കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു; ആറളത്തേക്കു കൊണ്ടുപോയി
കൊട്ടിയൂർ∙ കണ്ണൂർ കൊട്ടിയൂരിനു സമീപം കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ചു. തുടര്‍ന്ന് കൂട്ടിലാക്കി ആറളത്തേക്കു കൊണ്ടുപോയി. പന്നിയാംമലയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ, കമ്പിവേലിയിൽ കുരുങ്ങിയ നിലയിൽ ഇന്നു രാവിലെയാണ് കണ്ടെത്തിയത്.

റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ.
ജനവാസമേഖലയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നില്ല. ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.