രാജ്യദ്രോഹ പരാമർശം: അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി
ന്യൂഡൽഹി ∙രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ്

ന്യൂഡൽഹി ∙രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതി.
പരാമർശത്തിനെതിരെ കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ ഇപ്പോൾ നടപടി. അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യുഎപിഎ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ വി.കെ.സക്‌സേന അനുമതി നൽകി.
ഈ കേസിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ഇവർ നേരത്തേ മരണപ്പെട്ടിരുന്നു. ഇതിൽ ഗീലാനി പ്രസ്തുത സമ്മേളനത്തിന്റെ അവതാരകനും പാർലമെന്റ് ആക്രമണക്കേസിലെ പ്രധാന പ്രതിയുമായിരുന്നു.
അരുന്ധതി റോയിയും ഗീലാനിയും കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും പ്രചരിപ്പിച്ചു, ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു തുടങ്ങിയവയാണ് സുശീൽ പണ്ഡിറ്റ് ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.