ടിക്കറ്റ് പരിശോധകർക്കു നേരെ ട്രെയിനിൽ വീണ്ടും ആക്രമണം; 3 പേർ പിടിയിൽ
കൊച്ചി ∙ സംസ്ഥാനത്തു 2 ട്രെയിനുകളിലെ 3 ടിക്കറ്റ് പരിശോധകർക്കെതിരെ അതിക്രമം, 3 പേർ അറസ്റ്റിൽ. ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലും മംഗളൂരു–ചെന്നൈ സെൻട്രൽ മെയിലിലുമാണു കയ്യേറ്റം നടന്നത്. ഐലൻഡ് എക്സ്പ്രസിൽ ടിടിഇമാരായ തിരുവനന്തപുരം സ്വദേശി ഷമ്മി രാജ്, ഉത്തർപ്രദേശ് സ്വദേശി മനോജ്കുമാർ വർമ എന്നിവർക്കുനേരെ വടക്കാഞ്ചേരിയിൽ ഇന്നലെയും ചെന്നൈ മെയിലിൽ സീനിയർ കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (സിസിടിസി) കോട്ടയം ഇരുമ്പയം സ്വദേശിനി ആർദ്ര കെ.അനിൽകുമാറിനു നേരെ വടകരയ്ക്കു സമീപം ബുധനാഴ്ചയുമാണ് ആക്രമണമുണ്ടായത്.

കൊല്ലം ചവറ തെക്കുംഭാഗം രമത്തിൽ ആർ.അശ്വിൻ (20), സുഹൃത്ത് മലപ്പുറം പാലപ്പെട്ടി വെളിയംകോട് മൂസാന്റകത്തു എം.എച്ച്.ആഷിഫ് (28), സൗത്ത് ആൻഡമാൻ സ്വദേശി മധുസൂദനൻ നായർ (41) എന്നിവരെ അറസ്റ്റ് ചെയ്തു. അശ്വിന്റെ ബാഗിൽനിന്നു രണ്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
∙ ഇന്നലത്തെ സംഭവം ഇങ്ങനെ: ഐലൻഡ് എക്സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് അൺ റിസർവ്ഡ് ടിക്കറ്റെടുത്തു സ്‌ലീപ്പർ കോച്ചിൽ യാത്ര ചെയ്തിരുന്ന ആഷിഫിനെ ടിടിഇ മനോജ്കുമാർ കണ്ടെത്തി ജനറൽ കംപാർട്ട്മെന്റിലേക്കു മാറ്റി. ട്രെയിൻ വടക്കാഞ്ചേരി എത്താറായപ്പോൾ ടിക്കറ്റില്ലാതെ സ്‌ലീപ്പർ കംപാർട്ട്മെന്റിലെ ബെർത്തിൽ കിടന്നുറങ്ങിയിരുന്ന അശ്വിനെയും മനോജ് കണ്ടെത്തി. പിഴയടയ്ക്കാൻ നിർദേശിച്ചപ്പോൾ അസഭ്യം പറഞ്ഞ് മനോജിനെ തള്ളിമാറ്റി മറ്റൊരു കോച്ചിൽ കയറി രക്ഷപ്പെട്ടു. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ആർപിഎഫ് സേനാംഗങ്ങൾ എത്തി അശ്വിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ ടിടിഇമാർ ആഷിഫിനോടു സംസാരിച്ചപ്പോൾ അശ്വിൻ സുഹൃത്താണെന്ന വിവരം വെളിപ്പെടുത്തുകയും അശ്വിന്റെ ബാഗ് കൈമാറുകയും ചെയ്തു. ആഷിഫിന്റെ ഫോണിൽനിന്ന് അശ്വിനെ വിളിച്ചപ്പോൾ എസി കോച്ചിന്റെ ശുചിമുറിയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നു വ്യക്തമായി. ബാഗ് പരിശോധനയിൽ കഞ്ചാവു കണ്ടെത്തിയതോടെ, ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ ടിടിഇമാർ ഇവരെ റെയിൽവേ പൊലീസിനു കൈമാറി. 2 പേരെയും പിന്നീടു ജാമ്യത്തിൽ വിട്ടു.
∙ ബുധനാഴ്ചത്തെ സംഭവം: മംഗളൂരു– ചെന്നൈ സെൻട്രൽ മെയിലിൽ ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയോട് ടിക്കറ്റ് കാണിക്കാൻ ആർദ്ര ആവശ്യപ്പെട്ടപ്പോഴായിരുന്നു മധുസൂദനൻ നായരുടെ കയ്യേറ്റം. ഇയാളെ റിമാൻഡ് ചെയ്തു. ടിടിഇമാരെ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ റെയിൽവേ ജീവനക്കാർ ആശങ്കയിലാണ്.
മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യവേ റിസർവേഷൻ കോച്ചിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനു യാത്രക്കാരൻ ടിടിഇയുടെ മൂക്കിലിടിച്ചു പരുക്കേൽപിച്ചതു 3 ദിവസം മുൻപാണ്. ഏപ്രിലിലാണ് ടിക്കറ്റ് ചോദിച്ചതിന് ടിടിഇ മഞ്ഞുമ്മൽ മൈത്രി നഗറിൽ കെ.വിനോദിനെ ഒഡീഷക്കാരനായ യാത്രക്കാരൻ തള്ളിയിട്ടുകൊന്നത്.