കാസർകോട്∙ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകനെ നേരത്തെ സർവകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. സർവകലാശാല പൊലീസിനു കൈമാറിയ വിദ്യാർഥികളുടെ പരാതിയിലാണ് ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ ബേക്കൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകനെ നേരത്തെ സർവകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡിസംബർ നാലിന് സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലേക്ക് നിയമിതയായ അഡ്വ.സ്മിത.കെ ആദ്യ യോഗത്തിന് ശേഷം രാജിവയ്ക്കുകയും ചെയ്തു. 

പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതി നൽകിയത്. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബർ 15ന് നൽ‌കിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറിയിരുന്നു. 

ADVERTISEMENT

ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു. നവംബർ 13ന് ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോടും ഇഫ്തിഖർ മോശമായി പെരുമാറിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചെന്നും അവർ വ്യക്തമാക്കി.

English Summary:

Sexual Harassment towards students: Case against Kerala Central University professor