തിരുവനന്തപുരം∙ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണു ഭരണകക്ഷി എംഎല്‍എയും എസ്പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണു ഭരണകക്ഷി എംഎല്‍എയും എസ്പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശൂര്‍ പൂരം കലക്കി ബിജെപിക്കു വിജയം ഒരുക്കിക്കൊടുത്തെന്ന ഭരണകക്ഷി എംഎല്‍യുടെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് എംഎല്‍എയുമായി എസ്പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിനു തെളിവാണു പുറത്തുവന്ന ഫോണ്‍ സംഭാഷണം. നിയമത്തോടും ജനങ്ങളോടും കടപ്പാടു പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണു തന്നെ സഹായിച്ചാല്‍ എംഎല്‍എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ADVERTISEMENT

ഭരണകക്ഷി എംഎല്‍എയ്ക്കു പോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പൊലീസിനെ സിപിഎം രാഷ്ട്രീയവൽക്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സിപിഎമ്മിലെയും പൊലീലിലെയും ലോബിയാണു സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും കെ.സുധാകരന്‍ പറഞ്ഞു.

English Summary:

K Sudhakaran slams Pinarayi Government

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT