായത്. ഹമാസിനെതിരെ ആക്രമണം നടത്തുന്നതിനൊപ്പം മറ്റു ഭീകര സംഘടനകളുടെ ആക്രമണങ്ങളും ചെറുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഇസ്രയേലിന്. ഗാസയിലെ കൂട്ടക്കൊല വലിയ ദുരന്തത്തിനു വഴിതുറക്കുമെന്നാണ് ഇറാനിലെ പരമോന്നത നേതാവ് അലി ഖമനെയി ചൊവ്വാഴ്ച പറഞ്ഞത്. ഗാസയ്ക്ക് പ്രതിരോധം തീർക്കാൻ ഇറാൻ രംഗത്തെത്തുമെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനെതിരെ യുഎസ് രംഗത്തെത്തി. ഇറാൻ ഈ വിഷയത്തിൽ ഇടപെട്ടാൽ കാര്യങ്ങൾ ഗതിമാറുമെന്ന് യുഎസ് ജനറൽ പറഞ്ഞു.

ADVERTISEMENT

2005ലാണ് ഇസ്രയേൽ ഗാസയുടെ മണ്ണിൽനിന്നു സൈന്യത്തെ പിൻവലിച്ചത്. സൈന്യത്തെ ഗാസയിൽ നിലനിർത്തുക എന്നത് വലിയ ചെലവുള്ള കാര്യമായതിനാലായിരുന്നു അത്.

English Summary:

What may happen if Israel launches ground assault on the Gaza