സിനിമ മേഖലയിലെ പരാതികൾ: പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകൾ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക സംഘത്തിന് കൈമാറാൻ യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകൾ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക സംഘത്തിന് കൈമാറാൻ യോഗത്തിൽ തീരുമാനമായി.
പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫിസർമാരെ ഉൾപ്പെടുത്തി. സംസ്ഥാന പോലീസ് മേധാവി ഡോ. എസ്.ദർവേഷ് സാഹിബ് യോഗത്തിൽ അധ്യക്ഷനായി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസർമാരെ കൂടാതെ മുതിർന്ന ഐപിഎസ് ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു.
ഐജി ജി.സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ വനിതാ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പരാതികൾ അന്വേഷിക്കുന്നത്. സിനിമാ മേഖലയിലെ വനിതകൾ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. എസ്.അജീത ബീഗം, മെറിൻ ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ, വി.അജിത്, എസ്.മധുസൂദനൻ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുള്ളത്.