മേപ്പാടി∙ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ – ചൂരൽമല മേഖലയ്ക്ക് സമീപം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ ദൗത്യസംഘം നാല് സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം ചൂരൽമലയിലെ അപകടത്തെ തുടർന്ന് നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ – ചൂരൽമല മേഖലയ്ക്ക് സമീപം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം ചൂരൽമലയിലെ അപകടത്തെ തുടർന്ന് നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്. 

അട്ടമല നിവാസികൾക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാർഗം ചൂരൽമലയാണ്. ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഒന്നര ദിവസമായി അട്ടമലക്കാർ ഇവിടെ കുടുങ്ങിയത്. നിലവിൽ അട്ടമലയിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്ക് പറ്റിയവരുണ്ടെങ്കിൽ ഇവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ട്. 

തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.
ചൂരൽമലയിൽ കുടുങ്ങിയ ബസ് വൈകിട്ട് ബെയ്‍ലി പാലത്തിലൂടെ മടങ്ങുന്നു
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടക്കുന്നതിനിടെ ആരെയെങ്കിലും കണ്ടെത്തിയാൽ കൊണ്ടുപോകുന്നതിനായി സ്ട്രെച്ചറുമായി കാത്തു നിൽക്കുന്ന എൻഡിആർഎഫ് സേനാംഗം. ചിത്രം: മനോരമ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. രണ്ടു മരങ്ങളാണ് വീട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുന്നത്. ചിത്രം: മനോരമ
ADVERTISEMENT

രക്ഷപ്പെടുത്തി എത്തിക്കുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. അട്ടമലയിൽ പ്രധാനമായും ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് നിഗമനം. തോട്ടം ജോലികൾക്കായി എത്തിയ ഇവർ പ്രദേശത്തെ പാടികളിലാണ് കഴി‍ഞ്ഞിരുന്നത്. ഉരുൾപ്പൊട്ടലിൽ അട്ടമലയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.

English Summary:

Temporary Bridge Erected to Evacuate Landslide-Troubled Attamala