തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കെൽട്രോണിനു നല്‍കാനുള്ള തുകയിൽ 9.39 കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെയായി ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കെൽട്രോണിനു നല്‍കാനുള്ള തുകയിൽ 9.39 കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെയായി ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. താൽക്കാലിക ജീവനക്കാരിൽ 50 പേരെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കി. പണം ലഭിച്ചതോടെ ഇവരെ തിരിച്ചെടുക്കും. 20 ത്രൈമാസ ഗഡുക്കളായാണ് പണം നൽകേണ്ടത്. ഇതിൽ ആദ്യ ഗഡുവാണ് അനുവദിച്ചത്.

ജൂൺ അഞ്ചിനാണ് സംസ്ഥാനത്തൊട്ടാകെ 726 ക്യാമറകൾ സ്ഥാപിച്ചത്. ആദ്യത്തെ മൂന്നു മാസം പദ്ധതി നടത്തിപ്പിനായി കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.75 കോടി രൂപ. ഇതിനിടെ, പദ്ധതിയിൽ അഴിമതി ആരോപിച്ച് ഹൈക്കോടതിയിൽ ഹർജികള്‍ സമർപ്പിക്കപ്പെട്ടു. കരാറുകാർക്ക് പണം കൈമാറുന്നത് തടഞ്ഞ കോടതി, കെൽട്രോണിന് 11.75 കോടി രൂപ നൽകാൻ അനുവാദം നൽകി. കെൽട്രോൺ പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ പണം അനുവദിച്ചില്ല. തുക 23 കോടിയായി ഉയർന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെൽട്രോൺ ചെല്ലാൻ അയയ്ക്കുന്നത് കുറച്ചു. 33,000 ചെല്ലാനുകൾ അയച്ചിരുന്നത് പതിനായിരമാക്കി. പദ്ധതി നിലയ്ക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സർക്കാർ പണം അനുവദിച്ചത്.

ADVERTISEMENT

പദ്ധതി നടത്തിപ്പിനായി കെൽട്രോണിന് ഒരു കോടിയോളം രൂപ പ്രതിമാസം ചെലവാകുന്നുണ്ട്. ഒരു ചെല്ലാൻ അയയ്ക്കാൻ 20 രൂപയാണ് ചെലവ്. നവംബർ പകുതിവരെയുള്ള ചെല്ലാനുകൾ അയച്ചു കഴിഞ്ഞു. 145 കരാർ ജീവനക്കാരാണ് റോഡ് ക്യാമറ പദ്ധതിക്കായി ജോലി ചെയ്യുന്നത്.

English Summary:

Road Camera: Rs 9.39 crore has been sanctioned for the amount due to Keltron