ഉപമുഖ്യമന്ത്രിയായി ഉദയനിധിയെ വാഴിക്കുമോ? അഭ്യൂഹങ്ങൾ ശക്തം; വലിയ സൂചന നൽകി രാജ കണ്ണപ്പൻ
ചെന്നൈ∙ തമിഴ്നാട് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിച്ച് മന്ത്രിസഭാംഗം. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ബി.രാജ കണ്ണപ്പനാണ് രാമനാഥപുരത്ത് വച്ച് നടന്ന ചടങ്ങിൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചത്. അബദ്ധം മനസ്സിലായതോടെ പറഞ്ഞത് തിരുത്തിയ രാജ കണ്ണപ്പൻ, ഓഗസ്റ്റ് 19ന് ശേഷം മാത്രമേ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിക്കാൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു.

ചെന്നൈ∙ തമിഴ്നാട് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിച്ച് മന്ത്രിസഭാംഗം. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ബി.രാജ കണ്ണപ്പനാണ് രാമനാഥപുരത്ത് വച്ച് നടന്ന ചടങ്ങിൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചത്. അബദ്ധം മനസ്സിലായതോടെ പറഞ്ഞത് തിരുത്തിയ രാജ കണ്ണപ്പൻ, ഓഗസ്റ്റ് 19ന് ശേഷം മാത്രമേ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിക്കാൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു. ഇതോടെ ഡിഎംകെയിലും ഭരണതലത്തിലും കരുണാനിധിയുടെ കുടുംബത്തിന് പിൻതുടർച്ച ഉണ്ടാകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി.
ഓഗ്സ്റ്റ് 22ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദേശ സന്ദർശനത്തിനായി പോകുകയാണ്. മൂന്നാഴ്ചത്തേയ്ക്കാണ് സ്റ്റാലിന്റെ യുഎസ് സന്ദർശനം. ഇതിന് മുൻപ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തരത്തിൽ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരു മന്ത്രിസഭാംഗം തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി വന്നതോടെ തമിഴകത്ത് വീണ്ടും ചൂടേറിയ ചർച്ചകൾ നടക്കുകയാണ്.
മുത്തുവേൽ കരുണാനിധിക്ക് ശേഷം മകൻ എം.കെ സ്റ്റാലിനെ എങ്ങനെയാണോ പാർട്ടിയുടെ തലപ്പത്തും ഭരണതലത്തിലും എത്തിച്ചത്, അതേ മാതൃകയിൽ തന്നെ ഉദയനിധിയെ പിന്മുറക്കാരനാക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ നടക്കുന്നുവെന്നാണ് സൂചന. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഏക സീറ്റും ഡിഎംകെയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി തൂത്തുവാരിയിരുന്നു. പ്രചാരണത്തിന് നേതൃത്വം കൊടുത്ത് ഉദയനിധി സ്റ്റാലിനും മുൻപന്തിയിലുണ്ടായിരുന്നു. ഇതോടെയാണ് മിന്നുന്ന വിജയം കാഴ്ചവച്ച ഉദയനിധിക്ക് ഉപമുഖ്യമന്ത്രി പദം കൊടുക്കുമെന്ന അഭ്യൂഹം ശക്തമായത്.
പക്ഷേ, പിന്നാലെ നടന്ന കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ 65 പേർ മരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തിലേക്കുള്ള ഉദയനിധിയുടെ നീക്കത്തിന് ചെറിയ രീതിയിലെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ദുരന്തമുഖത്ത് ഉദയനിധി നേരിട്ടെത്തിയതും ധനസഹായ വിതരത്തിൽ മുൻപന്തിയിലുണ്ടായതും പ്രതിച്ഛായ വർധിപ്പിച്ച ഘട്ടത്തിലാണ്, വീണ്ടും ഉപമുഖ്യമന്ത്രി പദത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.
ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായുള്ള മുറവിളികൾ പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു വർഷം ശേഷിക്കെ ഉദയനിധിക്ക് ഭരണതലത്തിൽ കൂടുതൽ ചുമതലകൾ നൽകുമെന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.