വൈത്തിരി∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഇതിന് മുമ്പും വിദ്യാർഥികളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഒരു ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്ഐ അനുകൂലികൾ വിചാരണയും മർദനവും നടത്തുന്നത്. ക്യാംപസ് കെട്ടിടത്തിൽ നിന്ന് അൽപം മാറി സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക് പരിസരവും ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈത്തിരി∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഇതിന് മുമ്പും വിദ്യാർഥികളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഒരു ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്ഐ അനുകൂലികൾ വിചാരണയും മർദനവും നടത്തുന്നത്. ക്യാംപസ് കെട്ടിടത്തിൽ നിന്ന് അൽപം മാറി സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക് പരിസരവും ഇവരുടെ കേന്ദ്രമാണ്. 

Read also: സിദ്ധാർഥന്റെ മരണം: ‘4 പേരെ പുറത്താക്കി; എസ്എഫ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന പ്രചരണം ശരിയല്ല’

മെൻസ് ഹോസ്റ്റൽ എസ്എഫ്ഐയുടെ വിചാരണക്കോടതി പോലെയാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. രാത്രിയിൽ ഇവിടെയെത്തിച്ച് വിചാരണ നടത്തി ‌മർദിക്കും. മൂന്നു ദിവസമാണ് സിദ്ധാർഥനെ മർദിച്ചത്. ആദ്യത്തെ ദിവസം വാട്ടർ ടാങ്കിന് സമീപത്തുവച്ചായിരുന്നു മർദനം. രണ്ടാം ദിവസം വിദ്യാർഥികളുടെ മുന്നിൽവച്ച് നഗ്നനാക്കി മർദിച്ചു. അതിക്രൂരമായാണ് അന്ന് മർദിച്ചത്. പിന്നീട് കസേരയിൽ ഇരുത്തി കെട്ടിയിട്ട് മർദിച്ചു. കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി. ഇതിനെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്. തൂങ്ങിമരിക്കുമ്പോൾ സാധാരണ കാണാത്ത തരത്തിലുള്ള മുറിവ് സിദ്ധാർഥന്റെ കഴുത്തിലുണ്ടായിരുന്നു. കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.   

ADVERTISEMENT

കോളജ് അധികൃതർക്കും എസ്എഫ്ഐയുടെ വിചാരണയെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ധാരണയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ യാതൊരു ഇടപെടലും നടത്തിയില്ല. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ കോളജ് തലത്തിൽ തന്നെ തീർക്കുകയായിരുന്നു. ഒരു പരാതി പോലും പൊലീസിലേക്ക് എത്താതിരിക്കാൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ക്യാംപസിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപകമാണെന്നാണ് വെളിപ്പെടുത്തൽ. 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടിരുന്നു. 18നാണ് ജെ.എസ്.സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയെ പാലക്കാട് നിന്ന് പിടികൂടി. വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ 4 എസ്എഫ്ഐക്കാരെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ അറിയിച്ചു. 

English Summary:

JS Siddharatan Death at Pookod: Investigation Uncovers Alarming Tradition of Student Trials and Punishments

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT