രാഹുലിന്റെ ന്യായ് യാത്രയിൽ പങ്കാളിയായി അഖിലേഷ്; മഞ്ഞുരുക്കിയത് പ്രിയങ്ക– വിഡിയോ
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉത്തർപ്രദേശിലെ ആഗ്രയിൽവച്ച് പങ്കാളിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉത്തർപ്രദേശിലെ ആഗ്രയിൽവച്ച് പങ്കാളിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉത്തർപ്രദേശിലെ ആഗ്രയിൽവച്ച് പങ്കാളിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉത്തർപ്രദേശിലെ ആഗ്രയിൽവച്ച് പങ്കാളിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി–കോൺഗ്രസ് സീറ്റുവിഭജന ചർച്ചകൾ നടന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ജോഡോ യാത്രയിൽ അഖിലേഷ് പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് ഇരുപാർട്ടികൾക്കുമിടയിലെ മഞ്ഞുരുക്കലിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
Read Also: ദ്വാരകയിൽ കടലിൽ മുങ്ങി പ്രാർഥിച്ച് പ്രധാനമന്ത്രി മോദി; ദൈവീക അനുഭൂതിയെന്ന് കുറിപ്പ്– ചിത്രങ്ങൾ
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്ത് പ്രിയങ്ക പറഞ്ഞു. ‘‘വരും ദിവസങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണ്’’– ആഗ്രയിലെ പൊതുസമ്മേളനത്തിൽ അഖിലേഷ് പറഞ്ഞു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവും അഖിലേഷ് മുന്നോട്ടുവച്ചു.
‘‘വെറുക്കുന്നവരെപ്പോലും സ്‌നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര്‍’’– എന്ന കുറിപ്പോടെ ന്യായ് യാത്രയുടെ ഭാഗമായതിന്റെ ചിത്രം അഖിലേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അഖിലേഷും പ്രിയങ്കയും തമ്മിൽ നടത്തിയ ചർച്ചയിൽ ഉത്തർപ്രദേശിൽ കോൺഗ്രസിനു 17 സീറ്റ് എന്ന ധാരണയിലെത്തിയിരുന്നു. മധ്യപ്രദേശിൽ ഒരു സീറ്റ് കൂടി കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്കു വിട്ടുനൽകി. ഉത്തർപ്രദേശിൽ റായ്ബറേലിയും അമേഠിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും കോൺഗ്രസാണ് മത്സരിക്കുന്നത്.
ന്യായ് യാത്രയിൽ പങ്കെടുക്കുന്ന ഇന്ത്യ മുന്നണിയിലെ പ്രധാന നേതാവാണ് അഖിലേഷ്. സീറ്റ് വിഭജനത്തിലെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനാൽ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെടുത്തിരുന്നില്ല. തൃണമൂലുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനു കോൺഗ്രസ് പുതിയ ഫോർമുല മുന്നോട്ടുവച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലും മേഘാലയിലും തൃണമൂലിനു സീറ്റ് നൽകാമെന്നാണ് പുതിയ വാഗ്ദാനം. ഇതിനോട് തൃണമൂൽ പ്രതികരിച്ചിട്ടില്ല.
2014ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71 എണ്ണവും ബിജെപി നേടിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിച്ചെങ്കിലും ബിജെപിയുടെ സീറ്റെണ്ണം കുറഞ്ഞു. 62 സീറ്റിലാണ് ബിജെപി ജയിച്ചത്. സമാജ്‌വാദി പാർട്ടി 5 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 10 സീറ്റിലും ജയിച്ചു. റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.