റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരം നിയമലംഘനം നടത്തിയെന്ന് മോട്ടർ വാഹന വകുപ്പ്
തിരുവനന്തപുരം∙ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ

തിരുവനന്തപുരം∙ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. കെ. കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്.
തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു.
യാത്രാമധ്യേ പലതവണ ബസിന് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കിയതും ചർച്ചയായി. നിയമലംഘനത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും നടപടി സ്വീകരിച്ചു. ബസിനെതിരായ മോട്ടർവാഹന വകുപ്പിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.