തിരുവനന്തപുരം∙ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) തിരുവനന്തപുരത്ത് മൂന്നു പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിനിക്ക് രോഗം

തിരുവനന്തപുരം∙ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) തിരുവനന്തപുരത്ത് മൂന്നു പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിനിക്ക് രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) തിരുവനന്തപുരത്ത് മൂന്നു പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിനിക്ക് രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) തിരുവനന്തപുരത്ത് മൂന്നു പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്ക് രോഗം കണ്ടെത്തിയതിനു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തു കൂടി രോഗബാധ ഉണ്ടായത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്നാണ് നാവായിക്കുളം സ്വദേശിനി ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7 ആയി. ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഡോക്ടർമാരെ അറിയിച്ചുതന്നെ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അത്തരം ജലാശയങ്ങളിലെ ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടണം. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ത്തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.  ഈ രോഗത്തിൽനിന്നു മുക്തി നേടിയത് ലോകത്ത്   ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ടു പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മലിനമായതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടായേക്കാം. മൂക്കിലോ തലയിലോ ശസ്ത്രക്രിയയ്ക്കു വിധേയരായവരും തലയില്‍ ക്ഷതമേറ്റവരും പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതോ കുളിക്കുന്നതോ ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മുങ്ങിക്കുളിക്കുമ്പോൾ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

ADVERTISEMENT

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസ്സുകളുമായി സമ്പർക്കമുള്ള ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബണ്ടാകും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്.

വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. 

ADVERTISEMENT

തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്നുള്‍പ്പെടെയാണ് രോഗികള്‍ക്ക് നല്‍കുന്നത്. രോഗം ബാധിച്ച് നെയ്യാറ്റിന്‍കര കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ (27) കഴിഞ്ഞ മാസം 23നാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവില്‍കുളത്തില്‍ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂര്‍ക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി.

പൊതുകുളം ഉപയോഗിക്കാത്ത പേരൂര്‍ക്കട സ്വദേശിക്കു രോഗമുണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം, ആരോഗ്യവകുപ്പ് അധികൃതര്‍ കാവിന്‍കുളത്തിലെ കലങ്ങിയ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് നല്‍കിയെങ്കിലും ഫലം ലഭിച്ചിട്ടില്ല. മുന്‍പ് കുളത്തില്‍ നിന്നു ശേഖരിച്ചത് തെളിഞ്ഞ വെള്ളമായതിനാല്‍ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ലോകത്ത് ഇതുവരെ 200 പേര്‍ക്കു മാത്രമാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ടുള്ളതെന്നിരിക്കെ, ജില്ലയില്‍ മൂന്നിടത്തായി ഇത്രയും പേര്‍ക്ക് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ട്.

English Summary:

Source Unknown, Amoebic meningo encephalitis in Three Locations: Those who bathed in water bodies should seek treatment if they experience symptoms