ലോക്സഭാ തിരഞ്ഞെടുപ്പിൽ 121 സ്ഥാനാർഥികൾ നിരക്ഷരർ; 647 എട്ടാം ക്ലാസുകാർ, 359 അഞ്ചാം ക്ലാസുകാർ
ന്യൂഡൽഹി∙ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ സ്ഥാനാർഥികളിൽ 121 പേരും നിരക്ഷരർ. 359 പേർ അഞ്ചാം ക്ലാസുവരെ പഠിച്ചവരാണെന്നും, 647 പേർ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരാണെന്നും തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പങ്കുവച്ച റിപ്പോർട്ടുകളുടെ വിശകലനത്തിൽ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ സ്ഥാനാർഥികളിൽ 121 പേരും നിരക്ഷരർ. 359 പേർ അഞ്ചാം ക്ലാസുവരെ പഠിച്ചവരാണെന്നും, 647 പേർ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പങ്കുവച്ച റിപ്പോർട്ടുകളുടെ വിശകലനത്തിൽ പറയുന്നു. ആകെ സ്ഥാനാർഥികളിൽ ഏകദേശം 1303 പേർക്ക് പ്ലസ് ടു വിദ്യാഭ്യാസവും 1502 പേർക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. റിപ്പോർട്ട് പ്രകാരം 198 സ്ഥാനാർഥികൾക്ക് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8,360 സ്ഥാനാർഥികളിൽ 8,337 പേരുടെ വിദ്യാഭ്യാസ യോഗ്യതയാണ് എഡിആർ പരിശോധിച്ചത്.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ 639 പേരുടെയും വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലാണ്. 836 പേർക്ക് ഉന്നതവിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ 36 പേർ കുറച്ച് മാത്രം സാക്ഷരതയുള്ളവരും 26 പേർ നിരക്ഷരരുമാണ്. നാലുപേർ അവരുടെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തിയിട്ടില്ല. തമിഴ്നാട്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, ആൻഡമാൻ നിക്കോബാർ, മിസോറാം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 533 സ്ഥാനാർഥികളാണ് അഞ്ചാം തരത്തിനും പന്ത്രണ്ടാം തരത്തിനും ഇടയിൽ വിദ്യാഭ്യാസമുള്ളവർ. മൂന്നാംഘട്ടത്തിൽ മത്സരിച്ചവരിൽ 591 പേർ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരും 56 പേർ അൽപം മാത്രം സാക്ഷരതയുള്ളവരും, 19 പേർ നിരക്ഷരരുമാണ്. 639 സ്ഥാനാർഥികളുടെയും യോഗ്യത അഞ്ചാം ക്ലാസിനും 12 നും ഇടയിലാണ്. നാലാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലും അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള സ്ഥാനാർഥികളുടെ എണ്ണം യഥാക്രമം 644 , 293 എന്നിങ്ങനെയാണ്. രണ്ട് ഘട്ടത്തിലെയും നിരക്ഷരരുടെ എണ്ണം യഥാക്രമം 27, 5 എന്നാണ്. നാലാംഘട്ടത്തില സ്ഥാനാർഥികളിൽ 944 പേർക്കും അഞ്ചാം ഘട്ടത്തിൽ 349 പേർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ട്. മേയ് 20ന് നടന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ അഞ്ചുപേർ നിരക്ഷരരും 20 പേർ അൽപം മാത്രം സാക്ഷരതയുള്ളവരുമാണ്.
മേയ് 25നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുക 13 നിരക്ഷരരായ സ്ഥാനാർഥികളാണ്. 487 പേർക്ക് ഉന്നതവിദ്യാഭ്യാസവും 332 പേർക്ക് അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള വിദ്യാഭ്യാസവുമുണ്ട്. ഏഴാംഘട്ടത്തിൽ, 402 സ്ഥാനാർഥികൾക്ക് അഞ്ചിനും പന്ത്രണ്ടിനുമിടയിൽ വിദ്യാഭ്യാസയോഗ്യതയും 430 പേർക്ക് ഉന്നതവിദ്യാഭ്യാസവുമുണ്ട്. ഈ ഘട്ടത്തിൽ മത്സരിക്കാൻ 20 ഡിപ്ലോമ യോഗ്യതയുള്ളവരും 24 നിരക്ഷരരും ഉണ്ടാകും.