സ്വവർഗപ്രണയത്തെ ചൊല്ലി തർക്കം: ഇരുപത്തൊന്നുകാരനെ ഹോസ്റ്റൽ മുറിയിൽ കുത്തി കൊന്നു; പങ്കാളിക്കായി തിരച്ചിൽ
പുണെ∙ ഇരുപത്തൊന്നുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റല് മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ്

പുണെ∙ ഇരുപത്തൊന്നുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മുറുകിയതോടെ ബിബിഎ വിദ്യാര്‍ഥിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ യുവാവ് ഓടി രക്ഷപെട്ടു. മരിക്കുന്നതിനു മുൻപ് യുവാവ് ആരാണ് കുത്തിയതെന്ന് വെളിപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു.