ട്രാവൽ ഡിറ്റക്ടീവ്, മൺസൂൺ വിഡിയോകളിലൂടെ ശ്രദ്ധേയ; വെള്ളച്ചാട്ടത്തിൽ നോവായി ആൻവി
മുംബൈ∙ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കാൻ 7 സുഹൃത്തുക്കളുമായാണ് ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26)

മുംബൈ∙ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കാൻ 7 സുഹൃത്തുക്കളുമായാണ് ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) എത്തിയത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിനരികിലെ കുഴിയിലേക്ക് വീണു. ചൊവാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ആറു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തിനൊടുവിലാണ് ആൻവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
∙ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ആൻവി. ഐടി–ടെക്നോളജി കൺസൾട്ടിങ് കമ്പനിയിലും ജോലി ചെയ്തിരുന്നു.
∙ യാത്രകളുടെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്.
∙ മൺസൂൺ വിഡിയോകളിലൂടെ ശ്രദ്ധേയയായി.
∙ ആൻവിക്ക് 2,56,000 ഫോളോവേഴ്സാണ് സമൂഹമാധ്യമത്തിലുള്ളത്.
∙ ‘ട്രാവൽ ഡിറ്റക്ടീവ്’ എന്നാണ് സമൂഹമാധ്യമത്തിൽ ആൻവി സ്വയം വിശേഷിപ്പിച്ചിരുന്നത്.