കൊച്ചി ∙ എഴുത്തുകാർക്കു പ്രചോദനമായ, വഴികാട്ടിയായ പ്രിയപ്പെട്ട എംടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് എഴുത്തുകാർ. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാഹിത്യകാരന്മാർ. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി.നാരായണനായിരുന്നു മോഡറേറ്റർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എഴുത്തുകാർക്കു പ്രചോദനമായ, വഴികാട്ടിയായ പ്രിയപ്പെട്ട എംടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് എഴുത്തുകാർ. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാഹിത്യകാരന്മാർ. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി.നാരായണനായിരുന്നു മോഡറേറ്റർ.

45 വർഷമായി എംടിയുമായി ബന്ധമുണ്ടെന്നും അഞ്ചോ പത്തോ വർഷത്തെ ഇടവേള ബന്ധത്തിൽ സംഭവിച്ചെങ്കിലും അതില്ലാത്ത തരത്തിൽ വാത്സല്യം എംടിക്ക് ഉണ്ടായിരുന്നെന്നും കെ.സി.നാരായണൻ പറഞ്ഞു. മലയാള മനോരമയുടെ ‘എന്റെ മലയാളം’ പരിപാടിയുടെ ഭാഗമായി എംടിയുടെ കഥാപാത്രങ്ങളെ മോഹൻലാൽ കഥയാട്ടം എന്ന പേരിൽ അവതരിപ്പിച്ചു. അതിനായി നിർദേശങ്ങൾ നൽകിയത് എംടിയായിരുന്നു എന്നത് അവിസ്മരണീയമായ ഓർമയാണ്. എംടിയുടെ ആത്മകഥ പുറത്തിറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റ എല്ലാ കഥകളുടെയും ആത്മാംശം എടുത്താൽ ആത്മകഥ ആയി എന്നായിരുന്നു എംടിയുടെ നിലപാട്. നടൻ പ്രേംനസീറിനെക്കുറിച്ച് അദ്ദേഹം മനോരമയിൽ എഴുതിയ ലേഖനം വ്യാപക പ്രശംസ പിടിച്ചുപറ്റി. ചിത്രത്തെരുവുകൾ എന്ന പംക്തിയിലൂടെ ചലച്ചിത്ര ആത്മകഥ അദ്ദേഹം എഴുതി. 10 കൊല്ലം മനോരമയുടെ പ്രസിദ്ധീകരണങ്ങളിൽ അല്ലാതെ അദ്ദേഹം എഴുതിയിട്ടില്ലെന്നും കെ.സി.നാരായണൻ പറഞ്ഞു.

എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
ADVERTISEMENT

ടി.ഡി.രാമകൃഷ്ണൻ: എംടി വലിയ തോതിൽ സ്വാധീനിച്ച എഴുത്തുകാരനാണ്. ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാണു മലയാള ഭാഷയെയും മലയാളത്തെയും അറിഞ്ഞത്. എഴുത്തുകാരനായി വൈകിവന്നയാളാണ്. ആദ്യമായി എഴുതിയ പുസ്തകം അയച്ചപ്പോൾ അദ്ദേഹം അതു വായിച്ചു ലെറ്റർപാഡിൽ അയച്ച മറുപടിക്കത്തു നിധി പോലെ സൂക്ഷിക്കുന്നു. തുടക്കക്കാരനു മുന്നോട്ടു പോകാൻ ശക്തിപകരുന്ന വാക്കുകളായിരുന്നു കത്തിൽ. എന്റെ ഗുരുസ്ഥാനീയനാണ് എംടി. അക്ഷരങ്ങളുടെ ലോകത്തേക്കു നയിച്ച വെളിച്ചം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതി മഞ്ഞാണ്. അത് എല്ലാക്കാലത്തും വായിക്കപ്പെടുന്ന കൃതിയാണ്. സാധാരണക്കാരായ ആളുകളിലേക്ക് എംടിയുടെ കൃതികളും സിനിമകളും കടന്നു ചെന്നു.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്

ഇ.സന്തോഷ് കുമാർ: പരോക്ഷമായി എന്റെ കഥകൾക്ക് അദ്ദേഹവുമായി ബന്ധമുണ്ട്. നിരവധി മേഖലകളിൽ പ്രവർത്തിച്ച വ്യക്തിത്വം. ആ മേഖലകൾ മറച്ചു പിടിച്ചാൽ എത്രത്തോളം ദരിദ്രമാകുമായിരുന്നു നമ്മുടെ ഭാഷയും സമൂഹവുമെന്നു വ്യക്തമാകും.   

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ കെ.രേഖ സംസാരിക്കുന്നു
എംടി കാലം – നവതിവന്ദനം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
ADVERTISEMENT

കെ.രേഖ: ബാലസാഹിത്യത്തിൽനിന്നു എംടി സാഹിത്യത്തിലേക്കാണ് ഞാൻ ഓടി കയറിയത്. മലയാളത്തിന്റെ മാനേജിങ് ഡയറക്ടറാണ് എംടി. കേരളത്തിനു പുറത്തുള്ള പ്രമുഖ സാഹിത്യകാരന്മാരെ തൃശൂർ സാഹിത്യ അക്കാദമിയിലെത്തിച്ചു മലയാളത്തിനു പരിചയപ്പെടുത്തിയത് എംടിയാണ്. ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം, തിളയ്ക്കുന്ന യൗവ്വനം, ജീവിതം നിരർഥകമാണെന്ന തിരിച്ചറിവ് ഇതാണ് അദ്ദേഹത്തിന്റെ കഥകൾ. മികവോടെ ഭാഷയെ നിലനിർത്താമെന്ന് അദ്ദേഹം ഭാവി തലമുറയ്ക്കു കാണിച്ചു. കൂടുതൽ വായിച്ച് ഇന്നും ഭാഷയെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.

എംടി കാലം–നവതിവന്ദന’ചടങ്ങിൽ സംസാരിക്കുന്ന കെ.രേഖ

ഫ്രാൻസിസ് നൊറോണ: ജീവിതം മണൽപോലെ ചോരുന്ന കാലത്താണ് ഞാൻ എംടിയെ വായിക്കുന്നത്. ജീവിക്കാൻ ആഗ്രഹം ഉണ്ടാകുന്നത് എംടിയുടെ കഥകളിലൂടെയാണ്. വായനയിലൂടെ ഞാൻ ജീവിക്കാൻ തുടങ്ങി. കാലം വായിച്ചതിലൂടെ നിരവധി പ്രണയങ്ങൾ ജീവിതത്തിലേക്കു വന്നു. കാലം എന്നിലേക്കു തന്ന പ്രണയം ഞാൻ പകർന്നു നൽകുന്നു.

ADVERTISEMENT

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിന് കൊച്ചി ലെ മെറിഡിയനിൽ‌ തുടക്കമായി. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് പരിപാടിക്ക് ആരംഭമായത്. സംഗീതഗവേഷകൻ രവി മേനോനാണ്  ഗാനാഞ്ജലി നയിച്ചത്. 

ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് എംടിക്ക് നവതിയാദരം അർപ്പിക്കുന്നത്. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സാഹിത്യ, സിനിമാ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം എത്തിയിട്ടുണ്ട്.

‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തം
English Summary:

M T Kalam Navathi Vandanam Event