കേരളീയം സെമിനാറിന് ആളെ പിടിക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ്
കേരളീയത്തിന്റെ ഭാഗമായി മറ്റന്നാൾ മുതൽ നടക്കുന്ന സെമിനാറുകൾക്ക് ആളെക്കൂട്ടാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് . എത്തിക്കേണ്ട ആളുകളുടെ എണ്ണം അറിയിക്കുന്നതിനൊപ്പം അവരുടെ പേരും ഫോൺ നമ്പറും അടക്കം മുൻകൂട്ടി സർക്കാരിനു സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഒട്ടേറെ സ്ഥാപനങ്ങൾ പട്ടിക നൽകിക്കഴിഞ്ഞു.

തിരുവനന്തപുരം∙ കേരളീയത്തിന്റെ ഭാഗമായി മറ്റന്നാൾ മുതൽ നടക്കുന്ന സെമിനാറുകൾക്ക് ആളെക്കൂട്ടാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ്. എത്തിക്കേണ്ട ആളുകളുടെ എണ്ണം അറിയിക്കുന്നതിനൊപ്പം അവരുടെ പേരും ഫോൺ നമ്പറും അടക്കം മുൻകൂട്ടി സർക്കാരിനു സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഒട്ടേറെ സ്ഥാപനങ്ങൾ പട്ടിക നൽകിക്കഴിഞ്ഞു.
സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേന്ദ്രങ്ങളാണ് കൂടുതൽ പേരെ എത്തിക്കേണ്ടത്.എത്തുന്നവർക്ക് ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കോളജ് വിദ്യാർഥികളെയാണു ഏറെപ്പേരും ചാക്കിട്ടു പിടിക്കുന്നത്. വ്യാജ പേരുകൾക്കൊപ്പം തങ്ങളുടെ ജീവനക്കാരുടെ ഫോൺ നമ്പർ നൽകിയ സ്ഥാപനങ്ങളുമുണ്ട്.
ഓരോ വകുപ്പും അവർക്കു കീഴിലെ സ്ഥാപനങ്ങളിൽ നിന്നു പട്ടിക വാങ്ങി മുഖ്യമന്ത്രിയുടെ ഓഫിസിനാണ് കൈമാറിയത്. പങ്കെടുക്കുന്നവരെ നേരിട്ടു വിളിച്ച് സെമിനാറിന് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നാണു മുന്നറിയിപ്പ്. നിയമസഭാ ഹാൾ, ടഗോർ ഹാൾ, ജിമ്മി ജോർജ് സ്റ്റേഡിയം, മാസ്കറ്റ് ഹോട്ടൽ, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഓരോ ദിവസവും 5 സെമിനാർ വീതം ആകെ 25 സെമിനാറുകൾ. കേൾക്കാൻ ആളെത്തുമോ എന്ന ആശങ്ക ഉയർന്നതോടെയാണ് ടാർഗറ്റ് നൽകിയത്.