സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി ദുബായിലേക്ക്; റിയാസും ഭാര്യ വീണയും 3 രാജ്യങ്ങളിലേക്ക്
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് ഏതെങ്കിലും രാജ്യങ്ങൾ

തിരുവനന്തപുരം∙ 16 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. ദുബായ് സന്ദർശനത്തിനു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുൻപ് ദുബായിലേക്ക് പുറപ്പെട്ടു. ദുബായിക്കു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.