‘പ്രധാനമന്ത്രിക്ക് വലുത് പാലം തകരുന്നതും യുക്രെയ്ൻ പ്രശ്നവും; മണിപ്പുര്‍ ജനതയോട് മോദി മാപ്പ് പറയണം’
ഓൺലൈൻ ഡെസ്ക്
Published: August 30 , 2024 03:08 PM IST
Updated: August 30, 2024 03:16 PM IST
2 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
തിരുവനന്തപുരം∙ കുക്കി–മെയ്തയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി ജനങ്ങളോട് മാപ്പു പറയണമെന്ന് ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജം. മനോരമ ന്യൂസ് കോൺക്ലേവിൽ മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജെഎൻയു പ്രഫസർ കൂടിയായ
Sign in to continue reading
തിരുവനന്തപുരം∙ കുക്കി–മെയ്തയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി ജനങ്ങളോട് മാപ്പു പറയണമെന്ന് ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജം. മനോരമ ന്യൂസ് കോൺക്ലേവിൽ മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജെഎൻയു പ്രഫസർ കൂടിയായ
തിരുവനന്തപുരം∙ കുക്കി–മെയ്തയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി ജനങ്ങളോട് മാപ്പു പറയണമെന്ന് ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജം. മനോരമ ന്യൂസ് കോൺക്ലേവിൽ മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജെഎൻയു പ്രഫസർ കൂടിയായ
തിരുവനന്തപുരം∙ കുക്കി–മെയ്തയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി ജനങ്ങളോട് മാപ്പു പറയണമെന്ന് ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജം. മനോരമ ന്യൂസ് കോൺക്ലേവിൽ മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജെഎൻയു പ്രഫസർ കൂടിയായ ഡോ.ബിമൽ അകോയ്ജം.
എന്റെ ജനതയെ ഇനിയും ഗിനിപ്പന്നികളെ പോലെ കഴിയാൻ അനുവദിക്കില്ലെന്ന് നരേന്ദ്രമോദി മണിപ്പുർ സന്ദര്‍ശിച്ച് ജനങ്ങളോട് പറയണമെന്ന് ബിമൽ അകോയ്ജം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആരുടെയും ആവശ്യങ്ങൾ മണിപ്പുരിൽ അംഗീകരിച്ചു കൊടുക്കരുത്. അറുപതിനായിരം പോരാണ് മണിപ്പുരിൽ പ്രതിസന്ധി നേരിടുന്നത്. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം. ബംഗാളിലോ യുപിയിലോ ആണ് മണിപ്പുരിലേതുപോലെ സംഘർഷം ഉണ്ടായതെങ്കിൽ പ്രശ്നം നീണ്ടുപോകാൻ കേന്ദ്രം അനുവദിക്കുമായിരുന്നോ എന്നും കോൺഗ്രസ് എംപിയായ ബിമൽ അകോയ്ജം ചോദിച്ചു. ഇന്നർ മണിപ്പുർ ലോക്സഭാ സീറ്റിൽ 1,09,801 വോട്ടുകൾക്കാണ് ബിമൽ വിജയിച്ചത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രിയെയാണ് പരാജയപ്പെടുത്തിയത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് ബിമൽ പറഞ്ഞു. ‘‘32 സീറ്റുകളാണ് മണിപ്പുരിൽ ഉള്ളത്. 3 സീറ്റിലാണ് കോൺഗ്രസിന് വിജയിക്കാനായത്. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് തൂത്തെറിയും’’–ബിമൽ അകോയ്ജം പറഞ്ഞു. രാഹുൽഗാന്ധിയുടെ മണിപ്പുർ സന്ദർശനം ജനങ്ങൾക്ക് ഏറെ ആശ്വാസമായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാലം തകരുന്നതും യുക്രെയ്ൻ പ്രശ്നവുമെല്ലാം വലുതാണ്. എന്നാൽ മണിപ്പുരിലെ പ്രശ്നങ്ങൾ വിഷയമേയല്ല. ഈ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. മെയ്തയ്–കുക്കി വിഭാഗങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുക്കി വിഭാഗങ്ങളിൽ കുറച്ചുപേർ ബംഗ്ലദേശിലും മ്യാൻമറിലുമാണുള്ളത്. അതാണ് വേറെ സംസ്ഥാനം വേണമെന്ന് അവർ ആവശ്യപ്പെടാൻ കാരണം. കേരളം പോലെ, സ്വാതന്ത്ര്യത്തിനു മുൻപ് രാജഭരണം ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു മണിപ്പുർ. രാജഭരണകാലത്തുതന്നെ സ്വന്തമായി ഭരണഘടനയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് കൂട്ടിയോജിപ്പിച്ചപ്പോൾ ഈ ഭരണഘടന എടുത്തു കളഞ്ഞു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അന്നുണ്ടായ അതൃപ്തി സംഘർഷത്തിലേക്ക് നയിച്ചു. സായുധ ഗ്രൂപ്പുകളെ കേന്ദ്ര സർക്കാർ പണം കൊടുത്തു സഹായിച്ചു. മണിപ്പുർ കലാപത്തിന്റെ തുടക്കം അവിടെയായിരുന്നു.
ADVERTISEMENT
കുക്കി– മെയ്തയ് വിഭാഗങ്ങൾ തമ്മിലുള്ള വിഭജനം മനഃപൂർവം ഉണ്ടാക്കിയതാണ്. താൻ മെയ്തയ് വിഭാഗക്കാരനാണ്. തന്റെ മണിപ്പുരി ഭാഷ കുക്കിചിൻ ഭാഷാ വിഭാഗത്തിൽപ്പെട്ടതാണ്. ഇരുവിഭാഗങ്ങളുടെയും ഭാഷ തന്നെ ഒന്നാണ്. കേരളത്തിലും യുപിയും അസമിലുമെല്ലാം കുന്നുകളുണ്ട്. പക്ഷേ, കുന്നും സമതലവും തമ്മിൽ വേർതിരിവില്ല. പക്ഷേ മണിപ്പുരിൽ മാത്രം കുന്നിനെയും സമതലത്തെയും വേർതിരിച്ചാണ് കാണുന്നത്. മെയ്തയ് വിഭാഗമാണ് മണിപ്പുരിലെ താഴ്‌വാരത്തില്‍ താമസിക്കുന്നത്. ബാക്കി 92% സ്ഥലത്തിലും മറ്റ് വിഭാഗക്കാർ താമസിക്കുന്നു. ബ്രിട്ടിഷുകാർ തുടങ്ങിവച്ച വേർതിരിവാണിത്. അവർ രണ്ടു തരത്തിലുള്ള പൗരൻമാരെ ഉണ്ടാക്കി. അവരെ രണ്ടാക്കി നിർത്തി. ബന്ധങ്ങളും രണ്ടാക്കി. അത് ഇന്നും തുടരുന്നു.
സംഘർഷത്തിലേക്ക് നയിക്കുന്ന ചില കാരണങ്ങളെക്കുറിച്ചും ബിമൽ അകോയ്ജം പറഞ്ഞു. മണിപ്പുർ അതിർത്തിയിലുള്ള കാടുകളിൽ കറപ്പ് കൃഷി നടക്കുന്നുണ്ട്. 60,000 കോടിരൂപയാണ് ഓപ്പിയം കൃഷിയിൽനിന്ന് രൂപപ്പെടുന്ന സമ്പദ്‌വ്യവസ്ഥ. അത് മണിപ്പുരിന്റെ ബജറ്റിനെക്കാൾ കൂടുതലാണ്. 1000 കോടിയോളം രൂപയാണ് കൃഷി നടത്തുന്ന ചില ഗ്രൂപ്പുകൾക്കുള്ള നേട്ടം. കേരളവും മണിപ്പൂരും തമ്മിൽ ഉറ്റബന്ധമാണുള്ളതെന്ന് ബിമൽ പറഞ്ഞു. ലിറ്റിൽ പാരഡൈസ് എന്നാണ് മണിപ്പുർ അറിയപ്പെടുന്നത്. കേരളം അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നും. പേരില്‍നിന്നുതന്നെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആത്മബന്ധം വ്യക്തമാണെന്നും ബിമൽ അകോയ്ജം പറഞ്ഞു.