തിരുവനന്തപുരം ∙‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിൽ ഇപ്പോഴുണ്ടായ മാറ്റം കുറേക്കൂടി നേരത്തേ സംഭവിക്കേണ്ടതായിരുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. മലയാള സിനിമയിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ചൂഷണം നടക്കുന്ന മേഖലയായി മലയാള സിനിമയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് സംവിധായകൻ ചിദംബരം. ഇങ്ങനെയൊക്കെയാണെങ്കിലും, മലയാള സിനിമയിലെ എല്ലാ മേഖലയിലും ക്രിയാത്മകമായ മാറ്റം വന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് മൂവരും ഒരുമിച്ചു പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിൽ ഇപ്പോഴുണ്ടായ മാറ്റം കുറേക്കൂടി നേരത്തേ സംഭവിക്കേണ്ടതായിരുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. മലയാള സിനിമയിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ചൂഷണം നടക്കുന്ന മേഖലയായി മലയാള സിനിമയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് സംവിധായകൻ ചിദംബരം. ഇങ്ങനെയൊക്കെയാണെങ്കിലും, മലയാള സിനിമയിലെ എല്ലാ മേഖലയിലും ക്രിയാത്മകമായ മാറ്റം വന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് മൂവരും ഒരുമിച്ചു പറയുന്നു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘മല്ലുമിനാറ്റി’ സെഷനിൽ സംസാരിക്കുകയായിരുന്നു മൂവരും.

‘ആ മാറ്റം കൊണ്ടുവന്നത് ഡബ്ല്യുസിസി’

‘‘മലയാള സിനിമയിൽ ഇപ്പോഴുണ്ടായ മാറ്റം കുറേക്കൂടി നേരത്തേ സംഭവിക്കേണ്ടതായിരുന്നു. അത് എങ്ങനെയാണു വൈകിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. എല്ലാം സംഭവിച്ചു കഴിഞ്ഞു, ഇനി നടപടി എന്താകുമെന്നാണ് നോക്കേണ്ടത്. അതിനു കാലതാമസം വരരുത്. അങ്ങനെ വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പലരുടെയും മൗനത്തിനു പോലും അർഥമുണ്ടെന്ന് വ്യക്തമാക്കുന്ന കാലമാണിത്. വലിയ വിപ്ലവമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തൊഴിലിടത്തിൽ കൊണ്ടുവന്നത്. ആ മാറ്റം കൊണ്ടുവന്നത് ഇവിടുത്തെ വനിതകളാണ്, ഡബ്ല്യുസിസിയാണ്’’ – ജിയോ ബേബി പറഞ്ഞു.

ADVERTISEMENT

മലയാള സിനിമയിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമായ കാര്യങ്ങളാണെന്ന് ഭ്രമയുഗം സിനിമയുടെ സംവിധായകൻ രാഹുല്‍ സദാശിവൻ. മാറ്റം നല്ലതാണ്. ശക്തമായ കമ്മിറ്റിയുണ്ട്. അതിനു പിന്നിൽ ഒരു ടീമുണ്ട‍്. അവരെല്ലാം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്– അദ്ദേഹം വ്യക്തമാക്കി. ചൂഷണം നടക്കുന്ന മേഖലയായി മലയാള സിനിമ മുന്നോട്ടു പോകരുതെന്നാണ് ചിദംബരം ചൂണ്ടിക്കാട്ടിയത്. ശക്തമായ നടപടി വേണം. നവോത്ഥാനം എളുപ്പമല്ല, മാറ്റങ്ങൾ എല്ലാവർക്കും ദഹിച്ചെന്നും വരില്ല. പക്ഷേ സിനിമയിലേക്ക് എല്ലാവർക്കും വരാൻ പറ്റണം, പണിയെടുക്കാനാകണം. മാറ്റം എളുപ്പമല്ല, കയ്പേറിയതാണ്. പക്ഷേ മാറ്റം വേണം – ചിദംബരം കൂട്ടിച്ചേർത്തു.

‘രാഷ്ട്രീയം മനഃപൂര്‍വം ‘ചേർക്കുന്നതല്ല’

അടുത്ത സിനിമ രാഷ്ട്രീയം പറയുന്നതാകണം എന്നു തീരുമാനിച്ച് ചെയ്യുന്നതല്ലെന്ന് ജിയോ ബേബി. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ നിമിഷയുടെ കഥാപാത്രവും സുരാജിന്റെ കഥാപാത്രവും സുരാജിന്റെ അച്ഛനുമെല്ലാം താൻ തന്നെയാണെന്നും സംവിധായകൻ പറയുന്നു. ‘‘എല്ലാ പ്രിവിലേജും ഉള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പക്ഷേ ഒരു ഘട്ടത്തിൽ അടുക്കളപ്പണി ഉൾപ്പെടെ ചെയ്യേണ്ടി വന്നു. ഒരു സിനിമ പോലും കാണാനാകാതെ ഭ്രാന്തുപിടിച്ച അവസ്ഥ. അപ്പോഴാണ് അടുക്കളയിലെ വനിതകളെപ്പറ്റി ആലോചിച്ചതും അവരെപ്പറ്റി സിനിമ ചെയ്യാൻ തീരുമാനിച്ചതും. അനിയത്തിയാണ് ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്, ഒപ്പം സഹധർമിണിയും. എന്റെ കൂട്ടുകാരികളോടു പറഞ്ഞപ്പോൾ അവർ അനുഭവങ്ങൾ വന്ന് ചൊരിയുകയായിരുന്നു. യഥാർഥ അനുഭവത്തിൽനിന്നാണ് ആ സിനിമ ഒരുക്കിയത്.

ADVERTISEMENT

ഞാൻ ഫെമിനിസം ജീവിതം കൊണ്ട് മനസ്സിലാക്കിയതാണ്, പുസ്തകം വായിച്ചു നേടിയതല്ല. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഇത്രയേറെ പേരെടുക്കുമെന്നു കരുതിയ സിനിമയല്ല. അതിനെപ്പറ്റി നിരൂപണങ്ങളും ഒട്ടേറെ വനിതകളുടെ എഴുത്തുകളും വന്നു. ഞാനെന്ന സിനിമാക്കാരൻ വലിച്ചുകീറപ്പെട്ട അവസ്ഥയുമുണ്ടായി. സിനിമ സൃഷ്ടിച്ച മാറ്റം വീട്ടിലുമുണ്ടായി. തുല്യത വല്ലാതെ അനുഭവിക്കാൻ സാധിച്ചു. ഏറ്റവും നിസ്സാര കാര്യത്തിൽ വരെ വീട്ടിൽ അഭിപ്രായം ചോദിക്കാൻ തുടങ്ങി. ഒരു പേസ്റ്റ് വാങ്ങുമ്പോൾ പോലും ഭാര്യയോടും അഭിപ്രായം ചോദിക്കും.

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ചെയ്യുമ്പോൾ സംവിധായക സഹായികളുടെ സംഘത്തിൽ വനിതകൾ ഇല്ലായിരുന്നു. എന്നാൽ കാതൽ ചെയ്യുമ്പോൾ ക്രിയേറ്റിവ് ടീമിൽ വനിതകളുടെ എണ്ണം കൂട്ടി. അത് ഞാൻ തീരുമാനിച്ചു ചെയ്തതാണ്. അത് ക്രിയേറ്റിവ് ആയി സിനിമയിൽ പ്രതിഫലിക്കുന്നുമുണ്ട്. ഭാര്യ ബീനയാണ് എന്റെ പടങ്ങളുടെയെല്ലാം ക്രിയേറ്റീവ് ഹെഡും.

ADVERTISEMENT

സിനിമയിലേക്ക് ജോലി ചെയ്യാൻ പോകുന്നുവെന്നു പറയുമ്പോൾ വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെ എന്തു കരുതും എന്നു വനിതകൾ ചിന്തിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാകണം. അതിന് സമൂഹം കുറേക്കൂടി വിശാലമായി ചിന്തിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് മാത്രം അതു സാധിക്കില്ല. ഇനിയുമേറെ മാറ്റം വരാനുണ്ടെന്നു ചുരുക്കം. കേരളത്തിനു പുറത്ത് പോകുമ്പോൾ പലരും പ്രേക്ഷകരെപ്പറ്റിയാണ് അസൂയപ്പെടുന്നത്. നിങ്ങൾ എന്തു ചെയ്താലും പ്രേക്ഷകർ കാണുന്നല്ലോ എന്നാണവർ പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ സിനിമയ്ക്കും മാറാതെ പറ്റില്ല. എല്ലാവരും ചേർന്നാണ് ആ മാറ്റം സാധ്യമാക്കേണ്ടത് – ജിയോ ബേബി പറഞ്ഞു.

‘സ്ത്രീകൾ ടൂർ പോയാൽ അങ്ങനെ ചെയ്യില്ല’

സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ 30% വനിത വേണം എന്ന രീതിയിലൊന്നും ചെയ്യാറില്ലെന്ന് ചിദംബരം. ‘‘കഥയ്ക്ക് ആവശ്യമെങ്കിൽ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഈ സിനിമയില്‍ ‘സൂപ്പർ നായിക’ വേണമെന്ന് ഉറപ്പിച്ച് എഴുതുന്നവരുമുണ്ട്. 11 സ്ത്രീകൾ ഒരുമിച്ച് ടൂർ അന്ന് പോകാറില്ല. അതുകൊണ്ടാണ് 11 ആണുങ്ങൾ ടൂർ പോയത് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ സിനിമയാക്കിയത്’’.

20 പെണ്ണുങ്ങൾ ഒരുമിച്ച് ടൂർ പോയാലും കള്ളുകുടിച്ച് കുഴിയിൽ ചാടില്ലെന്നായിരുന്നു ഇതിനെപ്പറ്റി അവതാരകയുടെ കമന്റ്. കൃത്യമായ മറുപടിയും ചിദംബരത്തിന്റെ ഭാഗത്തുനിന്നെത്തി. ‘‘വനിതകൾ അത്തരം മണ്ടത്തരം ചെയ്യില്ല. അവർ കള്ളു കുടിച്ച് കുഴിയിൽ ചാടില്ല. അതുകൊണ്ടാണ് വനിതകളുടെ കഥ പറയാതിരുന്നതും ആണുങ്ങളുടെ കഥ പറഞ്ഞതും. സിനിമ ഒരു വ്യാവസായിക ഉൽപന്നമാണ്. പണം ഇറക്കുമ്പോൾ അത് തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് ഗുണമേന്മയുള്ള സിനിമയെടുക്കണം. മുൻ സിനിമയേക്കാൾ മികച്ചതാകുകയും വേണം’’ – ചിദംബരം വ്യക്തമാക്കി.

മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ മന്ത്രി പി.രാജീവുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ സ്പീക്കർ എ.എൻ. ഷംസീർ സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ചീഫ് സെക്രട്ടറി വി. വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
മനോരമ ന്യൂസ് കോൺക്ലേവിൽ നിന്ന്
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനുമായി സംസാരിക്കുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവർ മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ദിവ്യ പ്രഭയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ അസീസ് നെടുമങ്ങാടിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ ഹൃദു ഹരൂണിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർ മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യു എന്നിവർക്കൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദമിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി കനി കുസൃതിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും സംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.

‘ആദ്യം ചിരിക്കും പിന്നെ പേടിപ്പിക്കും’

പ്രേക്ഷകരെ പേടിപ്പിക്കാൻ ഇഷ്ടമുള്ളയാളാണ് താനെന്നാണ് രാഹുല്‍ സദാശിവം പറഞ്ഞത്. ‘‘അത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. മമ്മൂട്ടിയെപ്പോലെ ഒരാൾ വന്നാൽ വലിയൊരു മാറ്റം സിനിമയിലും കാണാം. മുൻപും മലയാളത്തിൽ പരീക്ഷണ സിനിമകൾ വന്നിട്ടുണ്ട്. ഇടയ്ക്ക് മറ്റ് സിനിമകൾ പകർത്തുന്ന നിലയിലേക്ക് എത്തി. ഇപ്പോൾ അതും മാറി. പ്രേക്ഷകർ മാത്രമല്ല, എല്ലാവരും മാറുന്നു. നരേറ്റീവിന്റെ ഘടന മാറുന്നു. പുതിയ പ്രമേയങ്ങളും ഏറെ വരുന്നുണ്ട്. ആശയത്തിൽ പരമാവധി ക്വാളിറ്റി കൊണ്ടുവരണം. അതിനു ശേഷം മാത്രമേ ബജറ്റ്, പാൻ ഇന്ത്യൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കേണ്ടതുള്ളൂ. ഒറിജിനൽ കണ്ടന്റ് കാണാൻ പ്രേക്ഷകർക്ക് ആഗ്രഹം കൂടുതലായ കാലമാണിതെന്നും ഓർക്കണം.

കോമഡിയും റൊമാന്റിക് സിനിമകളുമെല്ലാം വല്ലാതെ എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. ഒരുപക്ഷേ അത്തരമൊരു സിനിമയും ഭാവിയിൽ ചെയ്തേക്കാം. എന്നാലും ഹൊററാണ് ഇഷ്ടം. ഹൊറർ എഴുതുമ്പോൾ കൂളിങ് പോയിന്റ് വേണം. അതിനു വേണ്ടി തമാശപ്പടം കാണും, എന്നിട്ട് രാത്രി ഇരുന്ന് ഹൊറർ എഴുതും’’– രാഹുൽ പറ‍ഞ്ഞത് സദസ്സിൽ ചിരി പടർത്തി.