കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം മുറി നടന്ന സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം മുറി നടന്ന സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരാണ് അറസ്റ്റിലായവർ. മുൻപ് കേസിൽ പ്രതിചേർത്ത ആറു പേരേക്കൂടാതെയാണ് മൂന്നു പേർ അറസ്റ്റിലായത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.

നേരത്തേ, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവർക്കെതിരെയായായിരുന്നു നടപടി. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.

ADVERTISEMENT

മുട്ടിൽ മരംമുറിയെ വെല്ലുന്ന വനംകൊള്ളയാണു നടന്നതെന്നാണ് വിലയിരുത്തൽ. മുട്ടിലിൽ റവന്യു ഭൂമിയിലെ മരങ്ങളാണ് വെട്ടിക്കടത്തിയതെങ്കിൽ സുഗന്ധഗിരിയിൽ വനഭൂമിയിലെ തന്നെ മരങ്ങളാണ് കൊള്ളയടിച്ചത്. ചന്ദ്രനെ സിസിഎഫ് ഇന്നലെ സസ്പെൻഡ് ചെയ്യുകയും ജോൺസനെതിരെ നടപടി സ്വീകരിക്കാൻ ഡിഎഫ്ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു.

അതിനിടെ, മരങ്ങൾ വെട്ടിക്കടത്തിയത് അന്വേഷിക്കാൻ മൂന്നു ഡിഎഫ്ഒമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചു. ഫ്ളയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ മനു സത്യൻ (എറണാകുളം), അജിത് കെ.രാമൻ (കണ്ണൂർ), എ.പി.ഇംതിയാസ് (കോഴിക്കോട്) എന്നിവർക്കാണ് അന്വേഷണച്ചുമതല. കോട്ടയം ഫ്ളയിങ് സ്ക്വാഡ് ചീഫ് കൺസർവേറ്റർ എം.നീതു ലക്ഷ്മിയുടെ മേൽനോട്ടമുണ്ടാകും. വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖർ അന്തിമ റിപ്പോർട്ട് നൽകും. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് അടിയന്തര തീരുമാനം.

ADVERTISEMENT

നിലവിൽ വയനാട് ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വയനാടിനു പുറത്തു നിന്നുള്ള സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണു പുതിയ സംഘത്തിന്റെ രൂപീകരണം. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയതായാണ് കണ്ടെത്തിയത്. സ്വകാര്യ ഡിപ്പോകൾക്ക് നൽകുന്ന ‘ഫോം–4 വെള്ള പാസുകൾ’ ഉപയോഗിച്ച് അവ ചെക്പോസ്റ്റ് കടത്തുകയും ചെയ്തു. വനം ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഇതിനു സഹായം ചെയ്തതായാണു വിവരം.

മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്തായിരുന്നു വനംകൊള്ള. 4 പേർ കൈകോർത്താൽ വരെ ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരംകൊള്ള നടന്നത്. പതിച്ചു കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനം വകുപ്പിന്റെ അധീനതയിലാണ്.

English Summary:

Kerala's Sudhangiri Trees Cut Illegally: Forest Officials Suspended as Arrest Count Rises

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT