തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ കേരളം മാറിയിട്ടില്ല എന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞപ്പോൾ അതിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മന്ത്രി പി. രാജീവിന്റെ മറുപടി. മാറ്റം അംഗീകരിക്കാൻ ഇരു മുന്നണികളും തയാറായില്ലെങ്കിൽ അതിന്റെ ഗുണം ബിജെപിക്കു തന്നെ കിട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ചക്ക വീണ് മുയൽ ചാകുന്ന’ പ്രയോഗത്തിന്റെ പേരിൽ വരെ പരസ്പരം പോരാടിയാണ് മനോരമ ന്യൂസ് കോൺക്ലേവിലെ ‘കേരളം മാറിയോ, മാറിയതറിഞ്ഞോ?’ എന്ന സെഷൻ അവസാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ രാഷ്ട്രീയപരമായി മാത്രമല്ല, സാമ്പത്തിക നിലയിലും വ്യാവസായിക– വിദ്യാഭ്യാസപരമായുമെല്ലാം മാറ്റം വന്നോ എന്ന് ചർച്ച നടന്നപ്പോൾ, പരസ്പരം കൊണ്ടും കൊടുത്തുമായിരുന്നു നേതാക്കളുടെ മുന്നേറ്റം. കേരളത്തിലെ മാറ്റത്തെപ്പറ്റി മൂന്നു മുന്നണിയിലെയും നേതാക്കൾക്ക് എന്താണ് പറയാനുള്ളത്? എന്തായിരുന്നു അവരുടെ വാദങ്ങളും മറുവാദങ്ങളും?

ADVERTISEMENT

‘കള്ളവോട്ടുകാർ വരെ സിപിഎമ്മിനെ കൈവിട്ടു’

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കേരളം മാറിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു കെ.സി. വേണുഗോപാൽ എംപി. തികച്ചും താൽക്കാലികമായ പ്രതിഭാസമാണിത്. ഓരോ തിരഞ്ഞെടുപ്പിനും ഒരു പ്രത്യേകതയുണ്ട്. അതുപക്ഷേ എന്നും നിലനിൽക്കും എന്ന് പറയാനാവില്ല. ബിജെപിക്ക് തൃശൂർ സീറ്റ് കിട്ടിയത് നിസ്സാരമായി കാണുന്നില്ല. അതിന് രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. പക്ഷേ രാഷ്ട്രീയപരമായി കേരളം മാറിയിട്ടില്ലെന്നതാണ് യാഥാർഥ്യം.

സർക്കാർ വിരുദ്ധ മനോഭാവം കമ്യൂണിസ്റ്റ് അനുഭാവികളിൽ വരെ ഉണ്ടായിട്ടുണ്ട്. അതാണ് ബിജെപിക്കു ഗുണം ചെയ്തത്. തൃശൂരിലേത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ വിജയമാണ്. ആ വിജയത്തിൽ സുരേഷ് ഗോപിയുടെ വ്യക്തിത്വം ഏറെ പങ്കുവഹിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ വിജയമാണെന്ന് ബിജെപി വിശ്വസിക്കുന്നുണ്ടാകാം. അത് ശരിയല്ല.

കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് 35 സീറ്റ് പോലും കോൺഗ്രസ് നേടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ പറഞ്ഞത്. അത് മാറിയില്ലേ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം വോട്ടു ചെയ്തിരുന്ന ചില ‘കോട്ടകൾ’ പോലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മാറിച്ചിന്തിച്ചു. കള്ളവോട്ട് ചെയ്യാൻ ഏൽപിച്ചിരുന്നവർ പോലും സിപിഎമ്മിനെ വിട്ട് കൈപ്പത്തിക്ക് വോട്ടു ചെയ്തുവെന്നാണ് എനിക്ക് മനസ്സിലായത്. പല പഞ്ചായത്തുകളിൽ വരെ അതു സംഭവിച്ചു.

രണ്ടാമതും ഇടതു സർക്കാരിനെ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായോ എന്ന് ജനം ചിന്തിക്കുന്ന അവസ്ഥയിലാണിന്ന് കാര്യങ്ങൾ. അത്തരമൊരു അവസ്ഥ സൃഷ്ടിച്ചത് ഇടതു സർക്കാർ തന്നെയാണ്. എല്ലായിപ്പോഴും ചക്ക വീണ് മുയൽ ചാകണമെന്നില്ല. അടുത്ത തിരഞ്ഞെടുപ്പിലും ജനം ചക്കയ്ക്കു താഴെ വന്ന് നിൽക്കില്ല. അപ്പോഴേക്കും മാറ്റം വരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽ സ്ത്രീപ്രാതിനിധ്യം കൂടിയ തോതിൽ ഉണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

ADVERTISEMENT

‘തൃശൂരിൽ ആ മാറ്റം വന്നു തുടങ്ങി’

കേരളത്തിൽ രാഷ്ട്രീയമാറ്റം വന്നിട്ടില്ലെന്ന കെസിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നുവെന്നു പറഞ്ഞാണ് മന്ത്രി പി. രാജീവ് സംസാരിച്ചു തുടങ്ങിയത്. കേരളത്തിൽ രാഷ്ട്രീയമാറ്റം വന്നിട്ടില്ല. ബിജെപി നേരത്തേയും കേരളത്തിൽ ജയിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയെ ജയിപ്പിച്ച ജനം, പിന്നീട് അവര്‍ക്കു നേരിടേണ്ടി വരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിലപാട് മാറ്റുകയാണ് പതിവ്. തൃശൂരിൽ ഇപ്പോൾത്തന്നെ പലരും നിലപാട് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ചിലർ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നുണ്ട്. പക്ഷേ അതിനു കാരണമായി നേരത്തേ ഉണ്ടായിരുന്ന, മോദി ഫാക്ടർ പോലുള്ള കാര്യങ്ങൾ മങ്ങുകയാണ്.

കുറവുകൾ എന്തെല്ലാമാണെന്ന് സിപിഎം പരിശോധിച്ചിരുന്നു. സർക്കാർ നൽകേണ്ടതെല്ലാം കേരളത്തിൽ നൽകുകയും ചെയ്തു. ഇനി തിരുത്തേണ്ടതുണ്ടെങ്കിൽ സർക്കാർ തിരുത്തണം. തിരുത്തുമെന്നും രാജീവ് വ്യക്തമാക്കി. കേരളത്തിന്റെ ആഭ്യന്തര വരുമാനം 48% വർധിച്ചു. പക്ഷേ കേന്ദ്രം സഹായിക്കുന്നില്ല. സാമ്പത്തിക പ്രശ്നം കേരളത്തിലുണ്ട്. അതു തിരുത്താന്‍ ശ്രമം നടത്തുന്നുണ്ട്. 3 വർഷത്തിനിടെ 40,000 കോടിയാണ് വ്യവസായ മേഖലയിൽ എത്തിയത്. 20 കൊല്ലത്തിനുള്ളിൽ കേരളത്തിലെ ഏതെങ്കിലും ഒരു ഫാക്ടറി തൊഴിലാളികൾ അടിച്ചു തകർത്തിട്ടുണ്ടോ എന്നും രാജീവ് ചോദിച്ചു. തിരഞ്ഞെടുപ്പിൽ സ്ത്രീപ്രാതിനിധ്യം നല്‍കിയില്ലെങ്കിലും അവർ വന്ന് ആ പ്രാതിനിധ്യം എടുക്കുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പൂട്ടിയ അക്കൗണ്ടുകളെല്ലാം വീണ്ടും തുറക്കും’

ചർച്ചയ്ക്കിടെ തനിക്കു സംസാരിക്കാൻ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് വി. മുരളീധരൻ പറഞ്ഞപ്പോൾ പി. രാജീവിന്റെ കമന്റ് ഇങ്ങനെ. ‘ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത കാലത്തും മാധ്യമങ്ങൾ ആ പാർട്ടിക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്ന കാര്യം ഓർക്കണം’ എന്നായിരുന്നു അത്. തൊട്ടുപിന്നാലെയെത്തി മുരളീധരന്റെ മറുപടി: ‘ഉത്തർപ്രദേശിൽ ഒട്ടും പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും അവിടെ ആരു ജയിക്കും എന്ന ചർച്ച നടക്കുമ്പോൾ സിപിഎം പ്രതിനിധി വരാറുണ്ടല്ലോ’.

ഭൂരിപക്ഷ സമുദായങ്ങൾ ഉൾപ്പെടെ കേരളത്തിൽ മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അത് സിപിഎമ്മും കോൺഗ്രസും മനസ്സിലാക്കണം. മനസ്സിലാക്കിയില്ലെങ്കിൽ അത് ബിജെപിക്കു തന്നെയാണ് ഗുണം ചെയ്യുക. ഏതെങ്കിലും സമുദായത്തിനു വേണ്ടിയല്ല ബിജെപി പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് ആത്മാർഥതയുള്ള സമീപനമാണ് ബിജെപിയുടേത്. കേരളത്തിനു വേണ്ടതെല്ലാം ദേശീയ കാഴ്ചപ്പാടോടെയാണ് നടപ്പാക്കുന്നത്. പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റി ഉൾപ്പെടെ പല ദേശീയ തീരുമാനങ്ങളും കേരളത്തെ മനസ്സിൽ കണ്ടാണ് നടപ്പാക്കിയത്.

ADVERTISEMENT

പ‍ഞ്ചായത്തുകളിൽ മാത്രം ജയിക്കുന്ന പാർട്ടിയായിരുന്നു നേരത്തേ ബിജെപി. പിന്നീട് മുനിസിപ്പാലിറ്റികളില്‍ ഭരണത്തിലെത്തി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി 2 തവണയും പ്രധാന പ്രതിപക്ഷമായി. നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു. ലോക്സഭയിലേക്ക് ജയിക്കല്ലേ എന്ന് ഇരു മുന്നണികളും ആഗ്രഹിച്ചിട്ടും ബിജെപി ജയിച്ചു. പല നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി. നേരത്തേ നിയമസഭയിൽ ജയിച്ച് പിന്നീട് പൂട്ടേണ്ടി വന്ന അക്കൗണ്ടുകളെല്ലാം ബിജെപി കേരളത്തിൽ വീണ്ടും തുറക്കും. സംസ്ഥാനത്ത് ജയിക്കുന്ന മണ്ഡലങ്ങളുടെ എണ്ണവും ബിജെപി കൂട്ടും.

കേരളത്തിലേത് പരസ്പര സഹകരണ പ്രതിപക്ഷമാണെന്നും മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ പോലും കാര്യമായ പ്രതിരോധം തീർക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചില്ല എന്ന മുരളീധരന്റെ വാക്കുകൾക്ക് ‘ഭരണപക്ഷത്തെ മുൾമുനയി‌ൽ നിർത്തുന്നയാളാണ് പ്രതിപക്ഷ നേതാവ്’ എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ മറുപടി.

മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ മന്ത്രി പി.രാജീവുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ സ്പീക്കർ എ.എൻ. ഷംസീർ സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ചീഫ് സെക്രട്ടറി വി. വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
മനോരമ ന്യൂസ് കോൺക്ലേവിൽ നിന്ന്
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനുമായി സംസാരിക്കുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവർ മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ദിവ്യ പ്രഭയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ അസീസ് നെടുമങ്ങാടിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ ഹൃദു ഹരൂണിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർ മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യു എന്നിവർക്കൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദമിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി കനി കുസൃതിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും സംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.

കേരളത്തിൽ പല ചെറുകിട വ്യവസായങ്ങളും തുടങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും മുരളീധരൻ പറഞ്ഞു. അതോടൊപ്പം, കേരളത്തിൽ ലഹരിമരുന്ന് ഉപയോഗവും കൂടുകയാണ്. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ സ്ത്രീസുരക്ഷയാണ് ഇപ്പോൾ ചർച്ച. തൊഴിലിടത്തിലെ സുരക്ഷയെപ്പറ്റി ഉൾപ്പെടെ ചർച്ച വേണം. അതോടൊപ്പം കേരളത്തിലെ ക്യാംപസുകളിലെ ഉൾപ്പെടെ ലഹരിമരുന്ന് പ്രശ്നവും പരിശോധിക്കണം. പല മാതാപിതാക്കളും മക്കളെ കേരളത്തിൽ പഠിപ്പിക്കാത്തതിനു കാരണവും ലഹരിമരുന്നാണെന്ന് മുരളീധരൻ ആരോപിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT