ന്യൂഡൽഹി∙ പ്രമുഖ നേതാക്കളുടെ മക്കൾ പോരാടിയ മണ്ഡലങ്ങളിൽ വിജയവും പരാജയവും. സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് മുതൽ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി വരെയുണ്ട് ആ പട്ടികയിൽ. പ്രമുഖ നേതാക്കളുടെ മക്കളുടെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ ഇങ്ങനെ: ∙ റെസ്‌ലിങ് ഫെഡറേഷന്റെ മുൻ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രമുഖ നേതാക്കളുടെ മക്കൾ പോരാടിയ മണ്ഡലങ്ങളിൽ വിജയവും പരാജയവും. സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് മുതൽ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി വരെയുണ്ട് ആ പട്ടികയിൽ. പ്രമുഖ നേതാക്കളുടെ മക്കളുടെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ ഇങ്ങനെ:

∙ റെസ്‌ലിങ് ഫെഡറേഷന്റെ മുൻ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ് ഉത്തർപ്രദേശിലെ കൈസെർഗഞ്ചിൽനിന്ന് അഞ്ചു ലക്ഷത്തിനുമേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ADVERTISEMENT

∙ ബിജെപി നേതാവ് അന്തരിച്ച സുഷമ സ്വരാജിന്റെ മകൾ ബാംസുരി ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് നാലു ലക്ഷം വോട്ടുകൾക്കുമേൽ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ കല്യാൺ മണ്ഡലത്തിൽനിന്ന് രണ്ടരലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന് വിജയിച്ചു. 

ADVERTISEMENT

∙ കർണാടകയിൽ സെക്സ്‌ടേപ്പ് വിവാദത്തിൽപ്പെട്ട ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.‍‍‍ഡി. ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ പരാജയപ്പെട്ടു. 

∙ പ്രമുഖ ഡോക്ടറും മുൻ രാജ്യസഭാംഗവുമായ ഡോ. സി.പി. ഠാക്കൂറിന്റെ മകൻ വിവേക് ഠാക്കൂർ ബിഹാറിലെ നവാഡ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി 4,10,608 വോട്ടുകൾക്ക് ജയിച്ചു. 

ADVERTISEMENT

∙ കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ 2,34,406 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. 

∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ‍ദൊഡ്ഡാമണി കർണാടകയിലെ ഗുലബർഗ മണ്ഡലത്തിൽനിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

∙ കോൺഗ്രസിന്റെ മുൻ എംപി അബു ഹാസെം ഖാൻ ചൗധരിയുടെ മകൻ ഇഷ ഖാൻ ചൗധരി ബംഗാളിലെ മാൽഡ ദക്ഷിൺ മണ്ഡലത്തിൽനിന്ന് 1,28,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 

∙ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ സൗമേന്ദു അധികാരി കാന്തി മണ്ഡലത്തിൽനിന്ന് 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കൾ രണ്ടുപേർക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയിൽ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോൾ മറ്റൊരു മകൾ രോഹിണി ആചാര്യ സരൺ സീറ്റിൽ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് 13,661 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

English Summary:

Political Dynasties: How Leaders' Relatives Fared in Loksabha Elections 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT