ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാർ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം
ചെന്നൈ∙ നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്ക് ജാമ്യം. അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാർ ബസന്ത് നഗറിലെ

ചെന്നൈ∙ നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്ക് ജാമ്യം. അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാർ ബസന്ത് നഗറിലെ പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവസ്ഥലത്തുനിന്ന് അപ്പോൾ തന്നെ മാധുരി ഓടി രക്ഷപ്പെട്ടു. ആളുകൾ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇവരും പിന്നീട് അവിടെ നിന്നു പോയി. ആളുകൾ സൂര്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
24കാരനായ സൂര്യ പെയിന്ററാണ്. എട്ടു മാസങ്ങൾക്ക് മുൻപാണ് ഇയാൾ വിവാഹിതനാകുന്നത്. അപകടത്തെ തുടർന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. സിസിടിവി പരിശോധിച്ചപ്പോഴാണ് കാർ ബിഎംആർ ഗ്രൂപ്പിന്റെതാണെന്ന് തിരിച്ചറിയുന്നത്. മാധുരിയെ അറസ്റ്റുചെയ്തെങ്കിലും ജാമ്യം നൽകുകയായിരുന്നു.